Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മലയാളി വനിതാ കൂട്ടായ്മ നടുമുറ്റം ഖത്തർ ഇനി മുതൽ പുതിയ ലോഗോയിൽ; ലോഗോ പ്രകാശനം ചെയ്തു

മലയാളി വനിതാ കൂട്ടായ്മ നടുമുറ്റം ഖത്തർ ഇനി മുതൽ പുതിയ ലോഗോയിൽ; ലോഗോ പ്രകാശനം ചെയ്തു

സ്വന്തം ലേഖകൻ

ദോഹ:ഖത്തറിലെ സാമൂഹിക സാംസ്‌കാരിക സേവന മേഖലകളിൽ സജീവ സാന്നിധ്യമായ മലയാളി വനിതാ കൂട്ടായ്മ നടുമുറ്റം ഖത്തർ ഇനി മുതൽ പുതിയ ലോഗോയിൽ. ഐ സി ബി എഫ് മെഡിക്കൽ ക്യാമ്പ് ഹെഡ് രജനി മൂർത്തിയാണ് ലോഗോ പ്രകാശനം നിർവ്വഹിച്ചത്.ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു രജനി മൂർത്തി.ലോഗോ പ്രകാശനത്തോടൊപ്പം അന്താരാഷ്ട്ര വനിതാ ദിനാഘോഷവും സംഘടിപ്പിച്ചിരുന്നു.

ചടങ്ങിൽ നടുമുറ്റം പ്രസിഡന്റ് സജ്‌ന സാക്കി അധ്യക്ഷത വഹിച്ചു.ബ്രേക് ദ ബയസ് എന്ന തലക്കെട്ടിൽ നടന്ന ചർച്ചയിൽ എന്റർടൈനർ ആർ ജെ സൂരജ്, ടോസ്റ്റ് മാസ്റ്റർ മൻസൂർ മൊയ്തീൻ,സാമൂഹിക പ്രവർത്തക നിമിഷ നിഷാദ്,കൾച്ചറൽ ഫോറം വൈസ് പ്രസിഡന്റ് ഷാനവാസ് ഖാലിദ്,ജനറൽ സെക്രട്ടറി താസീൻ അമീൻ ,കൾച്ചറൽ ഫോറം സെക്രട്ടറി അഹമദ് ഷാഫി തുടങ്ങിയവർ അതിഥികളായിരുന്നു.ശാദിയ ശരീഫ് നേതൃത്വം നൽകിയ ചർച്ചയിൽ അഹ്‌സന കരിയാടൻ,നുഫൈസ, സഹ് ല കെ,നൂർജഹാൻ ഫൈസൽ,മുനീറ തുടങ്ങിയ വരും സംസാരിച്ചു.

സ്ത്രീകൾ നേരിടുന്ന വിവേചനങ്ങൾക്ക് അറുതി വരുത്തേണ്ടത് വീടകങ്ങളിൽ നിന്നാണെന്നും സ്വന്തം സ്വത്വത്തെ ബഹുമാനിച്ചുകൊണ്ട് തന്നെ തന്റെ കഴിവുകളെ തിരിച്ചറിയേണ്ടതും അത് ഫലപ്രദമാക്കേണ്ടതും സ്ത്രീകൾ തന്നെയാണെന്നും വിവിധ വിഷയങ്ങളിൽ സ്ത്രീ ഇരയാക്കപ്പെടുന്നത് ജാതിയുടെയും മതത്തിന്റെയും പേരിൽ കൂടിയാണെന്നും ചർച്ചയിൽ പങ്കെടുത്തവർ പറഞ്ഞു.ദോഹയിലെ യുവ എഴുത്തുകാരി സമീഹ ജുനൈദിനെയും നടുമുറ്റം ലോഗോ തയ്യാറാക്കിയ സമീഹ അബ്ദുസ്സമദിനെയും സദസ്സിൽ ആദരിച്ചു.

യുക്രൈനിലെ പ്രശ്‌നബാധിത സ്ഥലങ്ങളിൽ നിന്നും ഖത്തറിൽ തിരിച്ചെത്തിയ മെഡിക്കൽ വിദ്യാർത്ഥിനികളെ അനുമോദിക്കുകയും അവർ തങ്ങളുടെ ഭീതിതമായ അനുഭവങ്ങൾ പങ്കുവെക്കുകയും ചെയ്തു.നടുമുറ്റം കേന്ദ്ര കമ്മിറ്റിയംഗം ലത കൃഷ്ണ പരിപാടികൾ നിയന്ത്രിച്ചു.ശരണ്യ ശശിരാജ് ഗാനമാലപിച്ചു.നടുമുറ്റം പ്രസിഡന്റ് സജ്‌ന സാക്കി,ജനറൽ സെക്രട്ടറി മുഫീദ അബ്ദുൽ അഹദ്,സെക്രട്ടറിമാരായ ഫാത്വിമ തസ്‌നീം,സകീന അബ്ദുല്ല ,വൈസ് പ്രസിഡന്റ് നിത്യ സുബീഷ്,നടുമുറ്റം കേന്ദ്ര കമ്മിറ്റി അംഗങ്ങളായ നജ്‌ല നജീബ്,മാജിദ മഹ്‌മൂദ്,ഹുദ, സുമയ്യ താസീൻ, സനിയ കെ സി, നൂർജഹാൻ ഫൈസൽ, സന നസീം, ഹുമൈറ, വാഹിദ നസീർ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.വൈസ് പ്രസിഡന്റ് നുഫൈസ സ്വാഗതം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP