Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മലപ്പുറത്ത് സെവൻസ് ഫുട്‌ബോൾ മത്സരത്തിനിടെ ഗ്യാലറി തകർന്നുവീണു; നൂറോളം പേർക്ക് പരുക്ക്; താൽക്കാലിക ഗ്യാലറി തകർന്നുവീണത് ആയിരങ്ങൾ ഒത്തുകൂടിയ സമയത്ത്; തകർച്ച ശക്തമായ മഴയെ തുടർന്നെന്ന് പ്രാഥമിക നിഗമനം; ഗ്യാലറി ഗ്രൗണ്ടിലേക്ക് മറിഞ്ഞത് വൻഅപകടം ഒഴിവാക്കി

മലപ്പുറത്ത് സെവൻസ് ഫുട്‌ബോൾ മത്സരത്തിനിടെ ഗ്യാലറി തകർന്നുവീണു; നൂറോളം പേർക്ക് പരുക്ക്; താൽക്കാലിക ഗ്യാലറി തകർന്നുവീണത് ആയിരങ്ങൾ ഒത്തുകൂടിയ സമയത്ത്; തകർച്ച ശക്തമായ മഴയെ തുടർന്നെന്ന് പ്രാഥമിക നിഗമനം; ഗ്യാലറി ഗ്രൗണ്ടിലേക്ക് മറിഞ്ഞത് വൻഅപകടം ഒഴിവാക്കി

ജംഷാദ് മലപ്പുറം

മലപ്പുറം: മലപ്പുറത്ത് ഫുട്ബോൾ മത്സരം നടക്കുന്നതിനിടെ ഗ്യാലറി തകർന്ന് വീണ് അപകടം. മലപ്പുറം പൂങ്ങോടാണ് സംഭവം. നിരവധി പേർക്ക് പരുക്കേറ്റു. സെവൻസ് ഫുട്ബോൾ ചാമ്പ്യൻഷിപ്പ് മത്സരം നടക്കുന്നതിനിടെയാണ് സംഭവം. കളികാണാൻ നിരവധിപ്പേർ എത്തിയതോടെ താൽക്കാലിക ഗ്യാലറി തകർന്നു വീഴുകയായിരുന്നു.ശനിയാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് സംഭവം.

യുണൈറ്റഡ് എഫ്.സി നെല്ലിക്കുത്തും റോയൽ ട്രാവൽ കോഴിക്കോടും തമ്മിലുള്ള മത്സരത്തിനിടെയാണ് അപകടം. സ്റ്റേഡിയത്തിൽ നിറയെ കാണികളുണ്ടായിരുന്നു. കാളികാവ് വണ്ടൂർ റോഡിൽ പൂങ്ങോട് ഫുട്‌ബോൾ മത്സര ഗ്രൗണ്ടിലെ ഗ്യാലറിയാണ് തകർന്നു വീണത്. പരുക്കേറ്റവരെ നിലമ്പൂരിലേയും വണ്ടൂരിലേയും ആശുപത്രിയിലേക്ക് മാറ്റി. മൂന്നുപേരുടെ പരിക്ക് ഗുരുതരമാണ്. ഇവരെ മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

ശനിയാഴ്ച രാത്രി ഫുട്ബോൾ മത്സരം നടന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് സ്റ്റേഡിയം തകർന്നു വീണത്. കവുങ്ങ് കൊണ്ടുള്ള ഗാലറി നിറഞ്ഞതിനാൽ ഔട്ടർ ലൈനിൽ വരെ ആളുകൾ ഇരുന്നിരുന്നു. ഇതിനിടയിലാണ് ഗാലറി പൊടുന്നനെ തകർന്ന് വീണത്. ഫ്‌ളഡ് ലൈറ്റും തകർന്ന് വീണു. പൊലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തി. രണ്ടുദിവസമായി മേഖലയിൽ ശക്തമായ മഴയുണ്ടായിരുന്നു. ഇതോടെ താൽക്കാലികമായുണ്ടാക്കിയ ഗ്യാലറി തകർന്നുവീഴുകയായിരുന്നു. അപകടത്തിൽ രക്ഷാപ്രവർത്തനം നടത്തുന്നതിന് ഏഴ് കനിവ് 108 ആംബുലൻസുകൾ സ്ഥലത്തെത്തി.

അപകടം നടന്നയുടൻ കാണികൾ പരിഭ്രാന്തരായി ചിതറിയോടി. എന്താണ് സംഭവിച്ചതെന്ന് പലർക്കും മനസ്സിലായില്ല. മൈതാനം നിറയെ ആളുകൾ തിങ്ങിനിറഞ്ഞതിനാൽ രക്ഷാപ്രവർത്തനത്തിനും ഏറെ പ്രയാസപ്പെട്ടു. അൽപനേരത്തെ അമ്പരപ്പിനൊടുവിൽ ഓടിക്കൂടിയവർ ഗാലറിക്കടിയിൽപെട്ടവരെ പുറത്തെത്തിച്ച് കിട്ടിയ വാഹനങ്ങളിൽ ആശുപത്രിയിലെത്തിച്ചു

മഴയിൽ കുതിർന്നതും ആയിരത്തിലധികംപേർ സ്റ്റേഡിയത്തിൽ തിങ്ങിനറഞ്ഞതുമാണ് അപകടത്തിന് വഴിവെച്ചതെന്നാണ് പ്രാഥമിക നിഗമനം. അതേ സമയം റോഡിന്റെ ഭാഗത്തുള്ള ഗ്യാലറി പിറകിലെ റോഡിലേക്കു മറിയാതെ ഗ്രൗണ്ടിലേക്കുതന്നെ മറിഞ്ഞതു വൻ അപകടമാണ് ഒഴിവാക്കിയത്. പിറകിലേക്കു മറിഞ്ഞിരുന്നെങ്കിൽ വൈദ്യുതി ലൈൻ ഉൾപ്പെടെ വലിയ താഴ്ചയുള്ള സ്ഥലമായതിനാൽ വൻ അപകടത്തിന് വഴിവെക്കുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.പരിക്കേറ്റവരുടെ ചികിത്സാ ചെലവുകൾ ഏറ്റെടുക്കുമെന്ന് സംഘാടകസമിതി അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP