Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

റിഫയെ സംബന്ധിക്കുന്ന എന്തെങ്കിലും രഹസ്യങ്ങൾ ബാച്ചയുടെ കൈയിലുണ്ടെന്ന് പറയുന്ന ഭർത്താവ്; തന്നെ ഭാര്യയെ ഉപയോഗിച്ച് ഭർത്താവ് ബ്ലാക് മെയിൽ ചെയ്‌തെന്ന് ആരോപിക്കുന്ന ബാച്ച; റിഫയുടെ മരണത്തിൽ സർവ്വത്ര ദുരൂഹത; മെഹ്നുവിന്റെ ക്യാമറാനേയും കുടുംബത്തിന് സംശയം; ദുബായിലെ ആത്മഹത്യാ വിവാദം തുടരുമ്പോൾ

റിഫയെ സംബന്ധിക്കുന്ന എന്തെങ്കിലും രഹസ്യങ്ങൾ ബാച്ചയുടെ കൈയിലുണ്ടെന്ന് പറയുന്ന ഭർത്താവ്; തന്നെ ഭാര്യയെ ഉപയോഗിച്ച് ഭർത്താവ് ബ്ലാക് മെയിൽ ചെയ്‌തെന്ന് ആരോപിക്കുന്ന ബാച്ച; റിഫയുടെ മരണത്തിൽ സർവ്വത്ര ദുരൂഹത; മെഹ്നുവിന്റെ ക്യാമറാനേയും കുടുംബത്തിന് സംശയം; ദുബായിലെ ആത്മഹത്യാ വിവാദം തുടരുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: വ്‌ലോഗറും ആൽബം താരവുമായ റിഫ മെഹ്നുവിന്റെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പിതാവ് റാഷിദ് എസ്‌പിക്കു പരാതി നൽകുമ്പോൾ സംശയം നീളുന്നത് ഭർത്താവ് മെഹ്നാസിലേക്കും ബാച്ചയിലേക്കും. മാർച്ച് ഒന്നാം തീയതി പുലർച്ചെയാണ് റിഫയെ ദുബായിലെ ഫ്‌ളാറ്റിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. മൂന്നര മാസം മുൻപാണ് റിഫ ഭർത്താവ് മെഹ്നുവിനൊപ്പം ദുബായിലേക്ക് പോയത്. ബാച്ചയുടേയും മെഹ്നുവെന്ന മെഹ്നാസിന്റെ ഇടപെടലാണ് റിഫയുടെ ജീവനെടുത്തതെന്ന വിലയിരുത്തൽ സജീവമാണ്.

മരിച്ച ദിവസം ദുബായ് പൊലീസെടുത്ത കേസിൽ തുടരന്വേഷണം ആവശ്യപ്പെടുമെന്ന് സഹോദരൻ റിജുൻ പറഞ്ഞു. സന്ദർശക വീസയിലാണു ഇവർ ദുബായിൽ എത്തിയത്. പർദ വിൽക്കുന്ന സ്ഥാപനത്തിൽ ജോലി കണ്ടെത്തിയ ശേഷം റിഫ മകനുമായി നാട്ടിൽ എത്തിയിരുന്നു. മകനെ തന്റെ മാതാപിതാക്കളെ ഏൽപ്പിച്ച് ജനുവരി 24ന് വീണ്ടും ദുബായിൽ എത്തുകയായിരുന്നു. റിഫ മെഹ്നു വീട്ടുകാരുമായി അവസാനമായി സംസാരിച്ചപ്പോൾ ഏറെ സന്തോഷവതിയായിരുന്നു. അതിനു ശേഷം താമസ സ്ഥലത്ത് എത്തിയ ശേഷം റിഫ ഉമ്മ ഷറീനക്ക് വാട്‌സാപ്പിൽ ശബ്ദ സന്ദേശം അയച്ചിരുന്നു. അന്ന് വൈകി എത്തിയ ഈ സന്ദേശം ഉമ്മ അറിഞ്ഞിരുന്നില്ല. കരച്ചിലോടെ റിഫ പറഞ്ഞത് വേഗം ബോട്ടിമിലേക്ക് വാ ഉമ്മാ... എന്നായിരുന്നു. അതിനു മുൻപ് സഹോദരനു അയച്ച ശബ്ദ സന്ദേശത്തിൽ പറയുന്ന കാര്യത്തിലും കുടുംബം ദുരൂഹത സംശയിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് പരാതിയുമായി പൊലീസിന് മുന്നിലെത്തുന്നത്.

ഭാഗങ്ങളാക്കി തിരിച്ച ഫ്‌ളാറ്റിലായിരുന്നു ദുബായിൽ ഇവരുടെ താമസം. റിഫയ്ക്കും മെഹ്നാസിനും പുറമേ മെഹ്നാസിന്റെ ക്യാമറാമാനും സുഹൃത്തുമായ യുവാവും ഇവിടെ ഉണ്ടായിരുന്നതായാണ് കുടുംബത്തിനു ലഭിച്ച വിവരം. കൃത്യമായ അന്വേഷണങ്ങളിലൂടെ മരണകാരണം വ്യക്തമാകുമെന്ന പ്രതീക്ഷയിലാണ് കുടുംബം. ദുബായിലേക്കു പോകുന്നതിനു മുൻപ് തന്നെ റിഫയുടെ ജീവിതത്തിൽ ഒട്ടേറെ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നതായും അതെല്ലാം അവൾ മറച്ചു വയ്ക്കുകയായിരുന്നെന്നും സഹോദരൻ പറഞ്ഞു. മെഹ്നുവും ബാച്ചയുമെല്ലാം പൊലീസിൽ പലവ വിധ ന്യായങ്ങൾ ഉന്നയിക്കുന്നുണ്ട്. ഇതെല്ലാം തന്നെ റിഫയുടെ മരണത്തെ പ്രതിസന്ധിയിലാക്കുന്നുണ്ട്. വീടെന്ന സ്വപ്നം യാഥാർഥ്യമാക്കുന്നതിനാണ് യൂട്യൂബറും ആൽബം താരവുമായ റിഫ ജോലി തേടി ദുബായിൽ എത്തിയത്. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട റിഫയും കാസർകോട് നീലേശ്വരം സ്വദേശി മെഹ്നാസും മൂന്നു വർഷം മുൻപാണ് വിവാഹിതരായത്.

നിർണ്ണായകമായ വെളിപ്പെടുത്തിലുകളുമായി റിഫയുടെ ഭർത്താവ് മെഹ്നു എത്തിയിരുന്നു. റിഫയുടെ മരത്തിനു ശേഷം അവരുടെ ഒരു ശബ്ദ സന്ദേശം റിഫയുടെ ബന്ധുക്കൾ പുറത്തു വിട്ടതിനു പിന്നാലെയാണ് ദുബായിൽ സംഭവിച്ച കാര്യങ്ങൾ തുറന്നു പറഞ്ഞ് മെഹ്നു രംഗത്ത് എത്തിയത്. എന്നാൽ മെഹ്നുവിന്റെ ആരോപണങ്ങൾ നിഷേധിച്ച് ബച്ചുവെന്ന വ്യക്തിയും രംഗത്തു വന്നു. ഇവർ പറയുന്നതെല്ലാം ഞെട്ടിക്കുന്നതാണ്. ദുബായിലെ പർദ്ദാ ഷോപ്പിൽ ജോലിചെയ്യുന്ന റിഫ അന്ന് വളരെ നേരം വൈകിയാണ് റൂമിലെത്തിയതെന്നാണ് മെഹ്നു പറയുന്നത്. സാധാരണ വരാറുള്ള സമയത്തിനും രണ്ടു മണിക്കൂറോളം വൈകിയാണ് റിഫ അന്നെത്തിയത്. ഫിഫ വന്ന സമയം താൻ റൂമിൽ ഉറങ്ങുകയായിരുന്നു എന്നും മെഹ്നു പറയുന്നുണ്ട്. എന്തുകൊണ്ട് വൈകി എന്ന് റിഫയോട് ചോദിച്ചപ്പോൾ അവൾ വിഷയത്തിൽ നിന്നും ഒഴിഞ്ഞുമാറുകയായിരുന്നുവെന്നും അതിനുശേഷമാണ് താനും ജംഷാദും കൂടി ഭക്ഷണം കഴിക്കുവാൻ പുറത്തു പോയതെന്നും മശഹ്നു പറയുന്നുണ്ട്.

മുമ്പ് റിഫയുമായി ബന്ധമുണ്ടായിരുന്ന ഭബാച്ചന്ത എന്ന വ്യക്തിയുടെ പേരും മെഹ്നു തന്റെ അഭിമുഖത്തിൽ പരാമർശിക്കുന്നുണ്ട്. റിഫയുടെ പർദ്ദാ ഷോപ്പിന് സമീപത്താണ് ഈ വ്യക്തിയുടെ വീടെന്നും ഇവർ തമ്മിൽ അന്നു കൂടിക്കാഴ്ച നടന്നിട്ടുണ്ടോ എന്ന കാര്യത്തിൽ തനിക്കു സംശയമുണ്ടെന്നും മെഹ്നു പറയുന്നു. നേരത്തെ ഈ ഈ വ്യക്തിയുമായുള്ള ബന്ധങ്ങളുടെ പേരിൽ നിരവധി പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ടെന്നുള്ള കാര്യവും മെഹ്നു ചൂണ്ടിക്കാട്ടുന്നുണ്ട്. എന്നാൽ അതിനുശേഷവും ഇവർ തമ്മിൽ ബന്ധമുണ്ടായിരുന്നു. റിഫയെ ഇയാൾ വീഡിയോ കോൾ ചെയ്യാറുണ്ടെന്നുള്ള കാര്യം തനിക്ക് അറിയാമായിരുന്നുവെന്നും മെഹ്നു പറയുന്നുണ്ട്.

റിഫയെ സംബന്ധിക്കുന്ന എന്തെങ്കിലും രഹസ്യങ്ങൾ ബാച്ച എന്ന വ്യക്തിയുടെ കയ്യിൽ ഉണ്ടായിരുന്നിരിക്കണമെന്നും ഇതു കാട്ടി അയാൾ ബ്ലാക്ക് മെയിൽ ചെയ്യാൻ ശ്രമിച്ചിട്ടുണ്ടാകുമെന്നുമാണ് മെഹ്നു പറയുന്നത്. അതല്ലാതെ റിഫ ഒരിക്കലും ആത്മഹത്യ ചെയ്യില്ല. പേടിയും മാനസിക വിഷമവും കാരണമായിരിക്കും റിഫ ആത്മഹത്യ ചെയ്തിട്ടുണ്ടാകുക. അതിനെല്ലാം കാരണം കാസർഗോഡ് സ്വദേശിയായ ആ വ്യക്തിയാണെന്ന് താൻ വിശ്വസിക്കുന്നുവെന്നും മെഹ്നു പറയുന്നു. അതിനിടെ ആരോപണങ്ങൾ നിഷേധിച്ച് ബാച്ചയും രംഗത്തു വന്നു. മെഹ്നുവിനെതിരെ ഗുരുതര ആരോപണമാണ് ബാച്ച ഉന്നയിച്ചത്. റിഫയെ നിന്നെ കൊണ്ട് കെട്ടിക്കുമെന്ന് മെഹ്ന പറഞ്ഞുവെന്നാണ് ബാച്ചയുടെ വെളിപ്പെടുത്തൽ.

ഇക്കാര്യങ്ങൾ താൻ ആദ്യം തന്നെ പറയാത്തത് റിഫയ്ക്ക് മോശം വരരുത് എന്നാലോചിച്ചാണെന്നും മെഹ്നു പറയുന്നു. പക്ഷേ ഇപ്പോൾ പലരും പറയുന്നത് താനാണ് റിഫയുടെ മരണത്തിനുത്തരവാദി എന്നാണ്. താൻ കൊന്ന് കെട്ടിത്തൂക്കി എന്ന് പോലും ജനങ്ങൾ പറയുന്നു. ഇത്തരത്തിലുള്ള ചില വിഷയങ്ങൾ നിലനിൽക്കുന്നതുകൊണ്ടാണ് താൻ ഇക്കാര്യങ്ങൾ പറയാൻ ബാധ്യസ്ഥനായതെന്നും മെഹ്നു പറയുന്നു. എന്നാൽ തന്റെ ഫോണിൽ നിന്ന് ചില വിവരങ്ങൾ എടുത്ത് മെഹ്നു ഭീഷണിപ്പെടുത്തിയെന്ന് ബാച്ച പറയുന്നു. ഇതെല്ലാം പൊലീസിന് മുമ്പിൽ പരാതിയായുണ്ട്. കാസർഗോഡ് പൊലീസിനാണ് ബാച്ച പരാതി നൽകിയത്.

രാത്രി ഭക്ഷണം കഴിച്ച് വീട്ടിലെത്തിയ മെഹ്നു മുറിയിൽ തൂങ്ങിമരിച്ച നിലയിൽ റിഫയെ കണ്ടെത്തിയെന്നാണ് പറഞ്ഞിരുന്നത്. റിഫയെ കണ്ട വെപ്രാളത്തിൽ കെട്ടഴിച്ച് തട്ടി വിളിച്ചു. അനക്കം കാണാത്തതിനെ തുടർന്ന് കൃത്രിമ ശ്വാസം നൽകി. പൾസുണ്ടെന്ന് തോന്നിയതോടെ ആംബുലൻസിൽ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെന്നും അപ്പോഴേയ്ക്കും റിഫ മരിച്ചെന്നുമായിരുന്നു ഇതു സംബന്ധിച്ച് മെഹ്നു അന്നു പറഞ്ഞിരുന്നത്.

ഇന്ത്യൻ സമയം പുലർച്ചെ അഞ്ച് മണിയോടെ കോഴിക്കോട് ബാലുശ്ശേരി കാക്കൂലിലെ വീട്ടിൽ വിവരം അറിയിക്കുകയും ചെയ്തു. റിഫയും മെഹ്നുവും തമ്മിൽ യാതൊരു പ്രശ്‌നവുമില്ലെന്ന് റിഫയുടെ സഹോദരൻ പൊലീസ് സ്റ്റേഷനിൽ അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ പുലർച്ചെ 4.44ന് ഭാര്യ മരിച്ചെന്ന് അറിയിച്ച് മെഹ്നു ഇൻസ്റ്റഗ്രാമിൽ സ്റ്റാറ്റ്‌സ് ഇട്ടത് വിവാദമായിരുന്നു. ഇത് സുഹൃത്തുക്കളിൽ ചിലർ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. പിന്നാലെ ഭാര്യ മരിച്ചിട്ടും വീഡിയോ ഇട്ടത് ശരിയായില്ലെന്ന് കുറ്റപ്പെടുത്തി ചില സുഹൃത്തുക്കൾ രംഗത്തെത്തിയതോടെ ഇത് നീക്കം ചെയ്തു. റിഫ മരിച്ച് മണിക്കൂറുകൾക്കുള്ളിൽ സമൂഹമാധ്യമങ്ങളിൽ സജീവമായത് വലിയ രീതിയിൽ രോഷമുയർത്തിയിരുന്നു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP