Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കെ റെയിലിനെതിരെ പ്രതിപക്ഷം നടത്തുന്നത് പരിഹാസ്യമായ സമരം; ബിജെപിയുമായുള്ള രാഷ്ട്രീയ സഖ്യം ഉറപ്പിക്കലും കോൺഗ്രസ് ഈ സമരത്തിൽ ലക്ഷ്യമാക്കുന്നുണ്ട് എന്ന് എ.വിജയരാഘവൻ

കെ റെയിലിനെതിരെ പ്രതിപക്ഷം നടത്തുന്നത് പരിഹാസ്യമായ സമരം; ബിജെപിയുമായുള്ള രാഷ്ട്രീയ സഖ്യം ഉറപ്പിക്കലും കോൺഗ്രസ് ഈ സമരത്തിൽ ലക്ഷ്യമാക്കുന്നുണ്ട് എന്ന് എ.വിജയരാഘവൻ

മറുനാടൻ മലയാളി ബ്യൂറോ

കണ്ണുർ:കെ - റെയിലിനെതിരെ പരിഹാസ്യമായ സമരമാണ് പ്രതിപക്ഷം നടത്തുന്നതെന്നും, അത്യപൂർവ്വമായേ പ്രതിപക്ഷം ഇങ്ങനെ പെരുമാറുന്നത് കണ്ടിട്ടുള്ളൂവെന്നും എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ പറഞ്ഞു. കണ്ണൂരിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെ- റെയിൽ പദ്ധതി നടപ്പാക്കുന്നതിൽ എൽഡിഎഫ് ഒറ്റക്കെട്ടായാണ് മുന്നോട്ടു പോവുന്നത്. ഘടകകക്ഷികളിലെ ഒരു പാർട്ടിയും ഇതു സംബന്ധമായി മുന്നണിക്ക് പരാതി നൽകിയതായി എന്റെ അറിവിലില്ല. രാഷ്ടീയ പ്രേരിതമായ സമരമാണ് ഇവിടെ നടക്കുന്നത്. ജനങ്ങളുടെ സമരമല്ല. ജമാഅത് ഇസ്ലാമിയും കോൺഗ്രസും നടത്തുന്ന സമരത്തെ ജനങ്ങളുടെ സമരമാണെന്ന് പറയാനാവില്ല.

ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും വികസന വിരുദ്ധ സമരത്തിൽ എപ്പോഴുമുണ്ടാവറുണ്ട്. യാഥാർഥ്യ ബോധത്തോടെ വികസന പ്രശ്‌നങ്ങളെ കാണുന്നവർക്ക് പദ്ധതിയെ എതിർക്കാനാവില്ലെന്നും എ വിജയരാഘവൻ പറഞ്ഞു. സമരത്തിന് ബിജിപിയും ഉണ്ട്. ബിജെപിയുമായുള്ള രാഷ്ട്രീയ സഖ്യം ഉറപ്പിക്കലും കോൺഗ്രസ് ഈ സമരത്തിൽ ലക്ഷ്യമാക്കുന്നുണ്ട്.

കെ സുധാകരൻ എത് ക്രിമിനൽ രാഷ്ട്രീയത്തേയും ന്യായികരിക്കുകയും ഏത് ബിജെപി യുമായി ചേരാൻ താൽപര്യം പ്രകടിപ്പിക്കുകയും ചെയ്യുന്ന നേതാവാണ്. വരും തലമുറയുടെ പൊതുവായ പുരോഗതിക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങളുമായാണ് സർക്കാർ മുന്നോട് പോവുന്നത്.

ഇതുവരെ സമര രംഗത്ത് കാണാത്ത ആളാണ് പ്രതിപക്ഷ നേതാവ്. അദ്ദേഹം പറയുന്നു കുറ്റി പറിച്ച് ജയിലിൽ പോവുന്നെന്ന് പറയുന്നത് കോൺഗ്രസിന്റെ ഗതി കേടാണെന്നും വിജയരാഘവൻ അഭിപ്രായപ്പെട്ടു. വികസനം വന്നാൽ തങ്ങളുടെ രാഷ്ട്രീയ അസ്തിത്വം തകരുന്നതിനാലാണ് ചില പ്രതിപക്ഷ കക്ഷികൾ സമരത്തിനിറങ്ങുന്നത്. കെ- റയിലിന് വേണ്ടി സ്ഥലം ബലമായി പിടിച്ചെടുക്കില്ല. വസ്തു നഷ്ടമാവുന്ന എല്ലാവരുമായി ചർച്ച ചെയ്യും. രാജ്യത്തെ ഏറ്റവും വലിയ നഷ്ട പരിഹാരമാണ് സർക്കാർ നൽകുന്നത് എന്നും എ വിജയരാഘവൻ കൂട്ടി ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP