Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ടെക്നിക്കൽ ഹൈസ്‌ക്കൂളുകളിൽ ഓൺലൈൻ പ്രവേശനം; ഏപ്രിൽ ആറുവരെ അപേക്ഷകൾ സമർപ്പിക്കാം

ടെക്നിക്കൽ ഹൈസ്‌ക്കൂളുകളിൽ ഓൺലൈൻ പ്രവേശനം; ഏപ്രിൽ ആറുവരെ അപേക്ഷകൾ സമർപ്പിക്കാം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം:കേരളത്തിലെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു കീഴിൽ വിവിധ ജില്ലകളിലായി പ്രവർത്തിച്ചുവരുന്ന 39 ടെക്നിക്കൽ ഹൈസ്‌ക്കൂളുകളിലേക്ക് 2022-23 അധ്യയനവർഷത്തേക്കുള്ള പ്രവേശന നടപടികൾ ഓൺലൈൻ മുഖേന ആരംഭിക്കുന്നതിനുള്ള നടപടികൾ തുടങ്ങി. 8ാം ക്ലാസിലേക്കാണ് പ്രവേശനം. കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ സ്‌കൂളുകളിൽ നേരിട്ട് അപേക്ഷകൾ വിതരണം ചെയ്യില്ല.

താല്പര്യമുള്ള വിദ്യാർത്ഥികൾക്ക് www.polyadmission.org/ths എന്ന വെസസൈറ്റിലൂടെ ഏപ്രിൽ ആറുവരെ അപേക്ഷകൾ സമർപ്പിക്കാം. യോഗ്യരായ അപേക്ഷകരിൽ നിന്നും സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിൽ സംവരണ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും വിദ്യാർത്ഥികളെ തെരഞ്ഞെടുക്കുന്നത്. ഓരോ ടെക്നിക്കൽ ഹൈസ്‌ക്കൂളുകളിലേയും അനുവദിക്കപ്പെട്ടിട്ടുള്ള സീറ്റുകളേക്കാൾ അധികം അപേക്ഷകരുള്ള സ്ഥാപനങ്ങളിൽ മാത്രമേ അഭിരുചി പരീക്ഷ ഉണ്ടായിരിക്കുകയുള്ളൂ.

7ാം ക്ലാസ്സ് നിലവാരത്തിലുള്ള ഇംഗ്ലീഷ്, കണക്ക്, ഫിസിക്സ്, കെമിസ്ട്രി, പൊതു വിജ്ഞാനം, മെന്റൽ എബിലിറ്റി എന്നീ വിഷയങ്ങളിൽ നിന്നുമായിരിക്കും അഭിരുചി പരീക്ഷയ്ക്കുള്ള ചോദ്യങ്ങൾ. അഭിരുചി പരീക്ഷ ഏപ്രിൽ 7ന് രാവിലെ 10 മുതൽ 11.30 വരെ അതത് ടെക്നിക്കൽ ഹൈസ്‌ക്കൂളുകളിൽ നടത്തും. കൂടുതൽ വിവരങ്ങൾക്ക്:www.polyadmission.org/ths.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP