Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നിമിഷ പ്രിയയ്ക്ക് ഇനി രക്ഷ കൊല്ലപ്പെട്ട യമൻ പൗരന്റെ ബന്ധുക്കൾക്ക് ബ്ലഡ് മണി നൽകുക മാത്രം; സുരക്ഷാ കാരണങ്ങളാൽ യമനിലേക്ക് പോകാൻ ഇന്ത്യാക്കാർക്ക് വിലക്കും; ബ്ലഡ് മണി കൊടുക്കാൻ സാഹചര്യം ഒരുക്കണം; വിദേശകാര്യമന്ത്രിക്ക് ജോൺ ബ്രിട്ടാസ് എംപിയുടെ നിവേദനം

നിമിഷ പ്രിയയ്ക്ക് ഇനി രക്ഷ കൊല്ലപ്പെട്ട യമൻ പൗരന്റെ ബന്ധുക്കൾക്ക് ബ്ലഡ് മണി നൽകുക മാത്രം; സുരക്ഷാ കാരണങ്ങളാൽ യമനിലേക്ക് പോകാൻ ഇന്ത്യാക്കാർക്ക് വിലക്കും; ബ്ലഡ് മണി കൊടുക്കാൻ സാഹചര്യം ഒരുക്കണം; വിദേശകാര്യമന്ത്രിക്ക് ജോൺ ബ്രിട്ടാസ് എംപിയുടെ നിവേദനം

എം എസ് സനിൽ കുമാർ

തിരുവനന്തപുരം : യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് സനയിലെ ജയിലിൽ കഴിയുന്ന പാലക്കാട് സ്വദേശിനി നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കുന്നതിനായി കൊല്ലപ്പെട്ട യെമൻ പൗരന്റെ ബന്ധുക്കൾക്ക് ബ്ലഡ്മണി കൈമാറാനുള്ള സാഹചര്യമൊരുക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് ജോൺ ബ്രിട്ടാസ് എം പി വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറിന് നിവേദനം നൽകി.

കീഴ്‌കോടതിയിൽ കേസ് നടത്തുന്ന സമയത്ത് വേണ്ട നിയമസഹായം ലഭിക്കാത്തതിനാലും ഭാഷാപരിജ്ഞാന കുറവും കാരണമാണ് നിമിഷയ്‌ക്കെതിരെ വധശിക്ഷ വിധിക്കപ്പെട്ടതെന്നും കത്തിൽ ചൂണ്ടിക്കാട്ടി. ബ്ലഡ്മണി കൈമാറാൻ സേവ് നിമിഷപ്രിയ ഇന്റർനാഷണൽ ആക്ഷൻ കൗൺസിൽ തയ്യാറാണെന്നും യെമൻ പൗരന്റെ കുടുംബാംഗങ്ങളുമായി ആക്ഷൻ കൗൺസിലിന് ബന്ധപ്പെടാനുള്ള അവസരമൊരുക്കണമെന്നും ജോൺ ബ്രിട്ടാസ് നിവേദനത്തിലാവശ്യപ്പെട്ടു. ഇതിനായി യെമൻ സർക്കാരിനോടും മേഖലയിൽ സ്വാധീനമുള്ള വ്യക്തികളുമായും ബന്ധപ്പെടണമെന്നും ജോൺ ബ്രിട്ടാസ് മന്ത്രിയോടഭ്യർത്ഥിച്ചു.

സുരക്ഷാകാരണങ്ങൾ കണക്കിലെടുത്ത് യെമനിലേക്ക് സഞ്ചരിക്കുന്നതിന് ഇന്ത്യക്കാർക്ക് വിലക്കുള്ളതിനാൽ, നിമിഷപ്രിയയുടെ ബന്ധുക്കൾക്കോ അവരുടെ ജീവൻ രക്ഷിക്കാൻ ശ്രമിക്കുന്ന സംഘടനകളിലെ അംഗങ്ങൾക്കോ യെമനിലേക്ക് പോകാൻ കഴിയുന്നില്ല. ഇത് യെമൻ പൗരന്റെ ബന്ധുക്കളുമായി ബന്ധപ്പെടാൻ തടസം സൃഷ്ടിക്കുന്നതിനാലാണ് വിദേശകാര്യമന്ത്രിയുടെ ഇടപെടൽ ആവശ്യപ്പെട്ട് ജോൺ ബ്രിട്ടാസ് കത്ത് നൽകിയത്.

യെമൻ പൗരൻ തലാൽ അബുമഹ്ദി 2017-ൽ കൊല്ലപ്പെട്ട കേസിൽ ലഭിച്ച വധശിക്ഷയിൽ ഇളവു ലഭിക്കണമെന്ന് ആവശ്യപ്പെട്ട് നിമിഷപ്രിയ നൽകിയ ഹർജി, യമനിലെ അപ്പീൽ കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. അപ്പീൽ കോടതി വിധിക്കെതിരെ സുപ്രീം ജുഡീഷ്യൽ കൗൺസിലിനെ സമീപിക്കാൻ സാധിക്കുമെങ്കിലും അതിൽ വലിയ പ്രതീക്ഷ നിയമവിദഗ്ദ്ധർ കാണുന്നില്ല. ഈ സാഹചര്യത്തിലാണ് കൊല്ലപ്പെട്ട യെമൻ പൗരന്റെ ബന്ധുക്കൾക്ക് ബ്ലഡ് മണി നൽകി വധശിക്ഷ ഒഴിവാക്കാനുള്ള ശ്രമങ്ങൾ നടക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP