Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കലവൂരിൽ മദ്യലഹരിയിൽ മകൻ വീടിന് തീയിട്ടു; അച്ഛനും അമ്മയും ഓടിരക്ഷപ്പെട്ടു; സംഭവം തിങ്കളാഴ്‌ച്ച അർധരാത്രിയോടെ

കലവൂരിൽ മദ്യലഹരിയിൽ മകൻ വീടിന് തീയിട്ടു; അച്ഛനും അമ്മയും ഓടിരക്ഷപ്പെട്ടു; സംഭവം തിങ്കളാഴ്‌ച്ച അർധരാത്രിയോടെ

മറുനാടൻ മലയാളി ബ്യൂറോ

കലവൂർ: മകൻ വീടിനു തീയിട്ടതിനെത്തുടർന്ന് അച്ഛനുമമ്മയും പ്രാണരക്ഷാർഥം ഓടിരക്ഷപ്പെട്ടു. പാതിരപ്പള്ളി സംസ്‌കാരികനിലയം വായനശാലയ്ക്കുസമീപം പാലച്ചിറയിൽ ഷാജിയുടെ വീടിനാണു തീപ്പിടിത്തമുണ്ടായത്. ഷാജിയുടെ മകൻ സഞ്ജു (26) മദ്യലഹരിയിൽ തീയിട്ടതാണെന്നു പൊലീസ് പറഞ്ഞു.

തിങ്കളാഴ്ച രാത്രി 11.10-ഓടെയായിരുന്നു സംഭവം. മദ്യലഹരിയിലെത്തിയ സഞ്ജു തുണിയുപയോഗിച്ച് തീയിടുകയായിരുന്നുവെന്നു ഷാജി പറഞ്ഞു. തീ ആളിപ്പടരുന്നതു കണ്ട ഷാജി ഭാര്യയെയുംകൂട്ടി പുറത്തേക്കോടി. വീടിനകം പൂർണമായും കത്തിനശിച്ചു.

അയൽവാസികളും ആലപ്പുഴയിൽനിന്നെത്തിയ അഗ്നിരക്ഷാസേനയും ചേർന്നാണു തീയണച്ചത്. ഇവരുടെ സമയോചിതമായ ഇടപെടലിലൂടെയാണു തീ മറ്റിടങ്ങളിലേക്കു പടരാതെ നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP