Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

'എസ് എൻ ട്രസ്റ്റിൽ നിന്ന് ശതകോടികൾ മോഷ്ടിച്ചു'; എസ്എൻഡിപിയിലെ വെള്ളാപ്പള്ളിയുടെ ഗുണ്ടായിസവും കുടുംബാധിപത്യവും അനുവദിച്ചു നൽകില്ല; എല്ലാത്തിനും മറുപടി പറയിക്കുമെന്ന് ഗോകുലം ഗോപാലൻ

'എസ് എൻ ട്രസ്റ്റിൽ നിന്ന് ശതകോടികൾ മോഷ്ടിച്ചു'; എസ്എൻഡിപിയിലെ വെള്ളാപ്പള്ളിയുടെ ഗുണ്ടായിസവും കുടുംബാധിപത്യവും അനുവദിച്ചു നൽകില്ല; എല്ലാത്തിനും മറുപടി പറയിക്കുമെന്ന് ഗോകുലം ഗോപാലൻ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷവിമർശനവുമായി ഗോകുലം ഗോപാൻ. എസ്എൻ ട്രസ്റ്റിൽ നിന്ന് വെള്ളാപ്പള്ളി ശതകോടികൾ മോഷ്ടിച്ചു. എസ്എൻഡിപിയിലെ വെള്ളാപ്പള്ളിയുടെ ഗുണ്ടായിസവും കുടുംബാധിപത്യവും ഇനിയും അനുവദിച്ചു നൽകേണ്ടതില്ല. അല്പമെങ്കിലും നാണമുണ്ടെങ്കിൽ വെള്ളാപ്പള്ളി സ്ഥാനമൊഴിയണമെന്നും ഗോകുലം ഗോപാലൻ ആവശ്യപ്പെട്ടു.

ഈഴവരുടെ നേതാവെന്നാണ് വെള്ളാപ്പള്ളിയുടെ അവകാശവാദം. ആരാണ് വെള്ളാപ്പള്ളിയെ നേതാവാക്കിയത്. മക്കളും വേണ്ടപ്പെട്ടവരും ആണോ ഒരു സമുദായത്തിന്റെ നേതാവിനെ തെരെഞ്ഞെടുക്കേണ്ടതെന്നും അദ്ദേഹം ചോദിച്ചു. ജീവൻ നഷ്ടപ്പെട്ടാലും വെള്ളാപ്പള്ളിയുടെ കരങ്ങളിൽ നിന്ന് യൂണിയനെ മോചിപ്പിക്കും. എല്ലാത്തിനും വെള്ളാപ്പള്ളിയെക്കൊണ്ട് മറുപടി പറയിക്കുമെന്നും ഗോകുലം ഗോപാലൻ പറഞ്ഞു.

ജനറൽ സെക്രട്ടറി സ്ഥാനം വെള്ളാപ്പള്ളി ഒഴിയണം. എസ്എൻഡിപിയിൽ തെരെഞ്ഞെടുപ്പ് നടത്തണമെന്ന കോടതി ഉത്തരവ് ഉടൻ നടപ്പിലാക്കണം. ധൈര്യമുണ്ടെങ്കിൽ വെള്ളാപ്പള്ളി തെരെഞ്ഞെടുപ്പ് നേരിടണമെന്നും ഗോകുലം ഗോപാലൻ വെല്ലുവിളിച്ചു.

നേരത്തെ ഗോകുലം ഗോപാലനെതിരെ ആരോപണവുമായി വെള്ളാപ്പള്ളി നടേശൻ രംഗത്തുവന്നിരുന്നു. ഗോകുലം ഗോപാലൻ ശകുനിമാരെ മുന്നിൽനിർത്തി കളിക്കുന്നയാളാണെന്നായിരുന്നു വെള്ളാപ്പള്ളിയുടെ ആരോപണം. ഗോപാലനെ വീട്ടിൽ കയറ്റാൻ കൊള്ളില്ല. ഗോപാലൻ എവിടെ ഒട്ടിയാലും അവിടം പറിച്ചോണ്ട് പോകുന്നയാളാണ്. മറ്റുള്ളവരെ ചതിച്ച് സ്വത്തുണ്ടാക്കിയ ചരിത്രമാണ് ഗോപാലന്റേതെന്നും എസ്എൻഡിപി എന്നതിന്റെ പൂർണ്ണ രൂപം പോലും അക്ഷരം തെറ്റാതെ പറയാൻ ഗോകുലം ഗോപാലന് അറിയില്ലെന്നും വെള്ളാപ്പള്ളി പരിഹസിച്ചിരുന്നു.

ശ്രീനാരായണ ധർമ്മവേദി ചെയർമാൻ ഗോകുലം ഗോപാലനാണെന്ന സുഭാഷ് വാസുവിന്റെ ആരോപിച്ചതോടെയാണ് ഇരു വ്യക്തികളും തമ്മിൽ പരസ്യമായ വാഗദ്വത്തിലേക്ക് നീങ്ങിയത്. അഭിപ്രായ ഭിന്നതയെ തുടർന്ന് സുഭാഷ് വാസു വെള്ളാപ്പള്ളിയുമായി തെറ്റിപ്പിരിഞ്ഞിരുന്നു. പിന്നീട് സകലതും ഏറ്റുപറഞ്ഞാണ് തിരിച്ച് വെള്ളാപ്പള്ളി നടേശന്റെ പാളയത്തിലെത്തിയത്. മാവേലിക്കരയിലെ മൈക്രോഫിനാൻസ് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട അസ്വാരസ്യങ്ങളെ തുടർന്ന് ഒന്നരവർഷം മുൻപാണ് സുഭാഷ് വാസു, വെള്ളാപ്പള്ളിയുമായി അകന്നത്.

എന്നാൽ ഗോകുലം ഗോപാലന്റെ തന്ത്രങ്ങളിൽ അകപ്പെട്ടാണ് താൻ ആരോപണങ്ങൾ ഉന്നയിച്ചതെന്നാണ് ഇപ്പോൾ സുഭാഷ് വാസു പറഞ്ഞത്. തനിക്കെതിരെ ആരോപണമുന്നയിച്ച സുഭാഷ് വാസുവിന് ഏകാധിപത്യ സ്വഭാവമാണെന്നും കട്ടച്ചിറ എഞ്ചിനിയറിങ് കോളേജ് ഏറ്റെടുത്ത ശേഷം കണ്ടത് സുഭാഷ് വാസുവിന്റെ ധാർഷ്ട്യമാണെന്നും ഗോകുലം ഗോപാലൻ പ്രതികരിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP