Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഇടവേളയ്ക്ക് ശേഷം നടി ഭാവന മലയാള സിനിമയിൽ തിരികെ എത്തുന്നു; 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്!' എന്ന സിനിമയിൽ ഷറഫുദ്ദീനൊപ്പം നായികയായി ഭാവന; സിനിമയടെ പ്രഖ്യാപനം നടത്തിയത് മമ്മൂട്ടി

ഇടവേളയ്ക്ക് ശേഷം നടി ഭാവന മലയാള സിനിമയിൽ തിരികെ എത്തുന്നു; 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്!' എന്ന സിനിമയിൽ ഷറഫുദ്ദീനൊപ്പം നായികയായി ഭാവന; സിനിമയടെ പ്രഖ്യാപനം നടത്തിയത് മമ്മൂട്ടി

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: മലയാള സിനിമയിൽ നീണ്ട ഇടവേളക്ക് ശേഷം നടി ഭാവന മലയാള സിനിമയിലേക്ക് തിരികെ എത്തുന്നു. 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്!' എന്ന സിനിമയിലൂടെയാണ് ഭാവന അഭിനയത്തിൽ സജീവമാകുന്നത്. നടൻ മമ്മൂട്ടിയാണ് ഭാവനയുടെ തിരിച്ചുവരവ് അറിയിച്ചത്. മമ്മൂട്ടിയുടെ ഫേസ്‌ബുക്ക് പേജിലൂടെയായിരുന്നു പ്രഖ്യാപനം. ആദിൽ മയ്മാനാഥ് അഷ്റഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്. റെനീഷ് അബ്ദുൾ ഖാദർ ചിത്രം നിർമ്മിക്കും. ഷറഫുദ്ദീനും ഭാവനയുമാണ് കേന്ദ്ര കഥാപാത്രങ്ങൾ. സഹോദരി-സഹോദര ബന്ധമാണ് ചിത്രത്തിന്റെ പ്രമേയമെന്നാണ് പോസ്റ്റർ നൽകുന്ന സൂചന.

ഏറെ പ്രതീക്ഷയുള്ള സിനിമയാണിതെന്നും മികച്ച തിരക്കഥയാണ് ചിത്രത്തിനെന്നും ഷറഫുദീൻ പ്രതികരിച്ചു. 'കലയുടെ ഭാഗത്ത് മാത്രം നിൽക്കുക എന്നത് മാത്രമാണ് ആലോചിക്കുന്നത്. മറ്റ് കാര്യങ്ങളെ കുറിച്ച് പ്രതികരിക്കാനില്ലെന്നും ഷറഫുദ്ദീൻ പറഞ്ഞു.

സിനിമയുടെ പ്രൊഡ്യൂസറാണ് ഭാവനയോട് കഥ പറയുന്നത്. കഥ ഇഷ്ടപ്പെട്ട ഭാവന അഭിനയിക്കാൻ തയ്യാറാവുകയായിരുന്നു. എന്നെ സംബന്ധിച്ച് ഏറെ പ്രതീക്ഷയുള്ള സിനിമയാണിത്. സ്ത്രീപക്ഷ സിനിമയാണെന്ന് പറയാൻ പറ്റില്ല. ഈ സിനിമയിൽ എല്ലാ കഥാപാത്രങ്ങൾക്കും പ്രാധാന്യമുണ്ട്,' ഷറഫുദീൻ പറഞ്ഞു.ഭാവനയും ഷറഫുദീനും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന ചിത്രം കൂടിയാണ് ന്റിക്കാക്കാക്കൊരു പ്രേമമുണ്ടാർന്നു. ആദിൽ മയ്മാനാഥ് അഷ്റഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്. റെനീഷ് അബ്ദുൾ ഖാദർ ചിത്രം നിർമ്മിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP