Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ടെക്‌സസിൽ ഒമ്പത് പേരുടെ മരണത്തിന് ഇടയാക്കിയ പിക്കപ്പ് ട്രക്ക് ഓടിച്ചിരുന്നത് 13 വയസ്സുകാരൻ

ടെക്‌സസിൽ ഒമ്പത് പേരുടെ മരണത്തിന് ഇടയാക്കിയ പിക്കപ്പ് ട്രക്ക് ഓടിച്ചിരുന്നത് 13 വയസ്സുകാരൻ

പി.പി. ചെറിയാൻ

ടെക്‌സസ് : ആറു വിദ്യാർത്ഥികളും, ഗോൾഫർ കോച്ചും , പിക്കപ്പ് ട്രക്ക് ഡ്രൈവറും , യാത്രക്കാരനും ഉൾപ്പെടെ 9 പേർ കൊല്ലപ്പെടുകയും രണ്ടു വിദ്യാർത്ഥികൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ അപകടത്തിന് കാരണമായ പിക്കപ്പ് ട്രക്ക് ഓടിച്ചിരുന്നത് 13 വയസ്സുള്ള ആൺകുട്ടിയായിരുന്നുവെന്ന് നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡ് അധികൃതർ മാർച്ച് 17 വ്യാഴാഴ്ച നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു .

രണ്ടു ലൈൻ മാത്രമുള്ള റോഡിൽ നിയന്ത്രണം നഷ്ടപ്പെട്ട പിക്കപ്പ് ട്രക്ക് എതിരെ വന്നിരുന്ന സൗത്ത് വെസ്റ്റ് യൂണിവേഴ്സിറ്റി ഗോൾഫ് കളിക്കാർ സഞ്ചരിച്ചിരുന്ന വാനിൽ നേർക്ക് നേർ ഇടിക്കുകയായിരുന്നു . ഇടിയുടെ ആഘാതത്തിൽ ഇരു വാഹനങ്ങൾക്കും തീ പിടിച്ചതിനെ തുടർന്നാണ് 9 പേർ കൊല്ലപ്പെട്ടത് , ആളി പടർന്ന തീയിൽ നിന്ന് ഇവരെ രക്ഷിക്കാനുള്ള ശ്രമം വിഫലമാകുകയായിരുന്നു . ഒടുവിൽ രണ്ടു പേരെ രക്ഷപ്പെടുത്തി ലമ്പക്ക് യൂണിവേഴ്സിറ്റി മെഡിക്കൽ സെന്ററിൽ ഗുരുതരാവസ്ഥയിൽ പ്രവേശിപ്പിച്ചു .

ടെക്‌സസിലെ മിഡ്ലാൻഡിൽ നടന്ന മത്സരത്തിന് ശേഷം വനിതാ പുരുഷ കളിക്കാരും കോച്ചും അടങ്ങിയ ടീം മിനി വാനിൽ ന്യുമെക്‌സിക്കോയിലേക്ക് മടങ്ങുന്നതിനിടയിലാണ് അപകടത്തിൽ പെട്ടത് . പിക്കപ്പ് ട്രക്കിൽ പതിമൂന്നു വയസ്സുകാരന് പുറമെ 38 വയസ്സുള്ള യാത്രക്കാരനും അപകടത്തിൽ മരിച്ചു

ഇടത് ഭാഗത്തുള്ള സ്‌പെയർ ടയർ പൊട്ടിയതാകാം നിയന്ത്രണം നഷ്ട്ടപ്പെടാൻ കാരണമെന്ന് അധികൃതർ പറഞ്ഞു .

26 വയസ്സുള്ള കോച്ചും 18 നും 20 നും ഇടയിലുള്ള രണ്ടു വനിതകളും നാല് യുവാക്കളുമാണ് മിനി വാനിൽ കൊല്ലപ്പെട്ടവർ . ഒന്റാരിയോയിൽ നിന്നുള്ള മറ്റു രണ്ടു വിദ്യാർത്ഥികളാണ് ആശുപത്രിയിൽ കഴിയുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP