Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മാടപ്പള്ളിയിലെ കെ റെയിൽ പ്രതിഷേധം; കുട്ടിയുായി എത്തിയതിന് ജിജി ഫിലിപ്പിനെതിരെ പൊലീസ് കേസ്; അമ്മയെവിടെ എന്ന് ചോദിച്ച് കരയുന്നു; എട്ട് വയസുകാരി മകൾ വലിയ ട്രോമയിലെന്നും ജിജി

മാടപ്പള്ളിയിലെ കെ റെയിൽ പ്രതിഷേധം; കുട്ടിയുായി എത്തിയതിന് ജിജി ഫിലിപ്പിനെതിരെ പൊലീസ് കേസ്; അമ്മയെവിടെ എന്ന് ചോദിച്ച് കരയുന്നു; എട്ട് വയസുകാരി മകൾ വലിയ ട്രോമയിലെന്നും ജിജി

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: ചങ്ങനാശ്ശേരി മാടപ്പള്ളിയിൽ കെ റെയിൽ സർവേ കല്ലിടലിനെതിരെ പ്രതിഷേധിച്ച ജിജി ഫിലിപ്പിനെതിരെ കേസ്. പ്രതിഷേധം നടക്കുന്നിടത്തേക്ക് കുട്ടിയെയും കൊണ്ടുവന്നതിനാണ് കേസ്. ജുവനൈൽ ആക്ട് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. എട്ട് വയസുകാരി സോമിയയുമായാണ് ജിജി പ്രതിഷേധിക്കാനെത്തിയത്. സർവേ കല്ല് പിഴുതെടുത്തതിനും കേസെടുത്തിട്ടുണ്ട്. പ്രതിഷേധക്കാർക്കൊപ്പം പരസ്യമായി കല്ല് പിഴുതുമാറ്റിയ കോൺഗ്രസ് ഡിസിസി പ്രസിഡന്റിനെതിരെയും കേസ് എടുത്തിട്ടുണ്ട്.

എന്നാൽ കുട്ടിയെ കൊണ്ട് വന്നതല്ലെന്നും പൊലീസ് തന്നെ വലിച്ചിഴച്ചപ്പോൾ കുഞ്ഞ് ഓടിയെത്തിയതാണന്നുമാണ് ജിജി പറഞ്ഞത്. ജീവനെടുക്കുന്നത് വരേയും സമരമുഖത്ത് തന്നെയുണ്ടാവുമെന്ന് ജിജി ഒരിക്കൽ പോലും കുട്ടിയെ ഒരു സമരമുഖത്തേക്കും കൊണ്ടുവന്നിട്ടില്ല. മാധ്യമങ്ങളിൽ വന്ന ദൃശ്യങ്ങൾ പരിശോധിച്ചാൽ സമരസമയത്ത് കുട്ടി കൂടെയില്ലെന്ന് മനസ്സിലാവുമെന്നും ജിജി പറഞ്ഞു.

ജിജിയെ പൊലീസ് അറസ്റ്റ് ചെയ്യുന്നതിനിടെ എട്ടുവയസ്സുകാരി സോമിയ അതിനിടയിലേക്കെത്തി കരയുന്നുണ്ടായിരുന്നു. അന്നത്തെ സംഭവത്തിന് പിന്നാലെ രാത്രികളിൽ കുഞ്ഞ് അമ്മയെവിടെയെന്ന് ചോദിച്ച് കരയുകയാണെന്നും ഈ അവസ്ഥ പേടിപ്പെടുത്തുന്നുണ്ട്. ഇത്തരം സാഹചര്യങ്ങൾ ഉണ്ടാക്കുന്ന ട്രോമ വളരെ വലുതാണെന്നും ജിജി ഫിലിപ്പ് പറഞ്ഞു.

കുട്ടി തന്നെ കാണാതെ അന്വേഷിച്ച് വന്നതായിരിക്കാം. പെൺകുഞ്ഞ് അമ്മയുടെ കൂടെയല്ലാതെ പൊലീസുകാർക്കൊപ്പമാണോ നിൽക്കേണ്ടത്. അതിന്റെ പേരിൽ പൊലീസ് കേസെടുക്കുകയാണെങ്കിൽ സമൂഹത്തിലെ മാതാപിതാക്കളെ സമൂലം ഉന്മൂലനം ചെയ്യണം. അമ്മയില്ലാതെ കുഞ്ഞിനെ മറ്റൊരാളുടെ കൂടെ പാർപ്പിക്കാനുള്ള സാഹചര്യമാണോ കേരളത്തിലേതെന്നും ജിജി ചോദിച്ചു.

കെ റെയിൽ സർവ്വേ കല്ല് സ്ഥാപിക്കാൻ പൊലീസെത്തിയ സമയത്ത് വീടിന്റെ ഗേറ്റ് അടച്ച് പുറത്തേക്ക് നിന്നു. ഈ സമയത്ത് പുരുഷ പൊലീസെത്തി തോളിൽ കയ്യിട്ട് വലിച്ച് സ്ത്രീ പൊലീസുകാർക്കിടയിലേക്കിട്ടുകൊടുക്കുകയായിരുന്നു. കുട്ടി എപ്പോഴാണ് ഇതിനിടയിലേക്ക് വന്നതെന്നെനിക്കറിയില്ലെന്നും ജിജി വിശദീകരിച്ചു.

പ്രതിഷേധത്തനിടെ പൊലീസ് തന്നെ ചെന്നായ്ക്കൾ വലിച്ചിഴക്കുന്നത് പോലെയാണ് കൊണ്ടുപോയതെന്ന് കഴിഞ്ഞ ദിവസം ജിജി പറഞ്ഞിരുന്നു. ടാറിട്ട റോഡിലൂടെ വലിച്ചിഴച്ചുകൊണ്ടുപോയപ്പോൾ കൈകളെല്ലാം പൊട്ടി ചോര പൊടിയുകയും വസ്ത്രം സ്ഥാനം മാറിപ്പോവുകയും ചെയ്തിരുന്നു. വനിതാ പൊലീസുകാർക്ക് പോലും സഹായിക്കാൻ തോന്നിയില്ലെന്നും ജിജി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. മാടപ്പള്ളിയിൽ കെ റെയിലിനെതിരെ പ്രതിഷേധിച്ച 23 പേരെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഇവരെ പിന്നീട് വിട്ടയക്കുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP