Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

എതിരാളികളെ വേട്ടയാടാനോ, തരംതാണ രാഷ്ട്രീയം കളിക്കാനോ ഇല്ല; എല്ലാ ജനങ്ങളുടെയും സർക്കാർ ആയിരിക്കും; ഇൻക്വിലാബ് സിന്ദാബാദ് വിളികളോടെ സത്യപ്രതിജ്ഞ; പഞ്ചാബ് മുഖ്യമന്ത്രി ആയി ഭഗവന്ത് സിങ്ങ് മാൻ അധികാരമേറ്റു

എതിരാളികളെ വേട്ടയാടാനോ, തരംതാണ രാഷ്ട്രീയം കളിക്കാനോ ഇല്ല; എല്ലാ ജനങ്ങളുടെയും സർക്കാർ ആയിരിക്കും; ഇൻക്വിലാബ് സിന്ദാബാദ് വിളികളോടെ സത്യപ്രതിജ്ഞ; പഞ്ചാബ് മുഖ്യമന്ത്രി ആയി ഭഗവന്ത് സിങ്ങ് മാൻ അധികാരമേറ്റു

മറുനാടൻ മലയാളി ബ്യൂറോ

ചണ്ഡിഗഡ്: പഞ്ചാബ് മുഖ്യമന്ത്രിയായി ആം ആദ്മി പാർട്ടി നേതാവ് ഭഗവന്ത് സിങ് മാൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഭഗത് സിങ്ങിന്റെ ജന്മഗ്രാമമായ ഖത്കർ കാലാനിലായിരുന്നു സത്യപ്രതിജ്ഞ. സംസ്ഥാനത്തിന്റെ 17-ാമത് മുഖ്യമന്ത്രിയാണ് ഭഗവന്ത് സിങ്ങ് മാൻ.ഇൻക്വിലാബ് സിന്ദാബാദ് വിളികൾക്കിടെയായിരുന്നു സത്യപ്രതിജ്ഞ. എഎപി ദേശീയ കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജരിവാൾ, ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ തുടങ്ങിയ പാർട്ടി നേതാക്കൾ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു.

ഇൻക്വിലാബ് സിന്ദാബാദ് വിളിച്ചാണ് ഭഗവന്ത് സിങ്ങ് മാൻ സത്യപ്രതിജ്ഞ അവസാനിപ്പിച്ചത്. സ്നേഹിക്കുക എന്നത് എല്ലാവരുടെയും അവകാശമാണ്, എന്നിരിക്കെ എന്തുകൊണ്ട് ഇത്തവണ നമുക്ക് നമ്മുടെ മണ്ണിനെ കാമുകൻ ആക്കിക്കൂടാ എന്ന ഭഗത് സിങ്ങിന്റെ വാചകം സത്യപ്രതിജ്ഞയ്ക്ക് ശേഷം ഭഗവന്ത് സിങ്ങ് മാൻ ഉദ്ധരിച്ചു.

തന്റെ സർക്കാർ എല്ലാ ജനങ്ങളുടേയും സർക്കാർ ആയിരിക്കുമെന്ന് മുഖ്യമന്ത്രി മാൻ പറഞ്ഞു. എതിരാളികളെ വേട്ടയാടില്ലെന്നും തരംതാണ രാഷ്ട്രീയം കളിക്കാനില്ലെന്നും ഭഗവന്ത് സിങ്ങ് മാൻ പറഞ്ഞു. 117 അംഗ നിയമസഭയിൽ 92 സീറ്റ് നേടിയാണ് എഎപി പഞ്ചാബിൽ ഭരണം നേടിയത്. പഞ്ചാബിൽ 17 അംഗ മന്ത്രിസഭ രൂപീകരിക്കാനാണ് എഎപിയുടെ തീരുമാനമെന്നാണ് സൂചന. പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ ശനിയാഴ്ച നടന്നേക്കും.

ടെലി വോട്ടിംഗിലൂടെയാണ് ഭഗവന്ത് മാനെ എ.എ.പിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി തെരഞ്ഞെടുത്തത്. നിയമസഭാ തെരഞ്ഞെടുപ്പിൽ 117 അംഗ പഞ്ചാബ് നിയമസഭയിൽ എ.എ.പി 92 സീറ്റുകൾ നേടി. ധുരി നിയമസഭാ സീറ്റിൽ കോൺഗ്രസ് സ്ഥാനാർത്ഥി ദൽവീർ സിങ് ഗോൾഡിയെ 58,206 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് മാൻ വിജയിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP