Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കാർഷിക ഉത്പന്നങ്ങൾക്ക് വിപണി മൂല്യം ഉറപ്പാക്കണമെന്ന് ആന്റണി ജോൺ എംഎൽഎ; എറണാകുളം ജില്ലാതല കാർഷിക അവാർഡുകൾ വിതരണം ചെയ്തു

കാർഷിക ഉത്പന്നങ്ങൾക്ക് വിപണി മൂല്യം ഉറപ്പാക്കണമെന്ന് ആന്റണി ജോൺ എംഎൽഎ; എറണാകുളം ജില്ലാതല കാർഷിക അവാർഡുകൾ വിതരണം ചെയ്തു

സ്വന്തം ലേഖകൻ

കോതമംഗലം: കർഷകരുടെ ഉത്പന്നങ്ങൾ മൂല്യവർദ്ധിത വസ്തുക്കളാക്കി വിറ്റഴിക്കാൻ കഴിയണമെന്ന് ആന്റണി ജോൺ എംഎ‍ൽഎ പറഞ്ഞു. കോതമംഗലം എം.എ കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ ജില്ലാതല കർഷക അവാർഡ് വിതരണവും, ബ്ലോക്ക്തല കിസാൻ മേളയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കർഷകർ പല പ്രതിസന്ധികളും നേരിട്ടാണ് മുന്നോട്ട് പോകുന്നത്. ഈ സാഹചര്യത്തിൽ കർഷകരുടെ ഉന്നമനത്തിനായി വിവിധ പദ്ധതികളാണ് സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ച് നടപ്പിലാക്കി വരുന്നത്. വിളകൾക്ക് മാന്യമായ വിലയും, മൂല്യവർദ്ധിത വസ്തുക്കൾ നിർമ്മിക്കുന്നതിനാവശ്യമായ സൗകര്യവും ഒരുക്കുന്നത് വഴി കർഷകരുടെ ഒരുവിധം പ്രശ്‌നങ്ങൾ പരിഹരിക്കാൻ കഴിയുമെന്നും എംഎ‍ൽഎ പറഞ്ഞു.

കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം ബഷീർ അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജോർജ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിസാമോൾ ഇസ്മായിൽ, എറണാകുളം പ്രിൻസിപ്പൽ കൃഷി ഓഫീസർ ഇ.എം ബബിത, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ , മറ്റ് ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ, ഉദ്യോഗസ്ഥർ, കർഷകർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. പരിപാടിയോടനുബന്ധിച്ച് കാർഷിക സെമിനാറും, കിസാൻ മേളയും സംഘടിപ്പിച്ചു. അവാർഡ് ജേതാക്കൾക്ക് ആന്റണി ജോൺ എംഎ‍ൽഎ ഫലകവും പ്രശസ്തിപത്രവും സമ്മാനിച്ചു.

അവാർഡും അവാർഡ് ജേതാക്കളുടെ വിവരങ്ങളും ചുവടെ

കാർഷിക വിജ്ഞാന വ്യാപന അവാർഡുകൾ 2020-21

കർഷക തിലകം:- ഒന്നാം സ്ഥാനം: ഷിജി ഡേവിഡ്, മേക്കാമാലി , ഓടക്കാലി, ആശമന്നൂർ. രണ്ടാം സ്ഥാനം: 1. സിനി സന്തോഷ്, പുഴക്കരെടത്തു ഹൗസ്, വരാപ്പുഴ
2. അമ്മിണി പൗലോസ്, അയ്യമ്പിള്ളി, പീച്ചനിക്കാട്, അങ്കമാലി. മൂന്നാം സ്ഥാനം: ആൻസി ബെന്നി, വട്ടക്കുടിയിൽ, കാവക്കാട് പി.ഒ, മുവാറ്റുപുഴ

കർഷക ജ്യോതി:-
ഒന്നാം സ്ഥാനം: ബാബു പി.എൻ, പൈപ്പാറ ഹൗസ്, കറുകുറ്റി പി.ഒ.

തേനീച്ച കർഷകൻ:-
ഒന്നാം സ്ഥാനം: ഗ്രേഷ്യസ് അഗസ്റ്റിൻ, റാത്തപ്പിള്ളി, കല്ലൂർക്കാട്, മൂവാറ്റുപുഴ. രണ്ടാം സ്ഥാനം: അമൽ ശശി, ഇടമാറ്റത്തിൽ, തിരുമാറാടി.
മൂന്നാം സ്ഥാനം: അനിൽ കുമാർ, മഞ്ഞാംകുഴി ഹൗസ്, മേതല പി.ഒ.

യുവകർഷകൻ:-
ഒന്നാം സ്ഥാനം: മോനു വർഗീസ്, വെളിയത്തുമാലിൽ, പെരുമ്പടവംകര, ഇലഞ്ഞി, പിറവം. രണ്ടാം സ്ഥാനം: ജോസ് മോൻ ഇമ്മാനുവൽ, പാറയിടയിൽ, രണ്ടാർ പി.ഒ, ആയവന. മൂന്നാം സ്ഥാനം: സെയ്തു കെ.എ, കിഴക്കേആഞ്ഞിക്കാത്തു ഹൗസ്, കുസാറ്റ് പി.ഒ, കളമശേരി.

കർഷകോത്തമ:-
ഒന്നാം സ്ഥാനം: അരവിന്ദൻ കെ.ആർ, കാഞ്ഞിനംകൂടത്ത് ഹൗസ്, വളയൻചിറങ്ങര. രണ്ടാം സ്ഥാനം: ജോബി വർഗീസ്, പാടതുമാലിൽ വീട്, ഇടയ്ക്കാട്ടുവയൽ ആരക്കുന്നം. മൂന്നാം സ്ഥാനം: ലാലു മാർക്കോസ്, ചേലകത്തിനാൽ വീട്, കാക്കൂർ പി.ഒ, പിറവം.

ശ്രമശക്തി:-
ഒന്നാം സ്ഥാനം: വാസു എം വി മാനാത്തുപാടം, പട്ടിമറ്റം, കുന്നത്തുനാട്.

ജൈവകർഷകൻ:-
ഒന്നാം സ്ഥാനം: സെബാസ്റ്റ്യൻ, കോട്ടൂർ, ഉദയംപേരൂർ, മുളന്തുരുത്തി. രണ്ടാം സ്ഥാനം: ടി.ഡി മാത്യു, തടിക്കുളങ്ങര വീട്, അയ്മുറി പി.ഒ, പെരുമ്പാവൂർ. മൂന്നാം സ്ഥാനം: ടി.കെ മാത്യു, പടിഞ്ഞാറേതൊട്ടിയിൽ, പൈങ്ങോട്ടൂർ.

കൂൺ കർഷകൻ:-
ഒന്നാം സ്ഥാനം: ജിത്തു തോമസ്, പുളിക്കായത്ത് ഹൗസ്, പാഴൂർ പി.ഒ. രണ്ടാം സ്ഥാനം: തൻസീർ അലി പി.എ, പാറേക്കാട്ടിൽ, ഇടത്തല, ആലുവ. മൂന്നാം സ്ഥാനം: അനിത ജലീൽ, കളത്തിൽപറമ്പിൽ, അശമന്നൂർ, പെരുമ്പാവൂർ.

ഹരിതമിത്ര:-
ഒന്നാം സ്ഥാനം: ഡേവിഡ് സി.എ, ചക്കിശേരിൽ, കരിമാല്ലൂർ.
രണ്ടാം സ്ഥാനം: ബൈജു സി.എസ്, ചിറപ്പുറത്തു വീട്, തെക്കുപുറം, ചേന്ദമംഗലം.
മൂന്നാം സ്ഥാനം: പി.കെ സുകുമാരൻ നായർ, പറമാട്ടു ഹൗസ്, വടവുകോട് പി.ഒ, കങ്ങരപ്പടി.

നെൽക്കതിർ:-
ഒന്നാം സ്ഥാനം: മലമുറി മേഖല കർഷക സമിതി, രായമംഗലം, പുല്ലുവഴി.

ഉദ്യോഗസ്ഥ വിഭാഗം:-
ഒന്നാം സ്ഥാനം: അഞ്ജു പോൾ, ആയവന കൃഷിഭവൻ. രണ്ടാം സ്ഥാനം: ബോസ് മത്തായി, കീരംപാറ കൃഷിഭവൻ. മൂന്നാം സ്ഥാനം: സിബി വി.ജി, ആലങ്ങാട് കൃഷിഭവൻ

കൃഷി അസിസ്റ്റന്റ്:-
ഒന്നാം സ്ഥാനം: സാജു ഇ.പി, കോതമംഗലം കൃഷിഭവൻ.
രണ്ടാം സ്ഥാനം: ടി.എം സുഹറ, ആയവന കൃഷിഭവൻ. മൂന്നാം സ്ഥാനം: വിനീത ടി.എ, കരുമാല്ലൂർ കൃഷിഭവൻ.

പച്ചക്കറി വികസന പദ്ധതി അവാർഡുകൾ 2021

മികച്ച വിദ്യാർത്ഥി:-
ഒന്നാം സ്ഥാനം: ആരോമൽ വി.വി. സ
s/o വിനോദ് വി.പി.
വലിയപറമ്പിൽ , ചേന്ദമംഗലം. രണ്ടാം സ്ഥാനം: നിരഞ്ജൻ പി. പുത്തൻവീട്ടിൽ
കൂനമ്മാവ് പി.ഒ. മൂന്നാം സ്ഥാനം: അനന്തകൃഷ്ണൻ യു.എ
ഉദരക്കൽ മഠം, നായരമ്പലം പി.ഒ.

മികച്ച വിദ്യാഭ്യാസ സ്ഥാപനം:-
ഒന്നാം സ്ഥാനം: ചാവറ ദർശൻ
സി.എം.ഐ പബ്ലിക് സ്‌കൂൾ കൂനമ്മാവ്, പറവൂർ. രണ്ടാം സ്ഥാനം: 1. രാജഗിരി ഹയർസെക്കൻഡറി സ്‌കൂൾ കളമശ്ശേരി. 2.ശ്രീ നാരായണ ലോ കോളേജ്,പൂത്തോട്ട. മൂന്നാം സ്ഥാനം: 1. കുസാറ്റ് കളമശേരി, 2. ഭാരത് മാതാ കോളേജ് ഓഫ് ആർട്‌സ് ആൻഡ് സയൻസ്, ചൂണ്ടി, ഇടത്തല.

മികച്ച അദ്ധ്യാപകൻ:-
ഒന്നാം സ്ഥാനം: അനിത കെ.എ. ചാവറ ദർശൻ സി.എം.ഐ, കോട്ടുവള്ളി, പറവൂർ. രണ്ടാം സ്ഥാനം: സിൽവി തോമസ്, സെന്റ് ജോസഫ് ജി.എച്ച്.എസ്.എസ്, കറുകുറ്റി

മികച്ച സ്ഥാപന മേധാവി:-
ഒന്നാം സ്ഥാനം: ഫാ.ടോമി, ചാവറ ദർശൻ, കോട്ടുവള്ളി സി.എം.ഐ, പറവൂർ. രണ്ടാം സ്ഥാനം: മേരി എസ്തപ്പാൻ
ബെത് ലേഹം അഭയഭവൻ, ചാരിറ്റബിൾ സൊസൈറ്റി, കൂവപ്പടി പി.ഒ. പെരുമ്പാവൂർ

മികച്ച ക്ലസ്റ്റർ:- ഒന്നാം സ്ഥാനം: കരിങ്ങൽ പൂരം വെജിറ്റബിൾ ക്ലസ്റ്റർ
മഞ്ഞപ്ര, അങ്കമാലി.

മികച്ച പൊതുമേഖലാ സ്ഥാപനം:- ഒന്നാം സ്ഥാനം: ട്രാക്കോ കേബിൾ കമ്പനി ലിമിറ്റഡ്, ഇരുമ്പനം പി.ഒ, തൃപ്പൂണിത്തുറ. രണ്ടാം സ്ഥാനം: സർവീസ് കോ-ഓപ്പറേറ്റിവ് ബാങ്ക്, വടക്കേക്കര, പറവൂർ.

മികച്ച സ്വകാര്യ മേഖല സ്ഥാപനം:- ഒന്നാം സ്ഥാനം: സെന്റ്. ജോസഫ് ബോയ്സ് ഹോം, കോട്ടുവള്ളി, പറവൂർ. രണ്ടാം സ്ഥാനം: പുത്തൻകാവ് ഭഗവതി ക്ഷേത്രം, പുത്തൻ കുരിശ്, പൂതൃക്ക. മൂന്നാം സ്ഥാനം: ബെത്ലഹേം അഭയഭാവൻ ചാരിറ്റബിൾ സൊസൈറ്റി, കൂവപ്പടി, പെരുമ്പാവൂർ.

മികച്ച കർഷകൻ:-
ഒന്നാം സ്ഥാനം: ഇ.എം. മൊയ്തീൻ, ഇഞ്ചക്കുടി വീട്, പിണ്ടിമന, കോതമംഗലം. രണ്ടാം സ്ഥാനം: ജോമി സെബാസ്റ്റ്യൻ, പുതുവൽപുത്തൻ വീട്, ഉദയംപേരൂർ, മുളന്തുരുത്തി. മൂന്നാം സ്ഥാനം: എം.ഡി പൗലോസ് , മാവേലി വീട്, അട്ടായ, ഇടക്കുന്ന്, പാദുവപുരം, കറുകുറ്റി, അങ്കമാലി.

ഓണത്തിന് ഒരു പച്ചക്കറി:-
ഒന്നാം സ്ഥാനം: ദിവ്യ പി.ആർ, കാരുവള്ളിൽ, രണ്ടാർ പി.ഒ, മുവാറ്റുപുഴ. രണ്ടാം സ്ഥാനം: 1,ഷൈജു, കേളന്തറ ഹൗസ്, മസ്ജിദ് റോഡ്, പാലാരിവട്ടം വൈറ്റില. 2. വിജയ്‌ഘോഷ് സി.വി, മുല്ലശേരി ഹൗസ്, CRA 86, A, ചാക്കുങ്കൽ റോഡ്, പാലാരിവട്ടം, വൈറ്റില. മൂന്നാം സ്ഥാനം: 1.ലിജി ആന്റണി, കഞ്ഞിരതിങ്കൽ ഹൗസ്, പള്ളിപ്പുറം. 2. പൗലോസ് വി.ടി, വെട്ടുള്ളിൽ, ആമ്പല്ലൂർ, മുളന്തുരുത്തി.

ജില്ലയിലെ മികച്ച കൃഷി വകുപ്പ് ഉദ്യോഗസ്ഥർക്കുള്ള പച്ചക്കറി വികസന പദ്ധതി അവാർഡുകൾ 2021

കൃഷി അസിസ്റ്റന്റ് ഡയറക്ടർ:- ഒന്നാം സ്ഥാനം: വി.പി സിന്ധു , കോതമംഗലം
രണ്ടാം സ്ഥാനം: ബി.ആർ ശ്രീലേഖ , അങ്കമാലി

കൃഷി ഓഫീസർ:-
ഒന്നാം സ്ഥാനം: ജാസ്മിൻ തോമസ്, പല്ലാരിമംഗലം
രണ്ടാം സ്ഥാനം: എസ്. ഗായത്രി ദേവി , കിഴക്കമ്പലം.

കൃഷി അസിസ്റ്റന്റ്:-
ഒന്നാം സ്ഥാനം: മിനി ടി.ജെ, കിഴക്കമ്പലം.

ജില്ലയിലെ മികച്ച ജൈവ പഞ്ചായത്ത് :-
കോട്ടുവള്ളി ഗ്രാമപഞ്ചായത്ത്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP