Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സാങ്കേതിക അബദ്ധങ്ങളുടെ ഘോഷയാത്രയാണ് കെ റയിൽ പദ്ധതി; അതിവേഗ പാതക്ക് കേരളത്തിലെ ഭൂമി ഉപയോഗ യോഗ്യമല്ല; കെ റെയിലിൽ പിണറായിയുടേത് മർക്കട മുഷ്ടി; മുഖ്യമന്ത്രിക്കസേരയിലിരുന്ന് ഇങ്ങനെ ചെയ്യരുത്; സർക്കാറിനെതിരെ ഇ ശ്രീധരൻ

സാങ്കേതിക അബദ്ധങ്ങളുടെ ഘോഷയാത്രയാണ് കെ റയിൽ പദ്ധതി; അതിവേഗ പാതക്ക് കേരളത്തിലെ ഭൂമി ഉപയോഗ യോഗ്യമല്ല; കെ റെയിലിൽ പിണറായിയുടേത് മർക്കട മുഷ്ടി; മുഖ്യമന്ത്രിക്കസേരയിലിരുന്ന് ഇങ്ങനെ ചെയ്യരുത്; സർക്കാറിനെതിരെ ഇ ശ്രീധരൻ

മറുനാടൻ മലയാളി ബ്യൂറോ

തൃശ്ശൂർ: കെ റെയിൽ പദ്ധതി അടിച്ചമർത്തുന്ന സർക്കാറിന്റെ പൊലീസ് നയത്തെ വിമർശിച്ചു മെട്രോമാൻ ഇ ശ്രീധരൻ. മാടപ്പള്ളിയിലെ പൊലീസ് നടപടിയിൽ കണ്ടത് മുഖ്യമന്ത്രി പിണറായി വിജയന്റെ മർക്കട മുഷ്ടിയാണെന്ന് ശ്രീധരൻ വിമർശിച്ചു. ദൃഢനിശ്ചയം ഉണ്ടാകുന്നത് നല്ലതാണ്. എന്നാൽ മുഖ്യമന്ത്രി കസേരയിൽ ഇരുന്ന് പിണറായി വിജയൻ ഇങ്ങനെ ചെയ്യരുത്. സ്ത്രീകളെയും കുട്ടികളേയും വീട്ടുകാരേയും ഉപദ്രവിക്കുന്നതും അതിന് വേണ്ടി പൊലീസിനെ ഉപയോഗിക്കുന്നതും തെറ്റാണെന്നും ശ്രീധരൻ പറഞ്ഞു.

സിൽവർലൈൻ വിഷയത്തിൽ ഒരു സാമൂഹീക ആഘാത പഠനം നടത്താമെന്നാണ് ഹൈക്കോടതി പറഞ്ഞിരിക്കുന്നത്. അതിനായി കല്ലിടേണ്ട ആവശ്യമില്ല. ദുരുദ്ദേശത്തോടെയാണ് സർക്കാർ കല്ലിടലുമായി മുന്നോട്ടു പോകുന്നത്. ഭൂമി കയ്യേറാൻ വേണ്ടിയുള്ള നടപടിയാണ് ഉണ്ടായിരിക്കുന്നത്. ഇതൊരു കോടതി അലക്ഷ്യ നടപടിയാണെന്നും ശ്രീധരൻ അഭിപ്രായപ്പെട്ടു. മതിലുകൾ നദികളുടെ നീരൊഴുക്ക് കുറയ്ക്കും. അതിവേഗ പാതക്ക് കേരളത്തിലെ ഭൂമി ഉപയോഗ യോഗ്യമല്ല. സംസ്ഥാനത്തിന് ഏറെ മോശമായ പദ്ധതിയാണിതെന്നും മെട്രോ മാൻ ഇ.ശ്രീധരൻ പറഞ്ഞു.

പദ്ധതിക്ക് വേണ്ടി ഏറ്റെടുക്കേണ്ട ഭൂമിയുടെ പകുതി പോലും കണക്കാക്കിയിട്ടില്ല. പരിസ്ഥിതി നാശവും കുടിയിറക്കലും ഉണ്ടാകും. സാങ്കേതിക അബദ്ധങ്ങളുടെ ഘോഷയാത്രയാണ് കെ റയിൽ പദ്ധതി. അനുമതിക്കായി സർക്കാർ ചെലവ് ചുരുക്കി കാണിക്കുന്നു. 95000കോടി നിലവിൽ ചെലവ് വരുന്നതാണ് പദ്ധതിയെന്നും ഇ ശ്രീധരൻ പറഞ്ഞു.അതേസമയം, കെ റെയിലിലെ പാരിസ്ഥിതിക ആശങ്കകൾ ഗൗരവതരമാണെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് നേരത്തെ ലോക്സഭയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇ ശ്രീധരന്റെ വാദങ്ങൾ ഉയർത്തിക്കാട്ടിയായിരുന്നു അദ്ദേഹം രംഗത്തെത്തിയത്.

കെ റെയിൽ പദ്ധതി ഇപ്പോൾ രൂപകൽപന ചെയ്തിരിക്കുന്ന രീതിയിൽ നടപ്പാക്കിയാൽ കേരളത്തിൽ അതുണ്ടാക്കാവുന്ന പാരിസ്ഥിതിക പ്രത്യാഘാതത്തിന്റെ ആഴം എന്താണെന്ന് ശരിക്കും അറിയില്ല എന്നതാണ് യാഥാർഥ്യമെന്നായിരുന്നു അദ്ദേഹം കൂട്ടിച്ചേർത്തു.സാങ്കേതിക-സാമ്പത്തിക പ്രായോഗികത സംബന്ധിച്ച വിശദമായ പഠനത്തെ ആശ്രയിച്ചാണ് പദ്ധതിക്ക് അന്തിമ അനുമതി നൽകുക. സാങ്കേതികവിദ്യ ശരിയാണോ എന്ന് പരിശോധിക്കണം.

മണ്ണിന്റെ ഘടന പരിശോധിക്കണം. കാരണം കേരളത്തിൽ നിലവിലുള്ള പാളങ്ങൾ ഓരോ വർഷവും താഴുന്നുണ്ടെന്നാണ് മെട്രോമാൻ ഇ ശ്രീധരൻ തന്നോട് പറഞ്ഞത്. നിലവിലുള്ള ട്രാക്ക് പോലും എല്ലാ വർഷവും വെള്ളത്തിൽ മുങ്ങുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സാങ്കേതികമായി നിരവധി വിഷയങ്ങൾ ഉണ്ടെന്നാണ് അതിനർഥം. സാങ്കേതിക വിദ്യ, മണ്ണിന്റെ ഉറപ്പ് തുടങ്ങിയവയിൽ വ്യക്തത വേണമെന്നുമായിരുന്നു അശ്വിനി വൈഷ്ണവ് പറഞ്ഞത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP