Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പ്രമുഖ നടൻ രാത്രി കാലങ്ങളിൽ പഴം തൊലി ഉരിഞ്ഞു നിൽക്കുന്ന ഇമോജി അയച്ചിട്ട് ഇന്നും ബ്ലോക്കാപ്പീസിൽ തുടരുന്നുണ്ട്; ചില സെലിബ്രിറ്റികളുടെ വിചാരം ചോദിക്കുമ്പോഴേക്കും സെക്‌സ് ചെയ്യാൻ തയ്യാറായി നിൽക്കുകയാണ് സ്ത്രീകൾ എന്നാണ്; വൈറലായ കുറിപ്പ്

പ്രമുഖ നടൻ രാത്രി കാലങ്ങളിൽ പഴം തൊലി ഉരിഞ്ഞു നിൽക്കുന്ന ഇമോജി അയച്ചിട്ട് ഇന്നും ബ്ലോക്കാപ്പീസിൽ തുടരുന്നുണ്ട്; ചില സെലിബ്രിറ്റികളുടെ വിചാരം ചോദിക്കുമ്പോഴേക്കും സെക്‌സ് ചെയ്യാൻ തയ്യാറായി നിൽക്കുകയാണ് സ്ത്രീകൾ എന്നാണ്; വൈറലായ കുറിപ്പ്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഒരു സ്ത്രീയുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടണമെന്നു തോന്നിയാൽ അതു നേരിട്ടു ചോദിക്കുമെന്ന നടൻ വിനായകന്റെ പരാമർശം വിമർശനം ക്ഷണിച്ചുവരുത്തിയിരിക്കുകയാണ്. വിനായകന്റെ വിവാദ പരാമർശവുമായി ബന്ധപ്പെട്ട് സിൻസി അനിൽ ഫേസ്‌ബുക്കിൽ പങ്കുവച്ച കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. പ്രമുഖ നടൻ തനിക്ക് പഴം തൊലി ഉരിഞ്ഞുനിൽക്കുന്ന ഇമോജി അയച്ചിരുന്നുവെന്നും, ചോദിക്കുമ്പോഴേക്കും സെക്‌സ് ചെയ്യാൻ തയ്യാറായി നിൽക്കുകയാണ് സ്ത്രീകൾ എന്നാണ് ചില സെലിബ്രിറ്റികളുടെ വിചാരമെന്നുമാണ് കുറിപ്പിൽ പറയുന്നത്.

സിൻസി അനിലിന്റെ പോസ്റ്റ്:

മാധ്യമപ്രവർത്തകയെ കൈ ചൂണ്ടിക്കാണിച്ചു ' എനിക്ക് ആ സ്ത്രീയുമായി സെക്‌സ് ചെയ്യാൻ തോന്നിയാൽ ഞാൻ അതവരോട് പോയി ചോദിക്കും ' എന്ന് വിനായകൻ പറഞ്ഞു വച്ചത് മറ്റൊന്നുമല്ല...ആ സ്ത്രീയെന്നത് എനിക്കും എന്റെ പുരുഷ വർഗ്ഗത്തിനും ഭോഗിക്കാൻ മാത്രമാണ് എന്നുള്ള തീരെ സംസ്‌കാരം ഇല്ലാത്ത ചിന്ത തന്നെയാണ്.

അയാൾ വളർന്നു വന്ന സാഹചര്യത്തിൽ നിന്നു കൊണ്ട് അയാളിൽ നിന്നും മറ്റൊന്നും പ്രതീക്ഷിക്കാൻ ഇല്ലാത്തതുകൊണ്ട് ഞാൻ അയാളെ വിമർശിക്കാൻ ഉദ്ദേശിക്കുന്നുമില്ല. (അതിനർത്ഥം അയാളുടെ ജാതിയും മതവും മോശമാണെന്നല്ല...)എല്ലാവർക്കും നല്ല സാഹചര്യങ്ങൾ ഉണ്ടാകില്ല... ഞാനും വളരെ മെച്ചപ്പെട്ട സാഹചര്യത്തിൽ അല്ല ജനിച്ചതും വളർന്നതും...അതിന്റെതായ കുറവുകൾ എല്ലാ മനുഷ്യരെയും പോലെ എന്നിലുമുണ്ട്.

വളർന്നു വരുമ്പോൾ നമ്മൾ തന്നെ നമ്മളിലെ പോരായ്മകളെ കണ്ടെത്തുകയും പക്വത ഇല്ലാത്ത ചിന്തകളെ തിരുത്തുകയും ചെയ്യും...വിനായകന് മീ ടൂ ക്യാമ്പയിൻ എന്താണെന്നു പോലും അറിയില്ല എന്നാണ് അയാളുടെ വാക്കുകളിൽ നിന്നും മനസിലായത്...അയാളുടെ ചിന്ത ഇവിടുത്തെ 80% പുരുഷന്മാരിലും കുറച്ചു ശതമാനം സ്ത്രീകളിലും കാണപ്പെടുന്ന ചിന്ത തന്നെയാണ്...
രണ്ടു പേർക്ക് സന്തോഷമില്ലാതെ അല്ലെങ്കിൽ സമ്മതമില്ലാതെ സെക്‌സ് ചെയ്യുന്നത് അത് ഭാര്യഭർത്താക്കന്മാർ ആണെങ്ങ്കിൽ പോലും അതിനെ റേപ്പ് എന്ന് വിളിക്കാൻ ആണ് എനിക്ക് ഇഷ്ടം.

അതായതു കളി എന്നത് വിനായകൻ പറഞ്ഞത് പോലെ ചോദിച്ചു വാങ്ങേണ്ട ഒന്നല്ല എന്നത് തന്നെയാണ് എന്റെ അഭിപ്രായം...പൊതുവിടങ്ങളിൽ പോലും ചില ആളുകൾ സ്ത്രീകൾക്ക് നേരെ നടത്തുന്ന അതിക്രമങ്ങൾ വച്ചു നോക്കുമ്പോൾ അയാൾ ആ സ്ത്രീയോട് സെക്‌സ് ചോദിക്കും എന്ന് പറഞ്ഞതിനെ എതിർക്കുന്നില്ല...തമ്മിൽ ഭേദം തൊമ്മൻ എന്നാണല്ലോ.

എനിക്ക് വാട്‌സ്ആപ് ൽ contact ഉണ്ടായിരുന്നൊരു പ്രമുഖ നടൻ രാത്രി കാലങ്ങളിൽ പഴം തൊലി ഉരിഞ്ഞു നിൽക്കുന്ന ഇമോജി അയച്ചിട്ട് ഇന്നും ബ്ലോക്കാപ്പീസിൽ തുടരുന്നുണ്ട്....
ചിലരുടെ വിചാരം പ്രത്യേകിച്ച് സെലിബ്രിറ്റി status ൽ നിൽക്കുന്ന (എല്ലാവരും അല്ല )സ്ത്രീകൾ അവര് അങ്ങോട്ട് ചോദിക്കുമ്പോഴേക്കും സെക്‌സ് ചെയ്യാൻ തയ്യാറായി നിൽക്കുകയാണ് എന്നാണ്...
അങ്ങനെ ഉള്ളവരും ഉണ്ടാകാം...സെക്‌സ് തരുമോ ന്നു ചോദിക്കാൻ ചെല്ലുമ്പോൾ ആളെ കുറിച്ച് അല്പമെങ്കിലും ധാരണ ഉണ്ടായിട്ടു ചെല്ലുന്നതാകും ബുദ്ധി....സ്ത്രീകളെ സ്ത്രീകൾ ആയിട്ട് മാത്രം കാണാതെ വ്യക്തികൾ ആയിട്ട് കാണുന്ന ഒരു കിനാശേരി ആണ് എന്റെ സ്വപ്‌നം...
കാലം കുറെ മുന്നോട്ട് പോയി...പെണ്ണുങ്ങൾ ഒന്നും പഴയ പെണ്ണുങ്ങൾ അല്ലെന്നേ... വിനായകന്മാർ ജാഗ്രതൈ.

വിനായകനെ അതിഭീകരമായി ന്യായീകരിക്കുന്ന പുരുഷന്മാരോടാണ്...നിങ്ങളുടെ വീട്ടിലെ... ഭാര്യയോ.. മകളോ.. പെങ്ങളോ.. കാമുകിയോ...?ആരോടെങ്കിലും വിനായകൻ ഈ ചോദ്യം ചോദിച്ചാൽ ആ ചോദ്യം (ഒരു കളി തരുമോ ?)നിങ്ങളെ അലോസരപ്പെടുത്തുമോ ഇല്ലയോ?
വെറുതെ ഒന്ന് അറിയാൻ ആണ്.

ഇതുമായി ബന്ധപ്പെട്ട സിൻസിയുടെ മറ്റൊരു പോസ്റ്റ് കൂടി വായിക്കാം:

എത്ര പുരോഗമനം പറഞ്ഞാലും ഒരു സ്ത്രീയെന്ന നിലയിൽ ഒരാൾ എന്നോട് സെക്‌സ് ചെയ്യാൻ താല്പര്യമുണ്ടെന്നു പറയുന്ന നിമിഷം...അല്ലെങ്കിൽ സെക്‌സ് തരുമോ എന്ന് ചോദിക്കുന്ന നിമിഷം...എന്നിൽ ഉണ്ടാകാൻ പോകുന്നത് വല്ലാത്ത മാനസിക ദുഃഖം തന്നെയാണ്...
ആദ്യം ഓടിയെത്തുന്നത് ഞാൻ ഒരു ചീത്ത സ്ത്രീയാണ് എന്ന് അയാൾ കരുതിയിട്ടുണ്ടാകുമോ എന്നതാകും.

എന്റെ പെരുമാറ്റം അയാൾ തെറ്റിദ്ധരിച്ചു കാണുമോ?എന്റെ ശരീരം കാണുമ്പോൾ ആളുകൾക്ക് കാമാസക്തി തോന്നുമോ? എന്റെ സംസാരം മോശമാണോ? എന്നിങ്ങനെ ഉത്തരമില്ലാത്ത നൂറു നൂറു ചോദ്യങ്ങൾ കൊണ്ട് നിറയും. അപമാനവും അപകർഷതാ ബോധവും കൊണ്ട് തല കുനിക്കും. വിനായകൻ പറഞ്ഞ ചോദ്യം ഒട്ടുമിക്ക സ്ത്രീകളെയും അലോസരപ്പെടുത്തുന്നത് തന്നെയാണ്.

നമ്മൾ ജനിച്ചു വളർന്നത് ഈ നാട്ടിൽ തന്നെ ആണല്ലോ... വിദേശത്ത് ഒന്നുമല്ലല്ലോ...പഠിക്കുന്ന കാലത്ത് ഒരിക്കൽ നടന്നു വരുന്ന വഴിയിൽ പരിചയം പോലും ഇല്ലാത്ത ഒരാൾ അടുത്ത് വന്നു..എന്ത് മുലയാടി..ഒന്ന് പിടിക്കാൻ തരുമോ എന്ന് ചോദിച്ചു..കടന്നു പോയി... അത് കേട്ട് ആരാണെന്നു തിരിഞ്ഞു നോക്കാൻ പോലും പറ്റാത്ത അത്രയും ഞാൻ തളർന്നു പോയി.

ഇന്നും shawl ഇടാതെ ഒരു dress ഇട്ടു പുറത്തിറങ്ങുമ്പോൾ അവന്റെ വൃത്തികെട്ട ശബ്ദം എന്റെ ചെവിയിൽ വരും... എന്റെ ശരീരത്തോട് എനിക്ക് തന്നെ വെറുപ്പ് തോന്നി...വരിഞ്ഞു കെട്ടി മുറുക്കി വയ്ക്കാനുള്ള ശ്രമം ആയിരുന്നു പിന്നീടങ്ങോട്ട്... അന്ന് എന്റെ ശരീരം കാണുമ്പോൾ മറ്റുള്ളവർക്ക് കാമം തോന്നുന്നു എന്ന ചിന്ത അപമാനവും അപകർഷതാ ബോധവും ഉണ്ടാക്കി...ഇന്ന് എന്റെ ചിന്തകൾ മാറി... തോറ്റു പോകാതിരിക്കാൻ എങ്കിലും ഇന്ന് അങ്ങനെ ഒരാൾ പറഞ്ഞാൽ thanks എന്ന് ഞാൻ തിരിഞ്ഞു നിന്നു പറയും.

എന്നാലും ഇന്നും പുറത്തിറങ്ങുമ്പോൾ എന്റെ ഭർത്താവിന് എന്നോട് പറയേണ്ടി വരുന്നുണ്ട്... നീ shawl ഇടേണ്ട... നീ ഓക്കെ ആണ്.. വൃത്തികേടില്ല... എന്നത്...വിനായകൻ പറഞ്ഞ ആ ചോദ്യം അന്ന് അടുത്ത് കൂടി കടന്നു പോയവന്റെ അതെ സ്വരം ആയിട്ട് തന്നെയാണ് തോന്നിയത്...

ഒരാളെ മാനസികമായി ജന്മം മുഴുവനും discomfort ആക്കാൻ അനവസരത്തിലെ ഒരു ചോദ്യം മതി...വിനായകന്റെ ചോദ്യം ശരിയോ തെറ്റോ എന്ന് ഞാൻ പറയുന്നില്ല....ചോദ്യം കേൾക്കുന്ന സ്ത്രീയുടെ പക്ഷത്തു നിന്നാണ് ഞാൻ സംസാരിക്കുന്നത്... സന്തോഷത്തോടെ ആ ചോദ്യത്തെ സ്വീകരിക്കുകയും മറുപടി പറയുകയും ചെയ്യുന്ന സ്ത്രീകൾ ഉണ്ടാകാം...അതിനേക്കാൾ ഏറെ മാനസിക ആഘാതം ഉണ്ടാകുന്ന സ്ത്രീകൾ ആയിരിക്കും ഈ നാട്ടിൽ കൂടുതൽ ഉണ്ടാവുക... അതാണ് ഞാൻ ഇവിടെ പറയാൻ ഉദേശിച്ചത്... ഞാൻ ഈ പറയുന്നത് ചിലപ്പോൾ എല്ലാവർക്കും മനസ്സിലാകണമെന്നില്ല...അഭിപ്രായം തികച്ചും വ്യക്തിപരമാണ്...
എല്ലാവരുടെയും അഭിപ്രയങ്ങളെ മാനിക്കുന്നു... മനുഷ്യർ എല്ലാവരും വ്യത്യസ്തരാണല്ലോ.

വിനായകന്റെ വിവാദ പരാമർശം ഇങ്ങനെ

ഒരു സ്ത്രീയുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടണമെന്നു തോന്നിയാൽ അതു നേരിട്ടു ചോദിക്കുമെന്നും അതിനെയാണ് മീ ടൂ എന്ന് വിളിക്കുന്നതെങ്കിൽ താൻ അത് വീണ്ടും ചെയ്യുമെന്നുമാണ് നടൻ വിനായകൻ ഒരുത്തീ എന്ന സിനിമയുടെ ഭാഗമായുള്ള വാർത്താ സമ്മേളനത്തിനിടെ പ്രതികരിച്ചത്. മീ ടൂ എന്നാൽ എന്താണെന്ന് തനിക്കറിയില്ലെന്നും നിങ്ങൾക്കറിയാമെങ്കിൽ പറഞ്ഞു തരണമെന്നും മാധ്യമപ്രവർത്തകരോട് കഴിഞ്ഞ ദിവസം വിനായകൻ പറഞ്ഞു.

'എന്താണ് മീ ടൂ? എനിക്ക് അറിയില്ല. പെണ്ണിനെ കയറിപ്പിടിക്കുന്നതാണോ? ഞാൻ ചോദിക്കട്ടെ, ഒരു പെണ്ണുമായി എനിക്ക് ശാരീരിക ബന്ധത്തിൽ ഏർപ്പെടണം എന്നുണ്ടെങ്കിൽ എന്തു ചെയ്യും? എന്റെ ലൈഫിൽ ഞാൻ പത്ത് സ്ത്രീകളുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ട്. ആ പത്ത് സ്ത്രീകളോടും എന്നോടൊപ്പം ഫിസിക്കൽ റിലേഷൻഷിപ്പിൽ ഏർപ്പെടുമോ എന്ന് ഞാനാണു ചോദിച്ചത്. അതാണ് നിങ്ങൾ പറയുന്ന മീ ടൂ എങ്കിൽ ഞാൻ ഇനിയും ചോദിക്കും. ഒരു സ്ത്രീയോട് സെക്‌സ് ചെയ്യണമെന്ന് തോന്നിയാൽ ഞാൻ നേരിട്ട് ചോദിക്കും. അപ്പോൾ അവർ മാന്യമായി എന്നോട് പറയും, 'നോ'. ഞാൻ വീണ്ടും ചോദിക്കുന്നു, എന്താണ് മീ ടൂ.?' - വിനായകൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP