Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഐഡഹോ- ടെക്സസിന് സമാനമായ ഗർഭഛിദ്ര നിരോധനബിൽ പാസാക്കുന്ന ആദ്യ സംസ്ഥാനം

ഐഡഹോ- ടെക്സസിന് സമാനമായ ഗർഭഛിദ്ര നിരോധനബിൽ പാസാക്കുന്ന ആദ്യ സംസ്ഥാനം

പി.പി. ചെറിയാൻ

ഐഡഹോ: ആറാഴ്ചവരെ പ്രായംവരുന്ന ശിശുക്കളെ ഗർഭഛിദ്രം വഴി ഇല്ലാതാക്കുന്നതിനെതിരേ ടെക്സസ് പാസാക്കിയ ബില്ലിനു സമാനമായി ഐഡഹോ സംസ്ഥാനവും ബിൽ പാസാക്കി.

ഐഡഹോ പ്രതിനിധിസഭ മാർച്ച് 14-നാണ് എസ്ബി 1309 ബിൽ വൻ ഭൂരിപക്ഷത്തോടെ പാസാക്കിയത്. 51 പേർ ബില്ലിനെ അനുകൂലിച്ചപ്പോൾ 14 പേരാണ് ബില്ലിനെതിരേ വോട്ട് ചെയ്തത്. ആഴ്ചകൾക്കുമുമ്പ് ഈ ബിൽ സംസ്ഥാന സെനറ്റ് പാസാക്കിയിരുന്നു. റിപ്പബ്ലിക്കൻ ഗവർണർ ബ്രാഡ് ലിറ്റിൽ ബില്ലിൽ ഒപ്പുവയ്ക്കുന്നതോടെ നിയമം പ്രാബല്യത്തിൽ വരും.

അമേരിക്കയിൽ ആറാഴ്ച ഗർഭഛിദ്ര നിരോധന ബിൽ ആദ്യമായി പാസാക്കിയത് ടെക്സസ് സംസ്ഥാനമാണ്. കഴിഞ്ഞ സെപ്റ്റംബറിൽ പാസാക്കിയ നിയമത്തിനെതിരേ സുപ്രീം കോടതി ഉൾപ്പടെ നിരവധി കോടതികളിൽ കേസുകൾ നിലവിലുണ്ടായിരുന്നുവെങ്കിലും സംസ്ഥാനത്തിന് അനുകൂലമായ വിധിയാണ് ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ ഡിസംബറിലാണ് സുപ്രീംകോടതി ടെക്സസ് നിയമത്തിന് സാധുത നൽകിയത്.

ടെക്സസ് നിയമത്തിന് സമാനമായ ബില്ലുകൾ അരിസോണ, ഒഹായോ, അലബാമ, മിസോറി തുടങ്ങിയ സംസ്ഥാനങ്ങളിൽ പരിഗണനയിലാണ്. ഗർഭഛിദ്രത്തെ അനുകൂലിക്കുന്നവർ ഇത് സ്ത്രീകളുടെ സ്വാതന്ത്ര്യത്തിലുള്ള കടന്നുകയറ്റമായി ബില്ലിനെ ചിത്രീകരിക്കുമ്പോൾ, മാതാവിന്റെ ഗർഭപാത്രത്തിൽ വളരുന്ന കുഞ്ഞിന് ജനിക്കുവാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്ന് എതിർക്കുന്നവരും വാദിക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP