Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മുന്നാക്ക സംവരണത്തിന് അടിസ്ഥാനമാകേണ്ടത് സമഗ്രവും ശാസ്ത്രീയവുമായ സർവേ; സാംപിൾ സർവേ ഇതിന് ഒരിക്കലും പകരമാകരുത്; സർക്കാറിന്റെ സാംപിൾ സർവേക്കെതിരെ സുകുമാരൻ നായർ

മുന്നാക്ക സംവരണത്തിന് അടിസ്ഥാനമാകേണ്ടത് സമഗ്രവും ശാസ്ത്രീയവുമായ സർവേ; സാംപിൾ സർവേ ഇതിന് ഒരിക്കലും പകരമാകരുത്; സർക്കാറിന്റെ സാംപിൾ സർവേക്കെതിരെ സുകുമാരൻ നായർ

മറുനാടൻ മലയാളി ബ്യൂറോ

ചങ്ങനാശേരി: മുന്നോക്കക്കാരിലെ പിന്നോക്കക്കാരെ കണ്ടെത്താനുള്ള സാംപിൾ സർവേക്കെതിരെ എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ വീണ്ടും രംഗത്ത്. മുന്നാക്ക സംവരണത്തിന് അടിസ്ഥാനമാകേണ്ടത് സമഗ്രവും ശാസ്ത്രീയവുമായ സർവേയാണെന്ന് സുകമാരൻ നായർ പറഞ്ഞു. സാംപിൾ സർവേ പൂർത്തിയാക്കി ജസ്റ്റിസ് എം.ആർ.ഹരിഹരൻ നായർ കമ്മിഷൻ നൽകിയ റിപ്പോർട്ടിനെ കുറിച്ച് ചർച്ച ചെയ്യാൻ സർക്കാർ തീരുമാനിച്ച സാഹചര്യത്തിലാണ് സുകുമാരൻ നായരുടെ പ്രതികരണം.

ഈ തീരുമാനം മുന്നാക്ക സംവരണത്തിനു തിരിച്ചടി ആയേക്കുമെന്നും സുകുമാരൻ നായർ പറഞ്ഞു. സാംപിൾ സർവേ നിർത്തിവയ്ക്കണം എന്നാവശ്യപ്പെട്ട് എൻഎസ്എസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. മുന്നാക്ക വിഭാഗങ്ങളിലെ പിന്നാക്കക്കാർക്കു നൽകുന്ന സംവരണത്തെ സാംപിൾ സർവേ ബാധിക്കരുതെന്നും ജസ്റ്റിസ് രാമകൃഷ്ണപിള്ള കമ്മിഷൻ പറഞ്ഞിരിക്കുന്നതു പോലെയുള്ള സമഗ്ര സർവേക്കു പകരം ആകരുത് സാംപിൾ സർവേ എന്നും കോടതി സർക്കാരിനോടു നിർദേശിച്ചിരുന്നു.

സമഗ്ര സർവേ സംബന്ധിച്ചു തീരുമാനം അറിയിക്കാൻ കൂടുതൽ സമയം വേണമെന്ന നിലപാടാണ് സർക്കാർ കോടതിയിൽ സ്വീകരിച്ചത്. ഈ വിഷയത്തിൽ കോടതിയുടെ തീരുമാനം അറിയുന്നതിനു മുൻപു തന്നെ സാംപിൾ സർവേ പൂർത്തിയാക്കി തുടർ നടപടികളുമായി സർക്കാർ മുൻപോട്ടു പോകുകയാണ്. സാംപിൾ സർവേയുടെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാർ തീരുമാനം എടുക്കുകയാണെങ്കിൽ ഇക്കാര്യം കൂടി പരിഗണിക്കണമെന്നും സുകുമാരൻ നായർ പറഞ്ഞു.

മുന്നാക്ക വിഭാഗങ്ങൾക്ക് ഭരണഘടന നൽകുന്ന സംവരണത്തിന്റെ മാനദണ്ഡം നിശ്ചയിക്കാൻ വേണ്ടിയാണ് മുൻ കമ്മിഷൻ സമഗ്ര സർവേക്കു ശുപാർശ നൽകിയത്. സംവരണ സമുദായങ്ങൾക്കു സർക്കാർ സർവീസിലുള്ള പ്രാതിനിധ്യവും സമഗ്ര സർവേയുടെ ഭാഗമായി വരുന്നതാണ്.

സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ ഓരോ വിഭാഗവും എവിടെ നിൽക്കുന്നു എന്നു നിശ്ചയിക്കാനും മുന്നാക്ക വിഭാഗങ്ങൾക്കുള്ള ഭരണഘടനാ സംവരണം അതിന്റെ പൂർണ അർഥത്തിൽ ലഭ്യമാക്കാനും സമഗ്ര സർവേ കൊണ്ടേ സാധിക്കുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. അതേസമയം സാംപിൾ സർവേ റിപ്പോർട്ടിലെ ശുപാർശകളോട് എൻഎസ്എസിന് എതിർപ്പില്ലെന്നും അവ നടപ്പാക്കണമെന്നുള്ള അഭിപ്രായമാണുള്ളതെന്നും ജി.സുകുമാരൻ നായർ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP