Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നൂറ് കോടിയുടെ ഹെലികോപ്ടറിൽ കേരളം ചുറ്റാൻ രവി പിള്ള; ലോകത്താകെ 1,500 എണ്ണം മാത്രമുള്ള ആഡംബര ഹെലികോപ്റ്ററുകളിൽ ഒന്നായ 'എയർബസ് എച്ച് 145' സ്വന്തമാക്കി മലയാളി വ്യവസായി; ആഡംബര ടൂർ പദ്ധതികളിലേക്ക് കടക്കാൻ ആർപി ഗ്രൂപ്പിന്റെ തീരുമാനം

നൂറ് കോടിയുടെ ഹെലികോപ്ടറിൽ കേരളം ചുറ്റാൻ രവി പിള്ള; ലോകത്താകെ 1,500 എണ്ണം മാത്രമുള്ള ആഡംബര ഹെലികോപ്റ്ററുകളിൽ ഒന്നായ 'എയർബസ് എച്ച് 145' സ്വന്തമാക്കി മലയാളി വ്യവസായി; ആഡംബര ടൂർ പദ്ധതികളിലേക്ക് കടക്കാൻ ആർപി ഗ്രൂപ്പിന്റെ തീരുമാനം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: നൂറ് കോടിയുടെ ഹെലികോപ്ടറിൽ കേരളത്തിന്റെ ആകാശത്ത് ചുറ്റിയടിക്കാൻ ഒരുങ്ങുകയാണ് മലയാളി വ്യവസായി രവി പിള്ള. ലോകത്താകെ 1,500 എണ്ണം മാത്രമുള്ള ആഡംബര ഹെലികോപ്റ്ററുകളിൽ ഒന്നായ 'എയർബസ് എച്ച് 145' ആണ് കേരളത്തിന്റെ വ്യവസായി രവി പിള്ള സ്വന്തമാക്കിയത്. ആർപി ഗ്രൂപ്പ് ചെയർമാനായ ഡോ. ബി.രവി പിള്ളയാണ് 100 കോടിയോളം രൂപ മുടക്കി വിമാനം വാങ്ങിയത്. എയർബസ് നിർമ്മിച്ച ഹെലികോപ്റ്റർ ആദ്യമായാണ് ഇന്ത്യയിൽ ഒരാൾ വാങ്ങുന്നത്.

ഇന്നലെ റാവിസ് കോവളം മുതൽ റാവിസ് അഷ്ടമുടി വരെ നടന്ന ഉദ്ഘാടന യാത്രയിൽ ആർപി ഗ്രൂപ്പ് വൈസ് ചെയർമാൻ ഗണേശ് രവിപിള്ള പങ്കെടുത്തു. മലബാർ, അഷ്ടമുടിക്കായൽ, അറബിക്കടൽ എന്നിവയുടെ സൗന്ദര്യവും രുചിഭേദങ്ങളും ഒറ്റ ദിവസം കൊണ്ട് ആസ്വദിക്കാനാകുന്ന ആഡംബര ടൂർ പദ്ധതികളാണ് ഗ്രൂപ്പിന്റെ മനസ്സിലുള്ളതെന്ന് റാവിസ് ഹോട്ടൽസ് ബിസിനസ് ഡവലപ്‌മെന്റ് ഡപ്യൂട്ടി ജനറൽ മാനേജർ എം.എസ്.ശരത് പറഞ്ഞു.

കോഴിക്കോട്ടെ ഹോട്ടൽ റാവിസ് കടവ്, കൊല്ലം റാവിസ് അഷ്ടമുടി, തിരുവനന്തപുരം റാവിസ് കോവളം എന്നിവിടങ്ങളിൽ ഹെലിപാഡുകളുണ്ട്. പൈലറ്റിനെ കൂടാതെ 7 പേർക്ക് ഇതിൽ യാത്ര ചെയ്യാം. കടൽ നിരപ്പിൽ നിന്ന് 20,000 അടി ഉയരത്തിലുള്ള പ്രതലങ്ങളിൽ പോലും അനായാസമായി ഇറങ്ങാനും പൊങ്ങാനും എച്ച്145നു സാധിക്കും.

കോപ്റ്റർ അപകടത്തിൽപെട്ടാലും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്ന 'എനർജി അബ്‌സോർബിങ്' സീറ്റുകളാണു മറ്റൊരു പ്രത്യേകത. കോപ്റ്റർ അപകടങ്ങളിലെ പ്രധാന വില്ലനായ ഇന്ധന ചോർച്ചയുടെ സാധ്യതയും കുറവ്. പറക്കുന്നതിനിടെ ഗ്രൗണ്ട് സ്റ്റേഷനുകളുമായി ഏറ്റവും മികച്ച രീതിയിൽ വാർത്താവിനിമയം നടത്താനുള്ള വയർലെസ് കമ്യൂണിക്കേഷൻ സിസ്റ്റവും ഉണ്ട്.

മെഴ്‌സിഡസ് ബെൻസിന്റെ രൂപകൽപ്പനയിൽ ഇന്ത്യയിൽ നിർമ്മിക്കുന്ന ഇന്റീരിയറിലുള്ള ആദ്യത്തേതുമാണ് ഈ ഹെലികോപ്ടർ. കൂടാതെ ഈ ഒ145 പാസഞ്ചർ ക്യാബിനുള്ള കൊക്കൂണാണിത്, വൈബ്രേഷൻ രഹിതമാണെന്ന പ്രത്യേകതയുുമുണ്ട്. ഒ145 ഇന്ത്യയിലെ ആദ്യത്തെ അഞ്ച് ബ്ലേഡുള്ള ഹെലികോപ്റ്ററാണ്. 22000 അടി ഉയരത്തിൽ ഇറങ്ങാനും പറന്നുയരാനും ശേഷിയുള്ള റോട്ടർ ക്രാഫ്റ്റർ.

നൂതനമായ ബെയറിംഗില്ലാത്തതും ഹിംഗില്ലാത്തതുമായ 5 റോട്ടർ ബ്ലേഡ് സാങ്കേതികവിദ്യ.സുഗമവും കുറഞ്ഞ ശബ്ദം ഒരു ബെഞ്ച്മാർക്കാണ്. ഏവിയോണിക്സ് ഏറ്റവും പുതിയ ഇരട്ട റോട്ടർ സാങ്കേതികവിദ്യ. ആരോഗ്യ,വിനോദ, സഞ്ചാര വികസനം കൂടി ലക്ഷ്യമിട്ടാണ് പുതിയ ഹെലികോപ്റ്റർ സ്വന്തമാക്കിയതെന്ന് രവി പിള്ള പറഞ്ഞു.

ഏറ്റവും കൂടുതൽ മലയാളികൾക്ക് ജോലി നൽകുന്നവരിൽ ഒരാളാണ് ചവറക്കാരനായ രവി പിള്ള. ഫോബ്‌സ് പട്ടികയിലെ മലയാളി കോടീശ്വരന്മാരുടെ പട്ടികയിൽ യൂസഫലിക്ക് പിന്നിലായി രണ്ടാം സ്ഥാനത്താണ് അദ്ദേഹം. 4 ബില്യൻ ഡോളറിന് മുകളിലാണ് രവി പിള്ളയുടെ ആസ്തി. മൂന്നുപതിറ്റാണ്ട് മുമ്പ് ജോലി തേടി ഗൾഫിലേക്ക് രവി പിള്ള പോയത്.

1978 ലാണ് സൗദിയിലെത്തിയത്. അക്കോബാർ എന്ന സ്ഥലത്ത് കൺസ്ട്രക്ഷൻ കമ്പനി ആരംഭിച്ചു. കഠിനാധ്വാനം. അർപ്പണ മനോഭാവം. ഈശ്വാനുഗ്രഹം. ഈ മൂന്നുമാണു തന്റെ വിജയരഹസ്യമെന്നു രവിപിള്ള ഉറച്ചുവിശ്വസിക്കുന്നു. ആദ്യം ലഭിച്ചത് മിലിട്ടറി വർക്കാണ്. 110 ആളുകളെക്കൂട്ടി ജോലി ആരംഭിച്ചു. റോയൽ എയർപോർട്ട് ടെർമിനലിന്റെ വർക്കും ഉടൻ ലഭിച്ചു. പിന്നീട് പെട്രോകെമിക്കൽ പ്രോജക്ടുകൾ. ജൈത്രയാത്ര ഇപ്പോഴും തുടരുന്നു.

ബഹറിൻ ആസ്ഥാനമായുള്ള രണ്ടര ബില്യൻ യു.എസ്. ഡോളർ വിലവരുന്ന ബിസിനസ് സാമ്രാജ്യത്തിന്റെ അധിപനായ ഡോ. രവി പിള്ള ഗൾഫിൽ ഇന്ന് ഏറ്റവുമധികം ഇന്ത്യാക്കാർക്ക് ജോലി നൽകുന്ന തൊഴിലുടമയാണ്. 35,000 ഓളം പേരാണ് രവി പിള്ളയുടെ കമ്പനികളിൽ ഗൾഫിൽ ജോലി ചെയ്യുന്നത്. അതിൽ 28,000 പേർ ഇന്ത്യക്കാരാണ്. അതിൽ നല്ലൊരു പങ്ക് കേരളീയരും. ആർപി ഗ്രൂപ്പ് നാട്ടിൽ ഹോട്ടലുകളിലും ബാങ്കുകളിലും, റിയൽ എസ്റ്റേറ്റിലും നിക്ഷേപം ഇറക്കിയിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP