Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആറ് മാസത്തിനിടയിൽ 85 തവണ പ്രസവിച്ച് ആസാമിലെ നഴ്‌സിന്റെ റെക്കോർഡ്! സർക്കാർ പദ്ധതികൽ പൊലിയുന്നത് ഇങ്ങനെ

ആറ് മാസത്തിനിടയിൽ 85 തവണ പ്രസവിച്ച് ആസാമിലെ നഴ്‌സിന്റെ റെക്കോർഡ്! സർക്കാർ പദ്ധതികൽ പൊലിയുന്നത് ഇങ്ങനെ

ദിസ്പൂർ: ഏതൊരു സർക്കാറിന്റെ കീഴിലായാലും തട്ടിപ്പുകാർ വിലസുക തന്നെ ചെയ്യുമെന്ന കാര്യം ഉറപ്പാണ്. സർക്കാർ ആനുകൂല്യങ്ങൽ അനർഹമായി തട്ടിയെടുക്കാൻ മെനക്കെടുന്നവരാണ് ഇത്തരക്കാർ. ആസാമിലെ ഒരു തട്ടിപ്പുകാരി ആറ് മാസത്തിനിടെ 85 തവണ പ്രസവിച്ചാണ് ആനുകൂല്യങ്ങൾ തട്ടിയെടുത്തത്. ആസാമിലെ സർക്കാർ ആശുപത്രിയിലെ ജീവനക്കാരിയായ നേഴ്‌സ് ആണ് പ്രസവാനുകൂല്യം നേടാൻ ആറ് മാസത്തിനിടെ 85 തവണ പ്രസവിച്ചു എന്ന കഥയും പറഞ്ഞ് രംഗത്തെത്തിയത്. ആശുപത്രിയിൽ പരിശോധനയ്ക്കായി എത്തിയ ആരോഗ്യ വകുപ്പിന്റെ പ്രത്യക സംഘമാണ് ആരെയും ഞെട്ടിപ്പിക്കുന്ന ഈ വിവരങ്ങൾ കണ്ടെത്തിയത്.

ലില്ലി ബീഗം ലഷ്‌കർ എന്ന യുവതിയാണ് സംഭവത്തിലെ താരം. സർക്കാർ ക്ലിനിക്കുകളിലെത്തി സുരക്ഷിതമായി കുട്ടിക്ക് ജന്മം നൽകുന്ന അമ്മമാർക്ക് സർക്കാർ ഏർപ്പെടുത്തിയ 500 രൂപ പാരിതോഷികമാണ് വ്യത്യസ്തമായി തട്ടിപ്പു നടത്താൻ ലില്ലിയെ പ്രേരിപ്പിച്ചത്. 85 തവണ ഗർഭിണിയായി ലില്ലി സർക്കാരിന്റെ 42,500 രൂപ തട്ടിയെടുത്തു. ലില്ലി ജോലി നോക്കുന്ന സർക്കാർ ആശുപത്രിയിൽ കഴിഞ്ഞ ആറു മാസങ്ങൾക്കിടയിൽ 160 പ്രസവങ്ങളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ഇതിന് പിന്നിൽ തട്ടിപ്പ് നടന്നിട്ടുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് ആരോഗ്യ വകുപ്പ് ആശുപത്രിയിലെത്തി പരിശോധന നടത്തുകയായിരുന്നു.

പരിശോധനയിൽ 160ൽ 85 പ്രസവങ്ങളും രേഖപ്പെടുത്തിയിരിക്കുന്നത് ലില്ലിയുടെ പേരിലാണെന്ന് കണ്ടെത്തി. ഇതുവഴി 42,500 രൂപ യുവതി തട്ടിയെടുത്തതായും തെളിഞ്ഞു. പദ്ധതിയുടെ ആശുപത്രിയിലെ ചുമതല വഹിച്ചിരുന്നത് ലില്ലി തന്നെ ആയിരുന്നതിനാലും തട്ടിപ്പ് എളുപ്പമാക്കി.

തട്ടിപ്പ് വ്യക്തമായതോടെ യുവതിയെ ജോലിയിൽനിന്നും അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തു. എന്നാൽ താൻ ചെയ്തതിൽ അത്രവലിയ തെറ്റൊന്നുമില്ലെന്ന നിലപാടിലാണ് ലില്ലി. തങ്ങളെപ്പോലുള്ള ജീവനക്കാർക്ക് സർക്കാർ ആവശ്യമായ പരിഗണന നൽകുന്നില്ല. ഈ സാഹചര്യത്തിൽ സമാന നടപടികൾ തുടരുകയാണ് ഏക വഴിയെന്നും യുവതി പറയുന്നു. പ്രസവം നടന്നുവെന്ന വ്യാജ രേഖകളും നഴ്‌സ് ഉണ്ടാക്കിയിരുന്നു. സാമ്പത്തിക പ്രശ്‌നം മൂലമാണ് ഇത്തരമൊരു വ്യാജ ഗർഭം അഭിനയിച്ചതെന്ന് ലില്ലി പൊലീസിനോട് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP