Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കാളികാവിൽ പ്രവേശിപ്പിച്ചത് ഗ്യാലറിയിൽ കൊള്ളാവുന്നതിലും അധികം പേരെ; ഗുണനിലവാരം ഉറപ്പാക്കാത്താ നിർമ്മാണവും അപകടമായി; 15 പേരുടെ നില അതീവ ഗുരുതരം; മലപ്പുറത്തെ സെവൻസ് ആവേശങ്ങളിൽ ഇനി കരുതലും പരിശോധനയും കൂടുതലായി വരും; പൂങ്ങോട്ടെ അപകടം അനാസ്ഥയോ?

കാളികാവിൽ പ്രവേശിപ്പിച്ചത് ഗ്യാലറിയിൽ കൊള്ളാവുന്നതിലും അധികം പേരെ; ഗുണനിലവാരം ഉറപ്പാക്കാത്താ നിർമ്മാണവും അപകടമായി; 15 പേരുടെ നില അതീവ ഗുരുതരം; മലപ്പുറത്തെ സെവൻസ് ആവേശങ്ങളിൽ ഇനി കരുതലും പരിശോധനയും കൂടുതലായി വരും; പൂങ്ങോട്ടെ അപകടം അനാസ്ഥയോ?

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: കാളികാവ് പൂങ്ങോട് എൽപി സ്‌കൂൾ മൈതാനിയിൽ അഖിലേന്ത്യാ സെവൻസ് ഫുട്‌ബോൾ ടൂർണമെന്റിനിടെ ഗ്യാലറി തകർന്നുവീണുണ്ടായ ദുരന്തത്തിൽ വിശദ അന്വേഷണം നടത്തും. അപകടത്തിൽ കളി കാണാനെത്തിയ അൻപതിൽ അധികം പേർക്ക് പരിക്കേറ്റു. പതിനഞ്ച് പേരുടെ നില ഗുരുതരമാണ്. ഇവരെ മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

ശനിയാഴ്ച രാത്രിയാണ് അപകടം. ഉൾക്കൊള്ളാവുന്നതിലുമധികം കാണികൾ ഗ്യാലറിയിൽ ഉണ്ടായിരുന്നു. എണ്ണായിരത്തോളം പേർ ടൂർണമെന്റ് കാണാനെത്തിയതായാണ് വിവരം. ഗാലറിയുടെ നിർമ്മാണത്തിലെ പോരായ്മയാണ് അപകടമുണ്ടാക്കിയത്. മലപ്പുറത്തെ ഏറ്റവും പ്രശസ്തമായ സെവൻസ് ഫുട്‌ബോൾ ടൂർണമെന്റ് ആണ് ഇത്. അതുകൊണ്ട് തന്നെ വൻജനക്കൂട്ടം എത്തി.

ഫൈനൽ മത്സരത്തിന് തൊട്ടു മുമ്പാണ് ഗ്യാലറി തകർന്ന് വീണത്. തകർന്ന ഭാഗത്ത് മാത്രം മൂവായിരത്തോളം ആളുകൾ ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിലുണ്ടായ ബലക്ഷയമാണ് ഗ്യാലറി തകർന്നുവീഴാൻ ഇടയാക്കിയതെന്നാണ് കരുതുന്നത്. പരിക്കേറ്റവരിൽ കുട്ടികളുൾപ്പെടെയുള്ളവർ ഉണ്ട്. പരിക്കേറ്റവരിൽ പകുതിയിൽ അധികം പേരെയും പ്രാഥമിക ശുശ്രൂഷ നൽകി വിട്ടയച്ചു. ബാക്കിയുള്ളവരെ പെരിന്തൽമണ്ണയിലേയും മഞ്ചേരി മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഗ്യാലറിയിൽ കൊള്ളാവുന്നതിലും കൂടുതൽ പേരെ പ്രവേശിപ്പിച്ച സംഘാടകർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മലപ്പുറം എസ് പി പറഞ്ഞു. അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു. ഗാലറി നിർമ്മാണത്തിലെ ഗുണനിലവാരത്തിലും പരിശോധന നടത്തും. ഇത്തരം താൽകാലിക ഗാലറി നിർമ്മാണങ്ങൾക്കൊന്നും പരിശോധനയും ഗുണനിലവാരവും ഉറപ്പാക്കാനുള്ള സംവിധാനമില്ല. ഇതാണ് ദുരന്തമുണ്ടാക്കിയതെന്നാണ് പ്രാഥമിക വിലയിരുത്തൽ.

പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ ആളുകളെത്തി നിയന്ത്രിക്കാൻ കഴിയാത്ത ഒരു സാഹചര്യം ഉണ്ടാവുകയും നേരത്തെ നിശ്ചയിച്ചതിന് മുമ്പ് തന്നെ മത്സരം തുടങ്ങാനിരിതക്കെയാണ് അപകടം സംഭവിച്ചതെന്നും സംഘാടകർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP