Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൈ വെള്ളയിൽ എംഡിഎംഎ വിതറി മുക്കിലേക്ക് വലിക്കാൻ നോക്കിയപ്പോൾ ഒരു കാറ്റടിച്ച് എല്ലാം പറന്നു; അന്ന് നഷ്ടമായ 1600 രൂപയ്ക്ക് പകരമുണ്ടാക്കിയത് കോടികൾ; അമ്മാവന്റെ മകളെ കൂട്ടിന് കിട്ടിയപ്പോൾ പടുത്തയർത്തിയത് വമ്പൻ മാഫിയാ സാമ്രാജ്യം; ഇന്റർനെറ്റിലെ സൂത്രവഴികളിലൂടെ ഡോണായി; നിസാം ഇനി അകത്ത്

കൈ വെള്ളയിൽ എംഡിഎംഎ വിതറി മുക്കിലേക്ക് വലിക്കാൻ നോക്കിയപ്പോൾ ഒരു കാറ്റടിച്ച് എല്ലാം പറന്നു; അന്ന് നഷ്ടമായ 1600 രൂപയ്ക്ക് പകരമുണ്ടാക്കിയത് കോടികൾ; അമ്മാവന്റെ മകളെ കൂട്ടിന് കിട്ടിയപ്പോൾ പടുത്തയർത്തിയത് വമ്പൻ മാഫിയാ സാമ്രാജ്യം; ഇന്റർനെറ്റിലെ സൂത്രവഴികളിലൂടെ ഡോണായി; നിസാം ഇനി അകത്ത്

അനീഷ് കുമാർ

കണ്ണൂർ: ഏതൊരു മയക്കുമരുന്ന് ഡോണിനെയും പോലെ കണ്ണുർ തെക്കി ബസാർ സ്വദേശി നിസാം അബ്ദുറഹിമാൻ മയക്കുമരുന്ന് ഇടപാട് തുടങ്ങിയത് വളരെ ചുരുങ്ങിയ മൂലധനത്തിൽ നിന്നാണ്. ഒന്നാം കോവിഡ് തരംഗത്തിനിടെയാണ് അടിപൊളി ജീവിതം നയിക്കാൻ പറ്റിയ ബിസിനസ് ഡ്രഗ്‌സ് സെയിൽസാണെന്ന് തിരിച്ചറിഞ്ഞത്. ഇതോടെ ഇന്റർനെറ്റിൽ ഇതിനായുള്ള സുത്രവഴികൾ തിരയാൻ തുടങ്ങി. ബംഗ്ലൂരുവാണ് മയക്കുമരുന്ന് ലഭിക്കുന്ന കേന്ദ്രമെന്ന് മനസിലായപ്പോൾ വീട്ടിൽ നിന്നും സംഘടിപ്പിച്ച പതിനായിരം രൂപയുമായി അങ്ങോട്ടുവെച്ചു പിടിക്കുകയായിരുന്നു.

നേരത്തെ കണ്ണുർ ജില്ലയിലെ മയക്കുമരുന്ന് ഇടപാടുകൾക്ക് നേതൃത്വം നൽകിയ താഴെ ചൊവ്വ മരക്കാർ കണ്ടിയിലെ ബന്ധുവായ ജനീസിനൊപ്പമായിരുന്നു ഫിൽഡിലിറങ്ങിയത്. നേരത്തെ കഞ്ചാവ് ഉപയോഗിച്ചിരുന്ന നിസാം ഒരു ദിവസം സിന്തറ്റിക്ക് മയക്കുമരുന്നായ എം.ഡി എം.എ ഉപയോഗിക്കാൻ തീരുമാനിക്കുകയായിരുന്നു. ഇതിനായി വീട്ടിലെ മുകൾ നിലയിലെ മുറി അടച്ചു പൂട്ടിയായിരുന്നു പരീക്ഷണം. കൈ വെള്ളയിൽ എം.ഡി.എം.എ വിതറി ചെറുതായി മുക്കിലേക്ക് വലിക്കാൻ നോക്കിയപ്പോൾ ഒരു കാറ്റടിച്ച് അതൊക്കെ പറത്തിക്കളയുകായായിരുന്നു. ഇതോടെയാണ് താൻ ഒരിക്കലും എം.ഡി.എം.എ ഉപയോഗിക്കില്ലെന്നു തിരുമാനിച്ചതെന്നാണ് നിസാം അന്വേഷണ സംഘത്തിന് നൽകിയ മൊഴി.

എന്നാൽ അന്ന് നഷ്ടമായ 1600 രൂപയുടെ എം.ഡി.എം.എയ്ക്കു പകരം ഇപ്പോൾ കോടികൾ ബിസിനസിലുടെ താൻ ഉണ്ടാക്കിയിട്ടുണ്ടെന്നും ഇയാൾ അന്വേഷണ സംഘത്തിന് മൊഴി നൽകിയിട്ടുണ്ട്. കഴിഞ്ഞ രണ്ടു വർഷത്തിലേറെയായി ബംഗ്‌ളൂരിലെ പബ്ബുകളിൽ മാത്രമല്ല കേരളം മുഴുവനുള്ള സ്ഥലങ്ങളിൽ മയക്കുമരുന്ന് വിൽപ്പന നടത്തിയാണ് നിസാമും ജനീസും വളർന്നു പന്തലിച്ചത്. സംസ്ഥാനത്തിന്റെ വിവിധ മേഖലകളിൽ നിന്നും ആവശ്യക്കാർ കണ്ണുരിലെത്തി. ബൾക്കീസിനെ ഉപയോഗിച്ചാണ് ഓപ്പറേഷൻ മുഴുവൻ നടത്തിയിരുന്നത്.

ബംഗ്‌ളൂരിൽ നിന്നും തുണിത്തരങ്ങൾ ജനീസിന്റെ കടയിലേക്ക് പാർസൽ അയക്കുന്നതിന്റെ മറവിലാണ് മയക്കുമരുന്ന് കടത്തിയിരുന്നത്. തന്റെ അമ്മാവന്റെ മകളായ ബൾക്കീസ് സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് അറിയാവുന്നതുകൊണ്ട് അതിവിദഗ്ദ്ധമായി ഇവരെ വലയിൽ വീഴ്‌ത്തുകയായിരുന്നു. കോവിഡ് കാലത്ത് ഭർത്താവ് നടത്തിയിരുന്ന ബംഗ്‌ളുരിലെ ടീ ഷോപ്പു പൂട്ടിയത് ബൾക്കിസിനെ ഗത്യന്തരമില്ലാതെ മയക്കുമരുന്ന് ബിസിനസ്സെന്ന പ്രലോഭന വഴികളിലേക്ക് ഇറക്കുകയായിരുന്നു. ബൾക്കീസ് മാത്രമല്ല കോവിഡ് കാലത്ത് സാമ്പത്തിക കടക്കെണിയിലായ നിരവധി വീട്ടമ്മമാരും പ്രവാസികളും നിസാമിന്റെ ഏജന്റുമാരായി പ്രവർത്തിക്കുന്നുണ്ടെന്നാണ് അന്വേഷണ സംഘം നൽകുന്ന സൂചന.

എന്നാൽ നേരത്തെ പൊലീസ് നിരീക്ഷണത്തിലായിരുന്ന ബൾക്കിസും ഭർത്താവ് അഫ്‌സലും രണ്ടു കോടിയിലേറെ വിലവരുന്ന മയക്കുമരുന്നുമായി അവിചാരിതമായി പൊലിസ് പിടിയിലായതോടെയാണ് തെക്കി ബസാറിലെ നിസാമിനും കുരുക്ക് വീണത്. അന്നു മുങ്ങിയ ഇയാൾ പിന്നീട് കർണാടകയിലെ വിവിധ സ്ഥലങ്ങളിൽ ഒളിവിൽ താമസിക്കുകയായിരുന്നു. കണ്ണുർ സിറ്റി പൊലിസ് കമ്മിഷണർ ആർ.ഇളങ്കോവിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് കർണാടക അതിർത്തിയായ ഹൊസങ്കടിയിൽ വെച്ചു ഇയാൾ പിടിയിലാകുന്നത്.

എം.ഡി.എം എ മാത്രമല്ല എം.ഡി.എം.എ മാത്രമല്ല നിസാം അന്താരാഷ്ട്ര വിപണിയിൽ ലഭ്യമാവുന്ന കൊക്കെയ്‌നും കടത്തിയിരുന്നതായി കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണർ ആർ.ഇളങ്കോ വെളിപ്പെടുത്തി. അന്താരാഷ്ട്ര മയക്കുമരുന്ന് റാക്കറ്റുമായി പ്രതിക്ക് ബന്ധമുണ്ടോയെന്ന കാര്യം അന്വേഷിച്ചുവരികയാണെന്ന് സിറ്റി പൊലിസ് കമ്മിഷണർ അറിയിച്ചു. മയക്കുമരുന്ന് റാക്കറ്റിൽ നിസാമിനൊപ്പം കേസിൽ നേരത്തെ അറസ്റ്റിലായ അഫ്‌സൽ - ബൾക്കിസ് ദമ്പതികളെ കൂടാതെ മറ്റു ചിലരും പ്രവർത്തിച്ചിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച സൂചന' അതു കൊണ്ടു തന്നെ അന്വേഷണ സംഘം കൂടുതൽ വിപുലീകരിക്കുമെന്ന് കമ്മിഷണർ അറിയിച്ചു.

ബൾക്കി സുമായി അടുത്ത കുടുംബ ബന്ധമാണ് തനിക്കുള്ളതെന്നും അതിനാലാണ് അവരെ ഏജന്റായി തെരഞ്ഞെടുത്തതെന്നും നിസാം മൊഴി നൽകിയിട്ടുണ്ട്. ബംഗ്‌ളൂരിൽ നിന്നും ടൂറിസ്റ്റ് ബസ് വഴി എം.ഡി.എം.എ ഉൾപ്പെടെ ബൾക്കി സിന് എത്തിച്ചു നൽകിയത് നിസാമാണെന്നാണ് ഇയാൾ അയച്ച വാട്‌സ് ആപ്പ് സന്ദേശങ്ങളിൽ നിന്നും വ്യക്തമായത്. ചൂരിദാർ മെറ്റീരിയൽ അയക്കുന്ന കൂട്ടത്തിലാണ് നിസാം പത്തിലേറെ തവണ കോടികളുടെ എം.ഡി.എം.എഹാഷിഷ് ഓയിൽ ബ്രൗൺഷുഗർ, എന്നിവ കടത്തിയിട്ടുണ്ട്. ബംഗ്‌ളുരിൽ നിന്നും നെജീരിയക്കാർ കൈമാറിയിരുന്ന എം.ഡി.എം.എയാണ് ഇയാൾ മൊത്തമായി വാങ്ങി ചില്ലറ വിൽപ്പന നടത്തിയിരുന്നത്.

കർണാടകയിലെ പല സ്ഥലങ്ങളിലും വിൽപ്പനയ്ക്കായി ഒളിസങ്കേതങ്ങളുണ്ട്. കേരള-കർണാടക അതിർത്തിയായ ഹൊസങ്കടിയിൽ വച്ചാണ് കാറിൽ സഞ്ചരിക്കവെ നിസാം പിടിയിലായത്. എന്നാൽ ദേഹത്തു നിന്നും വാഹനത്തിൽ നിന്നും മയക്കുമരുന്ന് കണ്ടെത്തിയിട്ടില്ല. കണ്ണുരിൽ പിടികൂടിയ ഏഴു മയക്കുമരുന്ന് കേസുകളിൽ നിസാമിന്റെ സാന്നിധ്യം സംശയിക്കുന്നുണ്ട്. ഇയാളുടെ കൂട്ടാളിയായ പ്രവർത്തിച്ചിരുന്ന ജനീസ് ഒളിവിലാണ്. ഇയാൾക്കായി തെരച്ചിൽ നടത്തിവരികയാണ്. ബംഗളുരിൽ നിന്നും എം.ഡി.എം.എ കടത്തിയ കേസിലും കണ്ണുർ പടന്ന പാലത്ത് ജനീസിന്റെ കടയിൽ നിന്നും എൽ.എസ്.ഡി പി ടി കൂടിയ കേസിലും നിസാം പ്രതിയാണെന്ന് കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണർ ആർ. ഇളങ്കോ അറിയിച്ചു.

മയക്കുമരുന്ന് കേസിൽ നേരത്തെ അറസ്റ്റിലായ അഫ്‌സൽ - ബൾക്കിസ് ദമ്പതികളുമായി നിസാം പണമിടപാടുകൾ നടത്തിയതിന് തെളിവ് ലഭിച്ചിട്ടുണ്ട്. ഗൂഗിൾ പേ വഴിയാണ് നിസാം ഇടപാടുകാരിൽ നിന്നും പണം സ്വീകരിച്ചിരുന്നത്. ബൾക്കിസിനും ഓരോ ഇടപാടിനും കമ്മിഷനും ഇതു കൂടാതെ സ്‌പെഷ്യൽ ഇൻസെന്റിവും നൽകിയിരുന്നു എടക്കാട് പൊലിസ് സ്റ്റേഷൻ പരിധിയിലെ തോട്ടടയിൽ നിന്നും നേരത്തെ പൊലിസ് എം.ഡി എം.എ പി ടി കൂടിയ കേസിൽ തനിക്കു പങ്കുണ്ടെന്നു ബൾക്കിസ് സമ്മതിച്ചിട്ടുണ്ട്. ഇവരെയും ഭർത്താവ് അഫ്‌സലിനെയും വീണ്ടും ചോദ്യം ചെയ്യാനായി ജുഡീഷ്യൽ കസ്റ്റഡിയിൽ നിന്നും വാങ്ങുമെന്ന് എസ്‌പി അറിയിച്ചു.

ബംഗ്‌ളുരിൽ നേരത്തെ രണ്ടു കിലോ കഞ്ചാവ് കടത്തിയ കേസിൽ കർണാടക പൊലിസിന്റെ പിടിയിലാവുകയും ജയിലിൽ കിടക്കുകയും ചെയ്തയാളാണ് നിസാം കണ്ണൂർ സിറ്റി, എടക്കാട് പൊലിസ് പരിധിയിൽ നിന്നും പിടികൂടിയ വിവിധ മയക്കുമരുന്ന് കേസുകളിൽ ഇയാൾക്ക് ബന്ധമുള്ളതായി സംശയിക്കുന്നുണ്ട്. കണ്ണുരിൽ നിന്നും കേന്ദ്രീകരിച്ചാണ് കേരളത്തിനകത്തും പുറത്തും നിസാം മയക്കുമരുന്ന് ഇടപാടുകൾ നടത്തിയത് നിസാമിന്റെ നെറ്റ് വർക്കിൽ അഫ്‌സലും ബൾക്കിസും മാത്രമല്ല മറ്റു പലരുമുണ്ടെന്ന് സംശയിക്കുന്നതായിങ്കണ്ണുർസിറ്റി പൊലിസ് കമ്മിഷണർ അറിയിച്ചു.പ്രതിയെ ഇന്ന് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കുമെന്ന് സിറ്റി പൊലിസ് കമ്മിഷണർ പ്രത്യേകം വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

കഴിഞ്ഞ മാർച്ച് ഏഴിനാണ് കണ്ണൂർ പ്‌ളാസയിലെ പാർസൽ ഓഫിസിൽ പടന്ന പ്പാലത്തെ ടെക്സ്റ്റയിൽസിന്റെ പേരിൽ ബംഗ്‌ളൂരിൽ നിന്നും വന്ന രണ്ടു കിലോ വരുന്ന എം.ഡി.എം.എ, ഓപ്പിയം എന്നിവയടക്കം തുണിത്തരങ്ങളുടെ പായ്ക്കറ്റിൽ ഒളിപ്പിച്ചു വെച്ച മയക്കുമരുന്ന് കടത്താനെത്തിയതാഴെചൊവ്വകാപ്പാട് സി.പി. സ്റ്റോറി ലെ ഡാഫോഡിൽസിൽ വില്ലയിൽ താമസിക്കുന്ന കോയ്യോട് കേളപ്പന്മുക്ക് സ്വദേശി അഫ്‌സൽ ഭാര്യ മുഴപ്പിലങ്ങാട് സ്വദേശിനി ബൾക്കിസ്എന്നിവർ പിടിയിലായത്.ഇവരെ ചോദ്യം ചെയ്തപ്പോഴാണ് വൻ മയക്കുമരുന്ന് ഇടപാടുകൾക്ക് നേത്യത്വം നൽകിയത് നിസാം, ജനീസ് എന്നിവരാണെന്ന് വ്യക്തമായത്. കണ്ണുർ ടൗൺ പൊലിസ് ഇൻസ്‌പെക്ടർ ശ്രീജിത്ത് കോടേരി, ഗ്രേഡ് എസ്‌ഐമാരായ നാസർ, രഞ്ചിത്ത്, അജയൻ എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP