Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഫോമാ കേരളാ കൺവെൻഷൻ തിരുവനന്തപുരത്ത്

ഫോമാ കേരളാ കൺവെൻഷൻ തിരുവനന്തപുരത്ത്

സലിം അയിഷ

കാരുണ്യ പ്രവർത്തികളുടെയും, ജനസേവനത്തിന്റെയും പുതിയ മാതൃകകൾ മലയാളികൾക്കും കേരളത്തിനും സമ്മാനിച്ചു പ്രവാസിമലയാളികളുടെ പ്രിയ സംഘടനയായ ഫോമയുടെ ഏഴാമത് കേരളാ കൺവെൻഷൻ തിരുവനന്തപുരത്ത് 2022 മെയ് പതിമൂന്ന് മുതൽ പതിനഞ്ച് വരെ നടക്കും.

രാഷ്ട്രീയ -സാംസ്‌കാരിക-സാമൂഹ്യ രംഗത്തെ പ്രമുഖർ കൺവെൻഷനിൽ പങ്കെടുക്കും. അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ താമസിക്കുന്ന പ്രവാസിമലയാളികളും, ഫോമയുടെ നേതാക്കളും അഭ്യുദയകാംഷികളും കൺവെൻഷനിൽ എത്തിച്ചേരും. ഫോമാ കേരളാ കൺവെൻഷന് മുന്നോടിയായി മെയ് 5 ന് ലോക മലയാളി ബിസിനസ്സ്‌കാർ ഒന്നിക്കുന്ന 'ഫോമാ എംപവർ കേരളാ 2022 ' ബിസിനസ്സ് മീറ്റിനു എറണാകുളത്തുള്ള ഗ്രാൻഡ് ഹയാത്തിൽ തുടക്കം കുറിക്കും. ജീവ കാരുണ്യ രംഗത്തും ആതുര പ്രവർത്തനത്തിനും എക്കാലവും മുൻതൂക്കം നൽകുന്ന ഫോമാ മെയ് 6 നും 12 നും ഇടയിൽ വിവിധ ഗ്രാമങ്ങളിൽ മെഡിക്കൽ ക്യാമ്പുകളും സംഘടിപ്പിക്കുന്നുണ്ട്.

കേരളാ കൺവെൻഷനോടനുബന്ധിച്ചു സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ള നൂറ് കുട്ടികൾക്ക് ഉപരി പഠനത്തിനുള്ള ധനസഹായം ഫോമാ വിമെൻസ്ഫോറത്തിന്റെ നേതൃത്വത്തിൽ നൽകുന്നതായിരിക്കും.

 

കഴിഞ്ഞ രണ്ടു വർഷക്കാലയളവിൽ നാലുകോടി രൂപയുടെ കാരുണ്യ-സേവന പദ്ധതികളാണ് ഫോമാ കേരളത്തിൽ നടപ്പിലാക്കിയത്. പ്രത്യകിച്ചും കോവിഡ് കാലയളവിൽ എല്ലാ ജില്ലകളിലേക്കും വെന്റിലേറ്ററുകൾ, ജീവൻ രക്ഷാ ഉപകരണങ്ങൾ, തുടങ്ങിയവ നൽകി ഫോമാ മറ്റു സംഘടനകൾക്ക് മാതൃകയായി. ബാലരാമപുരത്തെ കൈത്തറി തൊഴിലാളികളെ സംരക്ഷിക്കുന്നതിനുൾപ്പടെയുള്ള പദ്ധതികൾ നടപ്പിലാക്കിയത്, ഫോമാ ഹെല്പിങ് ഹാന്റ് വഴി കേരളത്തിലെ നിരവധി പേർക്ക് സാമ്പത്തിക സഹായങ്ങളും ഭാവന പദ്ധതികളും നടപ്പിലാക്കിയതും ഈ കാലയളവിലാണ്.

പുതിയ കാരുണ്യ പദ്ധതികളെ കുറിച്ചും, സഹായ പദ്ധതികളുടെ നടത്തിപ്പിനെ കുറിച്ചും കൺവെൻഷനിൽ ചർച്ച ചെയ്യും.


കൺവെൻഷൻ വിജയിപ്പിക്കുന്നതിന് എല്ലാവിധ സഹായ സഹകരണങ്ങളും ഉണ്ടാകണമെന്ന് ഫോമാ പ്രസിഡന്റ് അനിയൻ ജോർജ്ജ്, ജനറൽ സെക്രട്ടറി ടി.ഉണ്ണികൃഷ്ണൻ, ട്രഷറർ തോമസ് ടി.ഉമ്മൻ, വൈസ് പ്രസിഡന്റ് പ്രദീപ് നായർ, ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറർ ബിജു തോണിക്കടവിൽ കേരള കൺവൻഷൻ ചെയർമാൻ ഡോക്ടർ ജേക്കബ് തോമസ്, എന്നിവർ അഭ്യർത്ഥിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP