Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സഹപാഠിയെ കുത്തിയ ചോരപുരണ്ട കൈ ഉയർത്തി വിജയ ചിഹ്നം കാണിച്ചു കൂസലില്ലാതെ സാഫിർ; നാട്ടുകാരെയും പൊലീസിനെയും വെല്ലുവിളിക്കും വിധം പറഞ്ഞത് 'ഞാൻ 2 ദിവസത്തിനകം ഇറങ്ങുമെടാ' എന്ന്; വിചിത്ര പെരുമാറ്റത്തിൽ അമ്പരത്ത് നാട്ടുകാർ; ഇരിങ്ങാലക്കുടയിലെ കത്തിക്കുത്ത് ലഹരിയിലോ?

സഹപാഠിയെ കുത്തിയ ചോരപുരണ്ട കൈ ഉയർത്തി വിജയ ചിഹ്നം കാണിച്ചു കൂസലില്ലാതെ സാഫിർ; നാട്ടുകാരെയും പൊലീസിനെയും വെല്ലുവിളിക്കും വിധം പറഞ്ഞത് 'ഞാൻ 2 ദിവസത്തിനകം ഇറങ്ങുമെടാ' എന്ന്; വിചിത്ര പെരുമാറ്റത്തിൽ അമ്പരത്ത് നാട്ടുകാർ; ഇരിങ്ങാലക്കുടയിലെ കത്തിക്കുത്ത് ലഹരിയിലോ?

മറുനാടൻ മലയാളി ബ്യൂറോ

ഇരിങ്ങാലക്കുട: കോളജിനു മുന്നിൽ വിദ്യാർത്ഥിനിയുടെ കയ്യിൽ കയറിപ്പിടിച്ച് അപമാനിക്കാൻ ശ്രമിച്ച അക്രമികൾ രക്ഷിക്കാനെത്തിയ സഹപാഠിയെ കുത്തിവീഴ്‌ത്തിയ സംഭവം കഴിഞ്ഞ ദിവസം ഇരിങ്ങാലക്കുടയെ ഞെട്ടിച്ചിരുന്നു. ഠാണാബസ് സ്റ്റാൻഡ് മെയിൻ റോഡിലെ സ്വകാര്യ കോളജിലെ രണ്ടാംവർഷ ബിരുദ വിദ്യാർത്ഥിയും ചേലൂർ കോണേങ്ങാടൻ തോമസിന്റെ മകനുമായ ടെൽസണെയാണ് (19) രണ്ടംഗ അക്രമി സംഘം കുത്തിപ്പരുക്കേൽപിച്ചത്. വയറ്റിലും നെഞ്ചിലുമായി 3 കുത്തേറ്റ ടെൽസണു സാരമായി പരുക്കേറ്റു. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിച്ച ടെൽസൺ അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു.

ഈ സംഭവത്തിൽ അറസ്റ്റിലായത് രണ്ട് പേരായിരുന്നു. കാറളം നെടുമങ്ങാട് വീട്ടിൽ സാഫീർ (21), ആലുവ നെടുമാലി വീട്ടിൽ രാഹുൽ (23) എന്നിവരാണ്. ഇവർ. ഇവരെ കാട്ടുകാർ പിടികൂടിയാണ് പൊലീസിൽ ഏൽപ്പിച്ചത്. നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിക്കുമ്പോൾ പ്രതികളുടെ പെരുമാറ്റവും വിചിത്രമായിരുന്നു. ഒന്നും കൂസാതെ ചോരയിൽ കുതിർന്ന കൈ കൊണ്ടു വിജയ ചിഹ്നം കാണിച്ചു നൽക്കുകയായിരുന്നു പ്രതികളിൽ ഒരാളായ സാഫിർ.

കേസിലെ ഒന്നാം പ്രതിയാണ് സാഫിർ. ഇയാൾക്കെതിരെ സ്‌ഫോടകവസ്തു കൈവശം വച്ചതിന് ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷനിൽ നേരത്തേ കേസുണ്ടെന്നു പൊലീസ് പറഞ്ഞു. പ്ലസ്ടുവിനു വിദ്യാർത്ഥിനിയുടെ സഹപാഠിയായിരുന്നു സാഫീർ ഇപ്പോൾ ആലുവയിൽ ലോട്ടറി കച്ചവടം നടത്തുകയാണ്. പ്രതികൾ 8.30 മുതൽ കോളജിനു മുന്നിൽ കാത്തു നിൽക്കുകയായിരുന്നു. 9.15നു ബസ് ഇറങ്ങി കോളജിലേക്ക് വരികയായിരുന്നു വിദ്യാർത്ഥിനിയെ തടഞ്ഞു നിർത്തി ക്ഷോഭിച്ചു സംസാരിക്കുകയും കയ്യിൽ കയറി പിടിച്ച് അപമാനിക്കാൻ ശ്രമിക്കുകയും ചെയ്തു. ടെൽസൺ പ്രതികളെ തടയാൻ ശ്രമിക്കുന്നതിനിടെ സാഫീർ പോക്കറ്റിൽ സൂക്ഷിച്ചിരുന്ന കത്തിയെടുത്തു കുത്തുകയായിരുന്നു.

പെൺകുട്ടിയുടെ നിലവിളി കേട്ടു വിദ്യാർത്ഥികളും അദ്ധ്യാപകരും ഓടിയെത്തിയതോടെ ബൈക്കിൽ കയറി പ്രതികൾ രക്ഷപ്പെടാൻ ശ്രമിച്ചു. മറ്റൊരു യുവാവ് ബൈക്ക് ചവിട്ടി വീഴ്‌ത്തിയതോടെ തെറിച്ചുവീണ പ്രതികളെ ഓട്ടോ ഡ്രൈവർമാരുടെ സഹായത്തോടെ പിടികൂടി പൊലീസിനു കൈമാറി. വീഴ്ചയിൽ സാഫീറിന്റെ കൈക്കു പരുക്കേറ്റു. ടെൽസണെ ആദ്യം ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും നെഞ്ചിലേറ്റ കുത്ത് സാരമായതിനാൽ മെഡിക്കൽ കോളജിലേക്കു മാറ്റുകയായരുന്നു.

സംഭവത്തിന് ശേഷം നാട്ടുകാരെയും പൊലീസിനെയും വെല്ലുവിളിക്കുന്ന പ്രവർത്തിയായിരുന്നു സാഫിറിൽ നിന്നും ഉണ്ടായത്. ചോരയിൽ കുതിർന്ന കൈ കൊണ്ടു വിജയ ചിഹ്നം കാണിച്ചു കൂസലില്ലാതെ പ്രതി വിഡിയോയ്ക്കു പോസ് ചെയ്യുന്നതു കണ്ട പൊലീസും നാട്ടുകാരും അമ്പരന്നു. ഉടൻ കൂടുതൽ പൊലീസെത്തി പ്രതിയെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്കു കൊണ്ടുപോവുകയായിരുന്നു. സ്വകാര്യ കോളജിനു മുന്നിൽ വിദ്യാർത്ഥിയെ കുത്തിപ്പരുക്കേൽപിച്ച കേസിലെ ഒന്നാം പ്രതി കാറളം നെടുമങ്ങാട് വീട്ടിൽ സാഫീറാണ് വിജയ ചിഹ്നം കാട്ടി കൂസലില്ലാതെ ജനത്തെയും പൊലീസിനെയും നേരിട്ടത്.

വിദ്യാർത്ഥിയെ കുത്തിയ ശേഷം ബൈക്കിൽ പാഞ്ഞ പ്രതിയെ ബൈക്കിൽ നിന്ന് ഒരാൾ ചവിട്ടി വീഴ്‌ത്തുകയായിരുന്നുവെന്നു ദൃക്‌സാക്ഷികൾ പറഞ്ഞു. വീഴ്ചയിൽ കൈക്കു പരുക്കേൽക്കുകയും ചെയ്തു. പോക്കറ്റിൽ കരുതിയിരുന്ന സ്റ്റീൽ കത്തി കൊണ്ടു കുത്തിയ ശേഷം ബൈക്കിൽ സാവധാനം കത്തി തൂക്കിയിട്ട്, കൂസലില്ലാതെയാണ് പോകാൻ ശ്രമിച്ചത്.

എതിരെ വന്ന വാഹനത്തിൽ ബൈക്ക് തട്ടുകയും ചെയ്തു. പ്രതികൾ ലഹരിയിലാണോയെന്ന സംശയം പൊലീസിനും നാട്ടുകാർക്കുമുണ്ടായി. കൂടുതൽ അക്രമം കാണിക്കുമോയെന്ന ആശങ്കയിലായിരുന്നു നാട്ടുകാർ. ആലുവയിൽ ലോട്ടറി വിൽപന നടത്തുന്ന സാഫിർ ആക്രമണം നടത്താൻ കരുതിക്കൂട്ടി എത്തിയതാണെന്നു പൊലീസ് പറഞ്ഞു. പ്ലസ്ടുവിനു പഠിക്കുമ്പോൾ പരിചയമുണ്ടായിരുന്ന പെൺകുട്ടിയോടു സംസാരിക്കാനുണ്ടെന്നു പറഞ്ഞു ബലമായി പിടിച്ചുവലിച്ചു കൊണ്ടുപോകാൻ ശ്രമിക്കുകയായിരുന്നു.

പൊലീസ് പിടികൂടി ജീപ്പിൽ കയറ്റുമ്പോൾ ഫോണിൽ മറ്റാരോടോ ഒന്നാം പ്രതി സാഫിർ പറഞ്ഞു: '' ഞാൻ 2 ദിവസത്തിനകം ഇറങ്ങുമെടാ''. കുത്തിയ ശേഷവും നിസ്സാര ഭാവത്തിൽ നിന്ന സാഫിറിനെ പിങ്ക് പൊലീസ് ചോദ്യം ചെയ്തപ്പോഴും സാഫിറിനു കൂസലുണ്ടായില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP