Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പത്മശ്രീ പുരസ്‌ക്കാരം ഏറ്റുവാങ്ങി ഡോ. ശോശാമ്മാ ഐപ്പ്; എത്താനാകാതെ റാബിയ

പത്മശ്രീ പുരസ്‌ക്കാരം ഏറ്റുവാങ്ങി ഡോ. ശോശാമ്മാ ഐപ്പ്; എത്താനാകാതെ റാബിയ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ഇക്കൊല്ലത്തെ പത്മ പുരസ്‌കാരങ്ങളുടെ ആദ്യ ഘട്ട വിതരണം രാഷ്ട്രപതി റാംനാഥ് കോവിന്ദ് നിർവഹിച്ചു. വെച്ചൂർ പശു സംരക്ഷണത്തിനു ചുക്കാൻ പിടിച്ചതിലൂടെ പത്മശ്രീ ലഭിച്ച ഡോ. ശോശാമ്മ ഐപ്പ് ഉൾപ്പെടെയുള്ളവർ പുരസ്‌കാരം സ്വീകരിച്ചു. മറ്റൊരു പത്മശ്രീ ജേതാവ് സാക്ഷരതാപ്രവർത്തക കെ.വി.റാബിയയ്ക്ക് ഇന്നലെ എത്താനായില്ല.

മുൻ സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്തിനു മരണാനന്തരം ലഭിച്ച പത്മവിഭൂഷൺ ബഹുമതി മക്കൾ ഏറ്റുവാങ്ങി. കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ഗുലാം നബി ആസാദ്, ടാറ്റാ സൺസ് ചെയർമാൻ എൻ. ചന്ദ്രശേഖരൻ, മുൻ കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ രാജീവ് മെഹ്ഋഷി, പാരാലിംപ്യൻ ദേവേന്ദ്ര ഝജാരിയ (ജാവലിൻ), സീറം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ സൈറസ് പൂനാവാല തുടങ്ങിയവർ പത്മഭൂഷൺ സ്വീകരിച്ചു. 128 പത്മ പുരസ്‌കാരങ്ങളിൽ 64 എണ്ണമാണു സമ്മാനിച്ചത്. രണ്ടാം ഘട്ടം 28നു നടക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP