Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പാർട്ടി യോഗത്തിൽ വെച്ച് അശ്ലീല ചുവയുള്ള ആംഗ്യം കാണിച്ചു; വേശ്യയെന്ന് വിളിച്ചു; ലീഗ് നേതാവിനെതിരെ പരാതിയുമായി വനിതാ പ്രവർത്തക

പാർട്ടി യോഗത്തിൽ വെച്ച് അശ്ലീല ചുവയുള്ള ആംഗ്യം കാണിച്ചു; വേശ്യയെന്ന് വിളിച്ചു; ലീഗ് നേതാവിനെതിരെ പരാതിയുമായി വനിതാ പ്രവർത്തക

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: മലപ്പുറത്തെ ലീഗ് നേതാവിനെതിരെ ലൈംഗികമായി അവഹേളിച്ചെന്ന പരാതിയുമായി ലീഗ് പ്രവർത്തക. തിരൂരങ്ങാടിയിലെ ലീഗ് നേതാവിനെതിരെ പരാതിയുമായി വനിതാ ലീഗ് പ്രവർത്തക. പാർട്ടി യോഗത്തിൽവച്ച് അശ്ലീലച്ചുവയുള്ള ആംഗ്യം കാണിച്ചെന്നും വേശ്യ എന്നുവിളിച്ചെന്നും കാണിച്ചാണ് യുവതി പൊലീസിൽ പരാതി നൽകിയത്. മുസ്ലിംലീഗ് തിരൂരങ്ങാടി നിയോജകമണ്ഡലം ജനറൽ സെക്രട്ടറി കാവുങ്ങൾ കുഞ്ഞുമരക്കാർക്ക് എതിരെയാണ് യുവതിയുടെ പരാതി.

കഴിഞ്ഞ ഡിസംബർ ഒന്നാം തിയ്യതി നിയോജകമണ്ഡലം ഓഫീസിൽ വച്ച് മറ്റാളുകൾ കേൾക്കെ അപമാനിക്കുന്ന തരത്തിൽ അശ്ലീല ആംഗ്യം കാണിച്ചെന്നും വേശ്യ എന്നും വിളിച്ചെന്നുമാണ് ഇവർ പരാതിയിൽ പറയുന്നത്. ഇന്ന് ഉച്ചയോടെയാണ് യുവതി പൊലീസിൽ പരാതി നൽകിയത്. പല തവണ പാർട്ടി നേതൃത്വത്തിന്റെ ശ്രദ്ധയിൽപ്പെടുത്തകയും നടപടി സ്വീകരിക്കാൻ യുവതി ആവശ്യപ്പെടുകയും ചെയ്തിരുന്നു.

എന്നാൽ മൂന്ന് മാസം കഴിഞ്ഞിട്ടും ലീഗ് നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് യാതൊരു നടപടിയുണ്ടായില്ലെന്ന് യുവതി പറഞ്ഞു. ഈ സാഹചര്യത്തിലാണ് പൊലീസിൽ പരാതി നൽകിയതെന്നും യുവതി പറഞ്ഞു. യുവതിയുടെ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. അതേസമയം യുവതിയുടെ പരാതിയിൽ അടിസ്ഥാനമില്ലെന്നും അത്തരം ഒരു സംഭവം ഉണ്ടായിട്ടില്ലെന്നും കാവുങ്ങൾ കുഞ്ഞുമരക്കാർ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP