Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അംബേദ്കർ ജയന്തി പൊതു അവധിയാക്കണമെന്ന് ജോൺ ബ്രിട്ടാസ് എം പി; പ്രമേയത്തിന് രാജ്യസഭയിൽ അവതരാണാനുമതി

അംബേദ്കർ ജയന്തി പൊതു അവധിയാക്കണമെന്ന് ജോൺ ബ്രിട്ടാസ് എം പി; പ്രമേയത്തിന് രാജ്യസഭയിൽ അവതരാണാനുമതി

സ്വന്തം ലേഖകൻ

ന്യൂ ഡൽഹി: ഭരണഘടനയുടെ പിതാവ് ഡോ. ബി. ആർ. അംബേദ്കറുടെ ജയന്തി പൊതു അവധിയാക്കണമെന്ന് ജോൺ ബ്രിട്ടാസ് എം. പി. ആവശ്യപ്പെടുന്നു. ഈ ആവശ്യം ഉന്നയിക്കുന്ന അദ്ദേഹത്തിന്റെ പ്രമേയത്തിന് രാജ്യസഭയിൽ അവതരണാനുമതി ലഭിച്ചു.

ഏപ്രിൽ 14 ആണ് അംബേദ്കറുടെ ജന്മദിനം. ഈ ദിവസം ഇപ്പോഴും പൊതു അവധിയല്ല. ക്ലോസ്ഡ് ഹോളി ഡേ ആയി പ്രഖ്യാപിക്കാറേയുള്ളൂ. ഓരോ കൊല്ലവും അംബേദ്കർ ജയന്തിക്ക് ഏതാനും ദിവസങ്ങൾക്കുമുൻപ് മാത്രമാണ് ഇത് സംബന്ധിച്ച ഉത്തരവ് ഇറക്കാറുള്ളത്. ഏതാനും പതിറ്റാണ്ടുകളായി കേന്ദ്ര സർക്കാർ ഈ രീതിയാണ് പിൻതുടരുന്നത്.

അംബേദ്കർ ജയന്തി പൊതു അവധി ആയി പ്രഖ്യാപിക്കണം എന്ന സമൂഹത്തിന്റെ വിവിധ കോണുകളിൽനിന്നുയരുന്ന അഭ്യർത്ഥന പരിഗണിക്കാതെയാണ് ഈ രീതി പിൻതുടരുന്നത് - ബ്രിട്ടാസ് ചൂണ്ടിക്കാട്ടി.

രാജ്യത്തു നിലനിന്ന സാമൂഹിക മേല്‌ക്കോയ്മയും അനീതികളും തുടച്ചുനീക്കുന്നതിലും സ്വാതന്ത്ര്യസമര പ്രക്ഷോഭത്തിലും വിലമതിക്കാനാവാത്ത സംഭാവനകളാണ് അംബേദ്കർ നല്കിയത്.

ഈ സാഹചര്യത്തിൽ 1881-ലെ നെഗോഷ്യബ്ൾ ഇൻസ്ട്രുമെന്റ് ആക്ട് 25-ാം വകുപ്പനുസരിച്ച് അംബേദ്കർ ജയന്തി 'പൊതു അവധി' ആയി പ്രഖ്യാപിക്കാൻ സർക്കാർ അടിയന്തരനടപടികൾ കൈക്കൊള്ളണം. അടുത്ത കലണ്ടർ വർഷം മുതൽ ഇതു നടപ്പാക്കണം ജോൺ ബ്രിട്ടാസ് പ്രമേയത്തിൽ നിർദ്ദേശിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP