Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്‌സാസ് ചാപ്റ്റർ പ്രവർത്തനങ്ങൾ സജീവമാക്കുന്നു

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്‌സാസ് ചാപ്റ്റർ പ്രവർത്തനങ്ങൾ സജീവമാക്കുന്നു

പി. പി .ചെറിയാൻ

ഡാലസ് :ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്‌സാസ് ചാപ്റ്റർ പ്രവർത്തനങ്ങൾ വീണ്ടും സജീവമാകുന്നതിന് മാർച്ച് 20 ഞായറാഴ്ച വൈകിട്ട് അഞ്ചു മണിക് പ്രസിഡന്റ് സണ്ണി മാളിയേക്കലിന്റെ അധ്യക്ഷതയിൽ ഗാർലൻഡ് ഇന്ത്യ ഗാർഡൻസിൽ ചേർന്ന പ്രവർത്തകയോഗം തീരുമാനിച്ചു , സാമൂഹിക അകലത്തെ കുറിച്ചോ , മഹാമാരിയെ കുറിച്ചോ ആശങ്കപ്പെടാതെയാണ് നേരത്തെ അറിയിച്ചതനുസരിച്ചു ഐ പി സി നോർത്ത് ടെക്‌സസ് ചാപ്റ്റർ അംഗങ്ങൾ ദീർഘ നാളുകൾക്കുശേഷം ഒത്തുകൂടുന്നതെന്നു പ്രസിഡന്റ് സണ്ണി മാളിയേക്കൽ അധ്യക്ഷ പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി . ചാപ്റ്റർ സെക്രട്ടറി പി പി ചെറിയാൻ രണ്ടു വർഷത്തെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു പ്രസിഡന്റ് ഇലക്ട് സിജു വി ജോർജ് രണ്ടുവർഷത്തെ കർമപരിപാടികൾ വിശദീകരിച്ചു .നാഷണൽ കമ്മിറ്റിമായി സഹകരിച്ചു സംഘടനയെ ശക്തിപ്പെടുത്തുന്നതിനും ചാപ്റ്റർ പ്രവർത്തനങ്ങൾ ക്രോഡീകരിക്കുന്നതിനും ബിജിലി ജോർജിനെ യോഗം ചുമതലപ്പെടുത്തി.

ബെന്നി ജോൺ ,സാം മാത്യു, ഫിലിപ്പ് തോമസ് (പ്രസാദ്) എന്നിവർ സജീവമായി ചർച്ചകളിൽ പങ്ക്ടുത്തു . പ്രസിഡന്റ് ഇലക്ട് സിജു ജോർജ് അടുത്ത രണ്ടുവർഷത്തെ കർമപരിപാടികൾ വിശദീകരിക്കുകയും നന്ദി പറയുകയും ചെയ്തു. ഡാലസിലേക്കു മാധ്യമ രംഗത്ത് പ്രവർത്തിക്കുന്ന നിരവിധി പേർ റീ ലൊക്കേറ്റ് ചെയ്തിട്ടുണ്ട്. ചാപ്റ്ററിൽ ലഭിച്ച പുതിയ അപേക്ഷകളെല്ലാം എത്രയും വേഗം പരിഗണിക്കുന്നതായിരിക്കും എന്ന് ബിജിലി ജോർജ് അറിയിച്ചു

നോർത്ത് ടെക്‌സസ് ചാപ്റ്റർ സ്ഥാപക പ്രസിഡന്റ്  എബ്രഹാം തെക്കേമുറിയുടേയും ചാപ്റ്റർ അംഗങ്ങളുടെയും ഐകകണ്ടേയെയുള്ള അഭ്യർത്ഥനയെ മാനിച്ചു പ്രസ്‌ക്ലബിന്റെ ഔദ്യോകിക വെബ്സൈറ്റിൽ ചാപ്റ്ററിന്റെ പേർ നോർത്ത് ടെക്‌സാസ് ചാപ്റ്റർ എന്ന് പുനർനാമകരണം ചെയ്തതിനെ യോഗം നാഷണൽ കമ്മറ്റിയെ അഭിനന്ദിച്ചു .അമേരിക്കയുടെ പ്രിയപ്പെട്ട എഴുത്തുകാരൻ, എബ്രഹാം തെക്കേമുറി എഴുതിയ സ്വർണ കുരിശ് എന്ന ബുക്കിന്റെ ഇരുപത്തിയഞ്ചാം വാർഷികം വിപുലമായി സംഘടിപ്പിക്കുന്ന കാര്യങ്ങളെ കുറിച്ചു യോഗം ചർച്ച ചെയ്തു .ടി സി ചാക്കോ സ്‌പോൺസർ ചെയ്ത സ്നാക്ക് കഴിച്ച ശേഷമാണ് യോഗം സമാപിച്ചത് .
Thanks

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP