Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സംവിധായകൻ സന്ധ്യ മോഹന് വാഹനാപകടത്തിൽ പരിക്ക് ; അപകടം ദേശീയ പാതയിൽ ടെമ്പോ ട്രാവലറും കാറും ബൈക്കും കൂട്ടിയിടിച്ച്

സംവിധായകൻ സന്ധ്യ മോഹന് വാഹനാപകടത്തിൽ പരിക്ക് ; അപകടം ദേശീയ പാതയിൽ ടെമ്പോ ട്രാവലറും കാറും ബൈക്കും കൂട്ടിയിടിച്ച്

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: സംവിധായകൻ സന്ധ്യ മോഹന് വാഹനാപകടത്തിൽ പരിക്ക്. പെരിഞ്ഞനത്ത് ഇന്നലെ രാത്രിയുണ്ടായ വാഹനാപകടത്തിൽ സന്ധ്യ മോഹൻ ഉൾപ്പെടെ ആറു പേർക്കാണ് പരിക്കേറ്റത്. ദേശീയ പാതയിൽ ടെമ്പോ ട്രാവലറും കാറും ബൈക്കും കൂട്ടിയിടിച്ചായിരുന്നു അപകടം.

കാറിലുണ്ടായിരുന്ന സന്ധ്യ മോഹൻ, ബൈക്കിലുണ്ടായിരുന്ന പെരിഞ്ഞനം പൊന്മാനിക്കുടം സ്വദേശി ഗീത പുഷ്പൻ , ട്രാവലറിലുണ്ടായിരുന്ന തളിക്കുളം സ്വദേശികളായ നാല് പേർക്കുമാണ് പരിക്കേറ്റത്. സന്ധ്യ മോഹനെയും ഗീതാ പുഷ്പനെയും കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിലും ട്രാവലറിലുണ്ടായിരുന്നവരെ ഇരിങ്ങാലക്കുടയിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രിയായിരുന്നു അപകടം.

പുന്നയ്ക്ക ബസാർ ആക്ട്സ് പ്രവർത്തകരും ചളിങ്ങാട് ശിഹാബ് തങ്ങൾ ആംബുലൻസ് പ്രവർത്തകരുമാണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP