Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സോഷ്യൽ ഫോറം കായിക മാമാംഗത്തിന് പ്രൗഢോജ്ജ്വല പരിസമാപ്തി

സോഷ്യൽ ഫോറം കായിക മാമാംഗത്തിന് പ്രൗഢോജ്ജ്വല പരിസമാപ്തി

സ്വന്തം ലേഖകൻ

ദോഹ: ഖത്തർ ദേശീയ കായിക ദിനം, ആസാദി കാ അമൃത് മഹോത്സവ് എന്നീ ഔദ്യോഗിക സംരംഭങ്ങളോട് ചേർന്ന് ഖത്തർ ഇന്ത്യൻ സോഷ്യൽ ഫോറം സംഘടിപ്പിച്ച മുഹമ്മദ് സബീഹ് ബുഖാരി മെമോറിയൽ കപ്പ് എഡിഷൻ വൺ സോഷ്യൽ ഫോറം സ്പോർട്സ് ടൂർണമെന്റിന് ഉജ്ജ്വല പരിസമാപ്തി. കഴിഞ്ഞ രണ്ടാഴ്ചകളിലായി നടന്ന ടൂർണമെന്റ് മാർച്ച് 11 വെള്ളിയാഴ്ച അബൂഹമൂറിലെ അൽജസീറ അക്കാദമി ഗ്രൗണ്ടിൽ സമാപിച്ചു.

ഫുട്‌ബോൾ, വോളിബോൾ, കബഡി, വടംവലി എന്നീ ഇനങ്ങളിൽ ഖത്തറിലെ പ്രഗത്ഭരായ 50 ടീമുകൾ മത്സരിച്ചു. ഫുട്ബോളിൽ സോഷ്യൽ ഫോറം കേരളത്തെ മലർത്തിയടിച്ച് സോഷ്യൽ ഫോറം കർണാടക കിരീടം സ്വന്തമാക്കി. വോളിബോൾ ടൂർണമെന്റിൽ ടീം ഇവാഖിനെ പരാജയപ്പെടുത്തി വോളിഖ് ദോഹ കിരീടം ചൂടി. കബഡിയിൽ ഹസനസ്‌കോ-എ ബ്ലാക്ക് കാറ്റ് മർഖിയ-എ ടീമിനെ പരാജയപ്പെടുത്തി ട്രോഫി നേടിയപ്പോൾ 16 ടീമുകൾ കളത്തിലിറങ്ങിയ വാശിയേറിയ വടംവലി മൽസരങ്ങളുടെ അവസാന പോരാട്ടത്തിൽ ടീം തിരൂരിനെ പിന്തള്ളി സാക് ഖത്തർ ട്രോഫിയിൽ മുത്തമിട്ടു.

പരിപാടിയുടെ മുഖ്യ ആകർഷണമായ കാലത്ത് നടന്ന സോഷ്യൽ ഫോറം 10 ടീമുകളുടെ വർണാഭമായ മാർച്ച് പാസ്റ്റിൽ വക്ര റിബൽസ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയപ്പോൾ റുമൈല ടീം റണ്ണറായി. സ്‌പോട്ട് രെജിസ്‌ട്രേഷൻ ഇനങ്ങളായ പെനാൽറ്റി ഷൂട്ടൗട്ട്, ഷോർട്ട് പുട്ട് മത്സരങ്ങളും, കുട്ടികളുടെ വിവിധ കായിക മത്സരങ്ങളും സംഘടിപ്പിച്ചിരുന്നു.

സമാപന പരിപാടിയിൽ വിജയികൾക്കുള്ള ട്രോഫി വിതരണം അതിഥികൾ നിർവ്വഹിച്ചു.
ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി (ഹെഡ് ഓഫ് ചാൻസറി) സുമൻ സൊങ്കർ മുഖ്യാതിഥിയായിരുന്നു. സോഫിയ ബുഖാരി, സൈമ സബീഹ് ബുഖാരി, ഡോ. സയ്യിദ് ജഫ്രി (പ്രസിഡന്റ് എഎംയു അലുംനി ഖത്തർ), അഫ്രോസ് അഹ്‌മദ് ദവാർ (ചെയർമാൻ ഐഎബിജെ) സജ്ജാദ് ആലം (പ്രസിഡന്റ് ഐഎബിജെ), ഫയാസ് അഹ്‌മദ് (പ്രസിഡന്റ് കെഎംസിഎ), ഡോ. സികെ അബ്ദുല്ല (പ്രസിഡന്റ് ഖത്തർ ഇന്ത്യ ഫ്രട്ടേണിറ്റി ഫോറം), മഷ്ഹൂദ് തിരുത്തിയാട് (ജനറൽ കൺവീനർ പിസിസി ഖത്തർ), അബ്ദുല്ല മൊയ്‌നു (ഹിദായ ഫൗണ്ടേഷൻ), അയ്യൂബ് ഉള്ളാൾ (പ്രസിഡന്റ് സോഷ്യൽ ഫോറം), സക്കീന റസാഖ് (വൈസ് പ്രസിഡന്റ്, വുമൺസ് ഫ്രട്ടേണിറ്റി), മുംതാസ് ഹുസൈൻ (ബെഞ്ച്മാർക്ക് ട്രേഡിങ് എംഡി), ഷാനിബ് (ഓപ്പറേഷൻ മാനേജർ, സിറ്റി എക്‌സ്‌ചേഞ്ച്), ഷമീർ (ജനറൽ മാനേജർ, അഗ്‌ബിസ്), നിശാസ് (ബെക്കോൺ) തുടങ്ങിയവർ സന്നിഹിതരായിരുന്നു. ഖത്തർ ഇന്ത്യൻ സോഷ്യൽ ഫോറം ജനറൽ സെക്രട്ടറി സഈദ് കൊമ്മാച്ചി കൃതജ്ഞത നിർവഹിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP