Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കായിക പരിശീലകർക്ക് ശിൽപശാല

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം:കേരളത്തിലെ കായിക പരിശീലകർക്കും, ട്രയിനർമാർക്കുമായി കേരള ഒളിമ്പിക് അസോസിയേഷൻ രണ്ട് ദിവസത്തെ ശില്പശാല സംഘടിപ്പിക്കുന്നു. 'കോച്ചസ് അപ്ഗ്രഡേഷൻ ' എന്ന വിഷയത്തിലാണ് രണ്ടു ദിവസം നീണ്ടു നിൽക്കുന്ന ശില്പശാല.ലോക കായിക മേഖലയിൽ വന്നു കൊണ്ടിരിക്കുന്ന മാറ്റങ്ങൾക്ക് അനുസൃതമായി കേരളത്തിലെ പരിശീലകരെ പ്രാപ്തരാക്കുക എന്നതാണ് ശില്പശാലയുടെ ലക്ഷ്യം.

തിരുവനന്തപുരം സായി എൽ എൻ സി പി ഇ യിൽ സംഘടിപ്പിക്കുന്ന ശില്പശാലയിൽ ദക്ഷിണ ആഫ്രിക്കൻ പരിശീലകൻ ഇവാൻ എൽവസ് , അമേരിക്കൻ പരിശീലക ഗലീന ബുഖറാണി , ഇന്ത്യൻ അത്ലറ്റിക് ടീം മുഖ്യ പരിശീലകൻ രാധാകൃഷ്ണൻ നായർ, ലോക അത്ലറ്റിക് ഫെഡറേഷൻ ലെവൽ 1 ലെക്ചറർ ഡോ. നടരാജൻ ഐ.ആർ.എസ് , ഡോ. ജോർജ് തോമസ് ( സായി ) എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നയിക്കും. ഇതാദ്യമായാണ് കേരള ഒളിമ്പിക് അസോസിയേഷൻ ഇത്തരമൊരു ശില്പശാല സംഘടിപ്പിക്കുന്നത്.

ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് എൽ എൻ സി പി ഇ യിൽ ഇന്ത്യൻ അത്ലറ്റിക് ഫെഡറേഷൻ പ്ലാനിങ് കമ്മിറ്റി ചെയർമാനും ദക്ഷിണ ഏഷ്യൻ അത്ലറ്റിക് ഫെഡറേഷൻ പ്രസിഡന്റുമായ ഡോ. ലളിത് ഭാനൊട്ട് ശില്പശാല ഉദ്ഘാടനം ചെയ്യും. എൽ എൻ സി പി ഇ പ്രിൻസിപ്പൽ ഡോ. ജി. കിഷോർ മുഖ്യപ്രഭാഷണം നടത്തും. കേരള ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി. സുനിൽകുമാർ അധ്യക്ഷനായിരിക്കും.

20-ാം തീയതി വൈകുന്നേരം 5.30. ന് നടക്കുന്ന സമാപന ചടങ്ങിൽ ശില്പശാലയിൽ പങ്കെടുത്തവർക്ക് സർട്ടിഫിക്കറ്റുകൾ മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ. എം. എബ്രഹാം വിതരണം ചെയ്യും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP