Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഗോവയിലെ സസ്‌പെൻസിന് വിരാമം; പ്രമോദ് സാവന്ത് വീണ്ടും മുഖ്യമന്ത്രിയാകും; പൊതുസമ്മതി വിശ്വാസത്തിലെടുത്ത് ബിജെപി നേതൃത്വം; ലക്ഷ്യമിടുന്നത് വികസന തുടർച്ച; പ്രധാനമന്ത്രി സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കും

ഗോവയിലെ സസ്‌പെൻസിന് വിരാമം; പ്രമോദ് സാവന്ത് വീണ്ടും മുഖ്യമന്ത്രിയാകും; പൊതുസമ്മതി വിശ്വാസത്തിലെടുത്ത് ബിജെപി നേതൃത്വം; ലക്ഷ്യമിടുന്നത് വികസന തുടർച്ച; പ്രധാനമന്ത്രി സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കും

ന്യൂസ് ഡെസ്‌ക്‌

പനാജി: ഗോവ നിയമസഭാ തിരഞ്ഞെടുപ്പിൽ വെല്ലുവിളികളെ അതിജീവിച്ച് തുടർഭരണം ഉറപ്പിക്കുന്നതിന് ചുക്കാൻ പിടിച്ച ഡോ.പ്രമോദ് സാവന്ത് തന്നെ മുഖ്യമന്ത്രിയായി തുടരും. പനാജിയിൽ ചേർന്ന ബിജെപി നിയമസഭ കക്ഷി യോഗത്തിലാണ് തിരുമാനം.

നിയമസഭ തിരഞ്ഞെടുപ്പിൽ സാവന്തിന്റെ നിറം മങ്ങിയ വിജയത്തോടെയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് മറ്റ് പേരുകൾ ചർച്ചയായത്. സാവന്ത് അല്ലേങ്കിൽ മുൻ ആരോഗ്യമന്ത്രി വിശ്വജിത്ത് റാണെ, ഹിമാചൽ ഗവർണർ ആയിരുന്ന രാജേന്ദ്ര അർലേക്കർ എന്നിവരുടെ പേരുകളും പരിഗണിക്കപ്പെട്ടിരുന്നു.

ബിജെപി കേന്ദ്ര നിരീക്ഷകരായ നരേന്ദ്ര സിങ് തോമർ, എൽ മുരുകൻ, നിയമസഭാ തിരഞ്ഞെടുപ്പ് ചുമതലയുള്ള ദേവേന്ദ്ര ഫഡ്‌നാവിസ്, പാർട്ടി സംസ്ഥാന പ്രസിഡന്റ് സദാനന്ദ് ഷേത് തനവാഡെ എന്നിവർ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.

രണ്ടാം തവണയാണ് പ്രമോദ് സാവന്ത് ഗോവ മുഖ്യമന്ത്രിയാകുന്നത്. സംസ്ഥാനത്തെ ഏറ്റവും സ്വീകാര്യനെന്ന നിലയിലും പൊതുസമ്മതിയുടെ കാര്യത്തിലുമാണ് പ്രമോദ് സാവന്തിനെ പാർട്ടി വിശ്വാസത്തിലെടുത്തിരിക്കുന്നത്.

വിശ്വജിത്ത് റാണെയാണ് മുഖ്യമന്ത്രിയായി പ്രമോദ് സാവന്തിന്റെ പേര് മുന്നോട്ട് വെച്ചത്. ഈ തീരുമാനം യോഗം ഏകകണ്ഠമായി അംഗീകരിക്കുകയായിരുന്നുവെന്ന് നരേന്ദ്ര സിങ് തോമർ അറിയിച്ചു. അടുത്ത അഞ്ച് വർഷത്തേയ്ക്ക് ഗോവയെ പ്രമോദ് സാവന്ത് തന്നെ നയിക്കുമെന്നും തോമർ കൂട്ടിച്ചേർത്തു.

അടുത്ത 5 വർഷം ഗോവ മുഖ്യമന്ത്രിയായി പ്രവർത്തിക്കാൻ അവസരം നൽകിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും പ്രമോദ് സാവന്ത് നന്ദി അറിയിച്ചു. ഗോവയിലെ ജനങ്ങൾ തന്നെ അംഗീകരിച്ചതിൽ സന്തോഷമുണ്ട്. സാധ്യമായതെല്ലാം താൻ ജനങ്ങൾക്കായി ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. സാങ്കേലിം നിയമസഭാ മണ്ഡലത്തിൽ നിന്ന് 600ൽ അധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പ്രമോദ് സാവന്ത് വിജയിച്ചത്.

ഈ മാസം 23, 25 എന്നീ ദിവസങ്ങളാണ് സത്യപ്രതിജ്ഞയ്ക്കായി തീരുമാനിച്ചിട്ടുള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം നിരവധി മുതിർന്ന നേതാക്കൾ ഗോവയിലെത്തുമെന്നാണ് അറിയിപ്പ്.
ഗോവ നിയമസഭാ തെരഞ്ഞെടുപ്പിൽ 40 ൽ 20 സീറ്റുകൾ നേടിയാണ് ബിജെപി മൂന്നാം തവണയും തുടർഭരണം ഉറപ്പിച്ചത്.

ഇതിനിടെ പുഷ്‌കർ സിങ് ധാമിയെ വീണ്ടും ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തിരുന്നു. ഇന്ന് ചേർന്ന നിയമസഭാകക്ഷി യോഗത്തിലാണ് തീരുമാനം. ഖാട്ടിമ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥി ഭുവൻചന്ദ്ര കാപ്രിയോട് വൻ തോൽവി വഴങ്ങിയ ധാമിയെ മാറ്റുമെന്ന വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ ധാമിക്ക് ഒരവസരം കൂടി നൽകാൻ ബിജെപി നേതൃത്വം തീരുമാനിക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP