Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'ലിജു ചെന്നിത്തല സാറിനോട് പറ, കെസി വേണുഗോപാലിനെ ആക്ഷേപിക്കാൻ മറുനാടൻ മലയാളി സാജൻ സ്‌കറിയക്ക് കൊടുക്കുന്ന കാശ് വല്ല പാവങ്ങൾക്കും വീട് വെക്കാൻ കൊടുക്കാൻ'; ഈ അസത്യ പ്രചരണമെത്തിയത് പഴകളും മധുവിന്റേ പേരിലും ചിത്രത്തിലും; ലക്ഷ്യം ചെന്നിത്തല; കോൺഗ്രസിൽ വിവാദമായി കെപിസിസി ജനറൽ സെക്രട്ടറിയുടെ പേരിലെ കമന്റ്

'ലിജു ചെന്നിത്തല സാറിനോട് പറ, കെസി വേണുഗോപാലിനെ ആക്ഷേപിക്കാൻ മറുനാടൻ മലയാളി സാജൻ സ്‌കറിയക്ക് കൊടുക്കുന്ന കാശ് വല്ല പാവങ്ങൾക്കും വീട് വെക്കാൻ കൊടുക്കാൻ'; ഈ അസത്യ പ്രചരണമെത്തിയത് പഴകളും മധുവിന്റേ പേരിലും ചിത്രത്തിലും; ലക്ഷ്യം ചെന്നിത്തല; കോൺഗ്രസിൽ വിവാദമായി കെപിസിസി ജനറൽ സെക്രട്ടറിയുടെ പേരിലെ കമന്റ്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കോൺഗ്രസിനെ പിടിച്ചുലച്ച് 'മറുനാടൻ വിവാദവും'. കോൺഗ്രസ് നേതാവ് ലിജുവിന് പിന്തുണയുമായി എത്തിയ കമന്റിന് താഴെ വന്ന ഒരു കമന്റാണ് എല്ലാത്തിനും കാരണം. കെപിസിസി ജനറൽ സെക്രട്ടറി പഴകുളം മധുവിന്റെ പേരിലാണ് പോസ്റ്റ് എത്തിയത്. മറുനാടൻ മലയാളിയ്‌ക്കെതിരാ വ്യാജ പ്രചരണമാണ് ഈ പോസ്റ്റിലുള്ളത്. മറുനാടൻ മലയാളിയും ചെന്നിത്തല സാറിനേയും അപമാനിക്കുന്നതും കുറ്റപ്പെടുത്തുന്നതുമാണ് ആ വ്യാജ ആരോപണം. ഇത് കോൺഗ്രസ് പ്രവർത്തകർക്കിടയിൽ ഏറെ പ്രതിഷേധമായി ഉയർന്നു. അതിനിടെ താൻ ഇത്തരത്തിലൊരു കമന്റ് ഇട്ടിട്ടില്ലെന്ന് പഴകുളം മധു ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

മുഹമ്മദ് ഹസൻ എന്നയാൾ ലിജുവിനെ പിന്തുണച്ച് ഇട്ട കമന്റിന് അടിയിലായിരുന്നു വിവാദം. കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള കോൺഗ്രസ് പ്രവർത്തകരുടെ ഹൃദയത്തിലാണ് അങ്ങയുടെ സ്ഥാനം. പാർലമെന്ററീ രംഗത്ത് ഒരവസരം താങ്കൾക്ക് ലഭിക്കുന്ന നിമിഷത്തിനായി കാത്തിരിക്കുന്ന എന്നെ പോലെ നിരവധി പേരുണ്ട്. താങ്ങളോടുള്ള ഇഷ്ടം കൂടിതേ ഉള്ളൂ-ഇതായിരുന്നു മുഹമ്മദ് ഹസന്റെ കമന്റ്. ഇതിന് താഴെയാണ് പഴകുളം മധുവിന്റെ പേരിലും അദ്ദേഹത്തിന്റെ ചിത്രമുള്ള പ്രൊഫൈലിൽ നിന്നും കമന്റ് എത്തുന്നത്. ലിജു ചെന്നിത്തല സാറിനോട് പറ, കെസി വേണുഗോപാലിനെ ആക്ഷേപിക്കാൻ മറുനാടൻ മലയാളി സാജൻ സ്‌കറിയക്ക് കൊടുക്കുന്ന കാശ് വല്ല പാവങ്ങൾക്കും വീട് വെക്കാൻ കൊടുക്കാൻ-ഇതായിരുന്നു ആ അസത്യ കമന്റ്.

രമേശ് ചെന്നിത്തലയെ അപമാനിക്കുകയാണ് ഈ കമന്റിന്റെ പ്രധാന ലക്ഷ്യം. അതുകൊണ്ട് തന്നെ പഴകുളത്തിന്റെ ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ട ഈ കമന്റിൽ അതിവേഗം പ്രതിഷേധം ഉയർന്നു. സ്‌ക്രീൻ ഷോട്ടുകൾ അതിവേഗം പ്രചരിച്ചു. കെപിസിസി നേതൃത്വത്തിന് അടക്കം അച്ചടക്ക ലംഘനത്തിന്റെ പേരിൽ പരാതി എത്തി. നിരവധി പേർ സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടു. ലിജുവിന്റെ കമന്റിന് താഴെ എത്തിയ ഈ കമന്റ് അധിക നേരം ഉണ്ടായിരുന്നില്ല. പെട്ടെന്ന് തന്നെ അപ്രത്യക്ഷമായി. അതിനിടെ തന്നെ കോൺഗ്രസ് ഗ്രൂപ്പുകളിൽ സ്‌ക്രീൻ ഷോട്ട് പ്രചരിച്ചത് ചർച്ചകളെ പുതു തലത്തിലെത്തിച്ചു. പത്തനംതിട്ട ജില്ലയിൽ അടക്കം ഐ ഗ്രൂപ്പിൽ വലിയ പ്രതിഷേധം അലതല്ല. ഇതിനിടെ ആ കമന്റ് തന്റേതല്ലെന്ന് പഴകുളം മധു വിശദീകരണവും ഇറക്കി.

എന്റെ പേരിൽ ആരുടെയോ പോസ്റ്റിനടിയിൽ ഒരു മോശം കമന്റ് വന്നതായി പറയുന്നു.ആരോ നടത്തിയ കൃത്രിമമാണ്ആരും വിശ്വസിക്കരുത്. ഞാൻ ഉപയോഗിക്കുന്നത് ളയ പേജ് ആണ് ഞാൻ പൊലീസിൽ പരാതി നൽകുന്നു.-ഇതായിരുന്നു ഫെയ്‌സ് ബുക്ക് പേജിൽ മധുവിട്ട വിശദീകറണം. ഇതിലും ചർച്ച സജീവമാണ്. എടോ മധു...തന്റെ fb account,page എല്ലാം ഓരോ ip address ല് ഉള്ളത് ആണ്....അതെല്ലാം അ അതെ അക്കൗണ്ട് ല് ഇതിന് മുമ്പ് വന്ന പോസ്റ്റ് കമന്റ് വച്ച് verify ചെയ്തു.....ഇതെല്ലാം ചെയ്തത് നീ തന്നെ ആണെന്ന് സൈബർ area യിൽ expert ആയിട്ടുള്ള എല്ലാവർക്കും അറിയാം...നീ ഒരു പരാതി കൊടുക്ക്......നിന്നെ പോലെ ഉള്ള കോണാൻ അലക്കികളും കൂട്ടി കൊടുപ്പു കാരും ആണ് ഈ പാർട്ടിയുടെ ശാപം....നീ വെറും ഒരു ചന്ത കൂട്ടി കൊടുപ്പുകാരന്റെ നിലയിലേക്ക് തരം താണ് പോയി മധു....പണ്ട് എറണാകുളം ജില്ലയിൽ നിന്ന് പന്തളം എന്ന സ്ഥലത്ത് ഇലക്ട്രിക് പോസ്റ്റ് work ന് വന്ന ആളുകൾ പറഞ്ഞു കേട്ടത് ശരി ആണെങ്കിൽ നീ ഒരു നമ്പർ വൺ പിരിവ് കാരൻ കൂടി ആണ്...അ കമ്പനി യുടെ പേര് എന്തോ വെള്ളമറ്റം ഇൻഡസ്ട്രി എന്നോ മറ്റോ ആണ്.....-ധരണി രാധികാ വിജയകുമാർ എന്ന പ്രൊഫൈലിൽ നിന്ന് വന്നതാണ് ഈ കമന്റ്.

കെസി വേണുഗോപാൽ പക്ഷത്തെ കേരളത്തിലെ പ്രധാന നേതാവാണ് പഴകുളം മധു. കെസിയുടെ അതിവിശ്വസ്തൻ. മുമ്പ് രമേശ് ചെന്നിത്തലയ്‌ക്കൊപ്പമായിരുന്നു പഴകുളവും കെസിയും. കെസിക്ക് ഐഎസിസിയിൽ പദവി കിട്ടിയതോടെ പുതിയ ഗ്രൂപ്പുണ്ടായി. ഇതിനെ കേരളത്തിൽ പ്രധാനമായും നയിക്കുന്നത് പഴകുളമാണ്. എം ലിജുവിന് രാജ്യസഭാ സീറ്റ് നിഷേധിച്ചതിന് പിന്നിലും കെസിയാണെന്നാണ് പൊതു വിലയിരുത്തൽ. കെ സുധാകരനും രമേശ് ചെന്നിത്തലയും ലിജുവിന് വേണ്ടി നിലപാട് എടുത്തപ്പോൾ കെസി വെട്ടി. ഇതിന് വേണ്ടിയാണ് ന്യൂനപക്ഷ മുഖമായ ജേബി മേത്തറുടെ പേര് അവതരിപ്പിച്ചത്. ഇതിനിടെയാണ് സൈബർ ലോകത്ത് കോൺഗ്രസുകാർ ലിജുവിന് പിന്തുണ പോസ്റ്റുകളുമായി എത്തിയത്. അതിലേക്കാണ് പഴകുളം മധുവിന്റെ പേരിൽ പോസ്റ്റ് വരുന്നത്. ലിജുവിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിന് താഴെയായിരുന്നു ഈ കമന്റുകൾ.

ഇത് തന്റേതല്ലെന്ന് പറയുന്ന മധു ഏത് പൊലീസ് സ്‌റ്റേഷനിലാണ് പരാതി കൊടുത്തതെന്ന് ഇനിയും വ്യക്തമാക്കിയിട്ടില്ല. അതുകൊണ്ട് തന്നെ പരാതിയുടെ വസ്തുതയും ഉറപ്പിക്കാൻ കഴിയുന്നില്ല. പൊലീസ് എഫ് ഐ ആർ ഇട്ടതായും വിവരമില്ല. അതുകൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ പൊലീസിൽ കേസുകൊടുക്കാൻ വെല്ലുവിളിയും പഴകുളത്തിനെതിരെ നടക്കുന്നു. എന്നാൽ ഇതിനോടൊന്നും പഴകുളം പ്രതികരിച്ചിട്ടില്ല. എഫ് ഐ ആർ നമ്പറും പൊലീസ് സ്‌റ്റേഷനും അറിഞ്ഞാൽ മാത്രമേ സത്യം തെളിയൂ. അല്ലാത്ത പക്ഷം പഴകുളത്തിനെതിരെ കെപിസിസി അച്ചടക്ക നടപടിയും എടുക്കും. ഈ കമന്റിനെ ഗൗരവത്തോടെയാണ് ചെന്നിത്തലയും സുധാകരനും എടുത്തിട്ടുള്ളത്.

അച്ചടക്കം പ്രധാനമാണമെന്ന് കെപിസിസി അധ്യക്ഷൻ സുധാകരൻ നേരത്തെ തന്നെ പറഞ്ഞിട്ടുള്ളതാണ്. ഈ സാഹചര്യത്തിൽ ഉടൻ നടപടിയുണ്ടാകുമെന്നാണ് സൂചന. എന്നാൽ കമന്റ് പഴകുളത്തിന്റേത് അല്ലെന്ന് മനസ്സിലായാൽ നടപടിയും ഉണ്ടാകില്ല. പഴകളും ഇക്കാര്യത്തിൽ എടുക്കുന്ന നിലപാടുകളാകും നിർണ്ണായകം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP