Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അഞ്ചേരി ബേബി വധക്കേസ്:എംഎം മണി കുറ്റവിമുക്തൻ; മൂന്നു പ്രതികളുടെയും വിടുതൽ ഹർജ്ജി അംഗീകരിച്ച് കോടതി; കേസ് രജിസ്റ്റർ ചെയ്തത് വിവാദമായ വൺ ടു ത്രീ പ്രസംഗത്തെത്തുടർന്ന്

അഞ്ചേരി ബേബി വധക്കേസ്:എംഎം മണി കുറ്റവിമുക്തൻ; മൂന്നു പ്രതികളുടെയും വിടുതൽ ഹർജ്ജി അംഗീകരിച്ച് കോടതി; കേസ് രജിസ്റ്റർ ചെയ്തത് വിവാദമായ വൺ ടു ത്രീ പ്രസംഗത്തെത്തുടർന്ന്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: അഞ്ചേരി ബേബി വധക്കേസിൽ മുൻ മന്ത്രി എം.എം മണിയെ കുറ്റവിമുക്തനാക്കി. എം.എം.മണിയുടെ വിടുതൽ ഹർജി അംഗീകരിച്ചാണ് ഹൈക്കോടതി എം.എം.മണി അടക്കം മൂന്ന് പ്രതികളെ ഹൈക്കോടതി കുറ്റവിമുക്താരക്കിയത്. നേരത്തെ സെഷൻസ് കോടതിയെ എം.എം.മണി വിടുതൽ ഹർജിയുമായി സമീപിച്ചിരുന്നുവെങ്കിലും കോടതി ഹർജി തള്ളിയിരുന്നു. ഇതോടെയാണ് മണിയും മറ്റു രണ്ടു പ്രതികളും അപ്പീൽ ഹർജിയുമായി ഹൈക്കോടതിയിലേക്ക് എത്തിയത്. എം.എം. മണിയെ കൂടാെ ഒ.ജി.മദനനൻ, പാമ്പുപാറ കുട്ടൻ എന്നിവരാണ് കേസിലെ മറ്റു രണ്ട് പ്രതികൾ.

1982 നവംബർ പതിമൂന്നിനാണ് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ആയിരുന്ന അഞ്ചേരി ബേബി വധിക്കപ്പെട്ടത്. ഒൻപതു പേരായിരുന്നു കേസിപ്രതികൾ. ഇവിടെ 1988ൽ കോടതി വെറുതെ വിട്ടു. ഹൈക്കോടതി ഈ വിധി ശരിവയ്ക്കുകയും ചെയ്തു. എന്നാൽ 2012ൽ മണിയുടെ വിവാദമായ പ്രസംഗത്തെ തുടർന്ന് കേസ് വീണ്ടും അന്വേഷിക്കാൻ ഉത്തരവിടുകയായിരുന്നു.

സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറിയായിരിക്കേ 2012 മെയ്‌ 25ന് ആയിരുന്നു മണിയുടെ വിവാദ പ്രസംഗം. 'ഞങ്ങൾ ഒരു പ്രസ്താവനയിറക്കി... ...വൺ, ടൂ, ത്രീ... ഫോർ... ആദ്യത്തെ മൂന്നുപേരെ ആദ്യം കൊന്നു. വെടിവച്ചാണ് ഒന്നിനെ കൊന്നത്. ഒരാളെ തല്ലിക്കൊന്നു. മൂന്നാമനെ കുത്തിക്കൊന്നു... ഇങ്ങനെയായിരുന്നു ആ വിവാദപ്രസംഗം. മണക്കാട്ടെ പ്രസംഗത്തെ തുടർന്നു ബേബി അഞ്ചേരി, മുള്ളൻചിറ മത്തായി, മുട്ടുകാട് നാണപ്പൻ, വണ്ടിപ്പെരിയാർ ബാലു എന്നീ നാലുപേരുടെ കൊലപാതകക്കേസുകളിലാണു പുനരന്വേഷണത്തിന് ഉത്തരവിട്ടത്. ബാലു വധക്കേസിൽ തുടരന്വേഷണം വേണ്ടെന്നു പിന്നീടു ഹൈക്കോടതി നിർദേശിച്ചു.

എംഎം മണിക്കൊപ്പം എൻആർ സിറ്റി സിപിഎം ലോക്കൽ കമ്മിറ്റി അംഗമായിരുന്ന ഒച്ചാരത്ത് മദനൻ, കൈനകരി കുട്ടൻ എന്നവരാണ് വിടുതൽ ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP