Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'വികസനമാണ് വിനാശമല്ല വേണ്ടത്; ഇത് യുക്രെയ്‌നല്ല, കേരളമാണ്; സിൽവർലൈൻ പരാജയപ്പെടുന്ന പദ്ധതി'; കെ റെയിലിനെതിരെ ആഞ്ഞടിച്ച് മേധാ പട്കർ

'വികസനമാണ് വിനാശമല്ല വേണ്ടത്; ഇത് യുക്രെയ്‌നല്ല, കേരളമാണ്; സിൽവർലൈൻ പരാജയപ്പെടുന്ന പദ്ധതി'; കെ റെയിലിനെതിരെ ആഞ്ഞടിച്ച് മേധാ പട്കർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സിൽവർലൈൻ പദ്ധതിക്കെതിരെ വിമർശനവുമായി പരിസ്ഥിതി പ്രവർത്തക മേധ പട്കർ. വികസനമാണ് വിനാശമല്ല വേണ്ടത്. ഇത് യുക്രെയ്‌നല്ല, കേരളമാണ്. സിൽവർലൈൻ പരാജയപ്പെടുന്ന പദ്ധതിയാണെന്നും അവർ പറഞ്ഞു. സിൽവർലൈൻ വിരുദ്ധ ജനകീയ സമിതിയുടെ സെക്രട്ടേറിയറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു മേധ പട്കർ.

പ്രളയത്തിനുശേഷം കേരളം വികസന രീതി തിരുത്തുമെന്നാണ് കരുതിയത്. സിൽവർലൈൻ പദ്ധതിയുടെ സാമൂഹിക ആഘാതപഠനം പോലും നടന്നിട്ടില്ല. പാർലമെന്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയതിനെ തുടർന്ന് മർദനമേറ്റ യുഡിഎഫ് എംപിമാരെ കാണാൻ മുഖ്യമന്ത്രി പിണറായി വിജയൻ തയാറാവണമെന്നും മേധ പട്കർ പറഞ്ഞു.

പ്രകൃതി സംരക്ഷണ പോരാട്ടങ്ങളിൽ സിപിഎമ്മുമുണ്ടായിരുന്നു. അവരിപ്പോൾ കെ റെയിലിനെ പിന്തുണക്കുന്നു. കല്ലിടൽ സർവേയും പൊലീസ് അക്രമവും ഞെട്ടിപ്പിച്ചെന്നും മേധാ പട്കർ പറഞ്ഞു.

വീടും, കൃഷിയിടവും, ജലാശയങ്ങളും നഷ്ടപ്പെടും. സംസ്ഥാനത്തെ പ്രകൃതി വിഭവങ്ങളെ സംരക്ഷിക്കണം. വിനാശം വേണ്ട. പ്രകൃതിയെ സംരക്ഷിക്കാനുള്ള പോരാട്ടത്തിലാണ് നാം. സമരത്തിൽ പ്രതിഷേധിച്ച വനിതകൾ ഉൾപ്പെടെയുള്ളവർക്ക് അവർ അഭിനന്ദനമർപിച്ചു. ഇന്നിപ്പോൾ മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും കൂടിക്കാഴ്ച നടത്തുകയാണ്. അപ്പോഴാണ് കേരള എംപിമാർക്ക് മർദനമേൽക്കുന്നത്. ജനകീയ സമരത്തെ പറ്റി മുഖ്യമന്ത്രിക്ക് മൗനം പാലിക്കുകയാണെന്നും മേധാ പട്കർ ആരോപിച്ചു.

അതേ സമയം സിൽവർ ലൈൻ പദ്ധതി തടയണമെന്നാവശ്യപ്പെട്ട് യുഡിഎഫ് എംപിമാർ പാർലമെന്റിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷമുണ്ടായി. മാർച്ച് നടത്തിയ എംപിമാരെ ഡൽഹി പൊലീസ് കയ്യേറ്റം ചെയ്തു. സംഘർഷത്തിൽ ഹൈബി ഈഡനും ടി.എൻ. പ്രതാപനും മർദനമേറ്റു. പൊലീസുകാർ ഹൈബി ഈഡന്റെ മുഖത്തടിച്ചെന്നും യുഡിഎഫ് എംപിമാർ ആരോപിച്ചു. രമ്യ ഹരിദാസ്, കെ.മുരളീധരൻ എന്നിവർക്ക് നേരെയും കയ്യേറ്റശ്രമം ഉണ്ടായി.

പാർലമെന്റിലേക്കുള്ള പ്രവേശന കവാടത്തിൽ പൊലീസ് ബാരിക്കേഡ് വെച്ച് എംപിമാരെ തടഞ്ഞിരുന്നു. മുന്നോട്ടുപോകാൻ ശ്രമിച്ച എംപിമാരും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിൽ വാക്കേറ്റമുണ്ടായി. ഇതിന് പിന്നാലെയായിരുന്നു പൊലീസ് മർദ്ദനം. രമ്യാ ഹരിദാസ്, ഇ.ടി. മുഹമ്മദ് ബഷീർ, ആന്റോ ആന്റണി, കെ. മുരളീധരൻ, ബെന്നി ബഹനാൻ തുടങ്ങിയവർക്ക് നേരേയും കൈയേറ്റമുണ്ടായി.

സമാധാനപരമായി സമരം ചെയ്ത് പാർലമെന്റിലേക്ക് മടങ്ങുന്ന യുഡിഎഫ് എംപിമാരെ പൊലീസ് ബലം പ്രയോഗിച്ച തടയുകയായിരുന്നുവെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ എംപി ആരോപിച്ചു. സ്ത്രീയെന്ന പരിഗണന പോലും നൽകാതെ പുരുഷ പൊലീസ് കൈയേറ്റം ചെയ്തെന്ന് രമ്യ ഹരിദാസ് എംപിയും ആരോപിച്ചു. സംഭവത്തിൽ സ്പീക്കർക്ക് പരാതി നൽകുമെന്ന് ഹൈബി ഈഡനും വ്യക്തമാക്കി. അതേസമയം, യുഡിഎഫ് എംപിമാരോട് ചേംബറിൽവന്നു കാണാൻ സ്പീക്കർ ഓം ബിർല വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP