Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നമ്പർ 18 ഹോട്ടൽ പോക്സോ കേസ്: റോയ് വയലാറ്റിനും സൈജു തങ്കച്ചനും ജാമ്യം; എറണാകുളം പോക്സോ കോടതി ജാമ്യം അനുവദിച്ചത് കർശന വ്യവസ്ഥകളോടെ

നമ്പർ 18 ഹോട്ടൽ പോക്സോ കേസ്: റോയ് വയലാറ്റിനും സൈജു തങ്കച്ചനും ജാമ്യം; എറണാകുളം പോക്സോ കോടതി ജാമ്യം അനുവദിച്ചത് കർശന വ്യവസ്ഥകളോടെ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പോക്‌സോ കേസിൽ അറസ്റ്റിലായ നമ്പർ18 ഹോട്ടൽ ഉടമ റോയ് വയലാറ്റിനും കൂട്ടുപ്രതി സൈജു തങ്കച്ചനും ജാമ്യം. എറണാകുളം പോക്സോ കോടതിയാണ് പ്രതികൾക്ക് ജാമ്യം അനുവദിച്ചത്. വയനാട് സ്വദേശിയായ 16 കാരിയുടെ പരാതിയിലാണ് ഇരുവരേയും അറസ്റ്റ് ചെയ്തിരുന്നത്. കേസിലെ മൂന്നാം പ്രതിയായ അഞ്ജലി റിമാ ദേവിന് ഹൈക്കോടതി നേരത്തെ കോടതി മുൻകൂർ ജാമ്യം നൽകിയിരുന്നു.

സാക്ഷികളെ സ്വാധീനിക്കരുത്, തെളിവു നശിപ്പിക്കരുത് തുടങ്ങിയ വ്യവസ്ഥകളോടെയാണ് ഇരുവർക്കും ജാമ്യം അനുവദിച്ചിരിക്കുന്നത്. കേസിൽ ഇവരുടെ പൊലീസ് കസ്റ്റഡി കാലാവധി അവസാനിച്ചിരുന്നു. ഇനിയും ഇവരെ കസ്റ്റഡിയിൽ വെക്കേണ്ടതില്ലെന്ന വാദം പോക്സോ കോടതി അംഗീകരിക്കുകയായിരുന്നു. കാക്കനാട് ജില്ലാ ജയിലിലുള്ള റോയ് വയലാറ്റും സൈജു തങ്കച്ചനും വൈകിട്ടോടെ ജയിൽ മോചിതരാവുകയും ചെയ്യും.

അമ്മയും മകളും നൽകിയ പരാതിയിലാണ് റോയ് വയലാറ്റിനെതിരെ ഫോർട്ട് കൊച്ചി പൊലീസ് പോക്‌സോ കേസ് ചുമത്തിയത്. പ്രായപൂർത്തിയാകാത്ത മകളെ ലൈംഗികമായി ദുരുപയോഗം ചെയ്യാനുള്ള ശ്രമമുണ്ടായപ്പോൾ സ്ഥലത്തു നിന്ന് ഓടി രക്ഷപെടുകയായിരുന്നു എന്നും ഇവർ മൊഴി നൽകിയിരുന്നു.

അപകടത്തിൽ മരിച്ച സംഭവത്തിന് ഒരാഴ്ച മുമ്പ് സമാന രീതിയിൽ തന്നെയും മകളെയും ഉൾപ്പടെ ഏഴു പെൺകുട്ടികളെ കൊച്ചിയിൽ ബിസിനസ് മീറ്റിന് എന്ന പേരിൽ വിളിച്ചു വരുത്തി മദ്യം നൽകുകയും ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചുവെന്നമാണ് യുവതിയുടെ പരാതി.

കേസിൽ ഇരുവരും സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ആദ്യ രണ്ടു പ്രതികളായ റോയ് വയലാറ്റ്, സൈജു തങ്കച്ചൻ എന്നിവരെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചായിരുന്നു അന്നത്തെ നടപടി. കൊച്ചിയിൽ മുൻ മിസ് കേരള അടക്കം വാഹനാപകടത്തിൽ മരിച്ച സംഭവത്തിലും റോയി വയലാറ്റും സൈജു തങ്കച്ചനും പ്രതികളാണ്.

മാർച്ച് 14നാണ് കേസിൽ സൈജു തങ്കച്ചൻ കീഴടങ്ങുന്നത്. കൊച്ചി മെട്രൊ പൊലീസ് സ്റ്റേഷനിലാണ് സൈജു കീഴടങ്ങിയത്. സൈജുവിനെ സമർദ്ദപ്പെടുത്തി കീഴടക്കുന്നതിനുള്ള നടപടി പൊലീസ് ശക്തമാക്കിയിരുന്നു. തുടർന്ന് 10.30യോടെയാണ് അന്വേഷണ ഉദ്യോഗസ്ഥാനായ സിഐ അനന്തലാൽ എസ്എച്ച്ഒ ആയിരിക്കുന്ന മെട്രൊ പൊലീസ് സ്റ്റേഷനിലേക്ക് സൈജു തങ്കച്ചൻ എത്തിയത്. അപ്പോൾ തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തു. തുടർന്ന് കേസിൽ സൈജു തങ്കച്ചനേയും റോയി വയലാറ്റിനേയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാൻ തീരുമാനിച്ചിരിക്കുകയായിരുന്നു പൊലീസ്.

തങ്ങൾക്ക് എതിരായ പരാതി ബ്ലാക് മെയിലിങ്ങിന്റെ ഭാഗമാണെന്നും, മൂന്ന് മാസം കഴിഞ്ഞ് പെൺകുട്ടിയും അമ്മയും പരാതി നൽകിയത് അതിന്റെ തെളിവാണെന്നുമാണ് പ്രതികൾ കോടതിയിൽ വാദിച്ചത്. കേസ് കെട്ടിച്ചമച്ചതാണെന്നും പ്രതികൾ ആവർത്തിച്ചു. എന്നാൽ കോടതി പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിക്കുകയായിരുന്നു. കൂട്ടുപ്രതി അഞ്ജലി റിമാ ദേവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. തുടർന്ന് സമർപ്പിച്ച അപ്പീലിലാണ് നിലവിൽ കോടതി റോയ് വയലാറ്റിനും സൈജു തങ്കച്ചനും ജാമ്യം അനുവദിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP