Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇരുപത് രൂപയ്ക്ക് ഊണ് നൽകുന്ന സുഭിക്ഷ ഹോട്ടലുകൾ എല്ലാ മണ്ഡലങ്ങളിലും; മൂന്ന് കേന്ദ്രങ്ങളിൽ കൂടി സപ്ലൈകോ പെട്രോൾ പമ്പുകൾ തുടങ്ങും: മന്ത്രി

ഇരുപത് രൂപയ്ക്ക് ഊണ് നൽകുന്ന സുഭിക്ഷ ഹോട്ടലുകൾ എല്ലാ മണ്ഡലങ്ങളിലും; മൂന്ന് കേന്ദ്രങ്ങളിൽ കൂടി സപ്ലൈകോ പെട്രോൾ പമ്പുകൾ തുടങ്ങും: മന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഇന്ധനവില വർധന നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിന് കാരണമായെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ. സർക്കാർ വിപണി ഇടപെടൽ ഫലപ്രദമായി നടത്തുന്നുണ്ട്. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം ചൂണ്ടിക്കാട്ടിയുള്ള പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന് നിയമസഭയിൽ മറുപടി നൽകുകയായിരുന്നു ഭക്ഷ്യമന്ത്രി.

ഇന്ധന വില വർധനയ്ക്കൊപ്പം ഒരു വർഷത്തോളം നീണ്ടുനിന്ന കർഷക പ്രക്ഷോഭവും അതേത്തുടർന്ന് ഉത്പാദനത്തിലുണ്ടായ കുറവും ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിൽ വിലക്കയറ്റത്തിന് വഴിവെച്ചിട്ടുണ്ട്. എന്നാൽ കേരളത്തിൽ നേരിയ തോതിലേ വിലക്കയറ്റമുള്ളൂ. സർക്കാരിന്റെ ശക്തമായ ഇടപെടൽ മൂലം വിലക്കയറ്റം പിടിച്ചുനിർത്താനായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

2016 ലെ വിലയിൽ സംസ്ഥാനത്തെ സപ്ലൈകോ ഔട്ട്ലെറ്റുകളിലൂടെ 13 ഇനം സാധനങ്ങൾ നൽകുന്നുണ്ട്. രാജ്യത്ത് മറ്റൊരു സംസ്ഥാനത്തും ഇത്തരത്തിൽ നൽകുന്നില്ല. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പോലും ഇതുപോലെ വിലക്കുറവിൽ നൽകുന്നില്ല. പൊതുവിപണിയേക്കാൾ വില കുറച്ചാണ് സപ്ലൈകോ സാധനങ്ങൾ വിൽക്കുന്നതെന്നും ഭക്ഷ്യമന്ത്രി പറഞ്ഞു.

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം തടയാൻ നടപടി സ്വീകരിച്ചു വരികയാണ്. 1851 കോടി രൂപ സബ്സിഡി ഉത്പന്നങ്ങൾ നൽകുന്നതിനായി സർക്കാർ ചെലവഴിച്ചു. കിറ്റ് വിതരണത്തിനായി 6000 കോടി ചെലവഴിച്ചു. കേന്ദ്രസർക്കാരിൽ നിന്ന് ആവശ്യമായ സഹായം ലഭിക്കുന്നില്ല. സപ്ലൈകോ സ്ഥാപനങ്ങളിൽ സാധനങ്ങൾ വില കൂട്ടി വിൽക്കുന്നത് തടയാൻ നടപടി സ്വീകരിക്കും. കർഷക സമരത്തിന് ആധാരമായ നിയമം കൊണ്ടുവന്നത് യുപിഎ സർക്കാരാണെന്നും മന്ത്രി കുറ്റപ്പെടുത്തി.

ഇരുപത് രൂപയ്ക്ക് ഉച്ച ഊണ് നൽകുന്ന സുഭിക്ഷ ഹോട്ടലുകൾ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും തുടങ്ങും. അർഹരായവർക്കെല്ലാം മുൻഗണന കാർഡ് ഏപ്രിൽ 15ന് മുൻപ് വിതരണം ചെയ്യുമെന്നും ഭക്ഷ്യമന്ത്രി നിയമസഭയെ അറിയിച്ചു. സപ്ലൈകോ മൂന്ന് കേന്ദ്രങ്ങളിൽ കൂടി പെട്രോൾ പമ്പുകൾ തുടങ്ങുമെന്നും മന്ത്രി പറഞ്ഞു. ഇതിനായി പൊതുമേഖലാ എണ്ണക്കമ്പനികളുമായി ധാരണയിൽ എത്തിയെന്നും ഭക്ഷ്യമന്ത്രി ജി ആർ അനിൽ നിയമസഭയെ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP