Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

'തൂണ് പറിച്ചാൽ അടിയൊക്കെ കിട്ടും; ഞങ്ങൾ പറയുന്നു, ഇനി കളിച്ചാൽ ഇനിയും കിട്ടും; കെ-റെയിലിനെതിരേ നടക്കുന്നത് ഇവന്റ് മാനേജ്മെന്റ് സമരമെന്നും ഷംസീർ; ആര് എതിരു നിന്നാലും മുന്നോട്ട് പോകുമെന്നും പ്രതികരണം

'തൂണ് പറിച്ചാൽ അടിയൊക്കെ കിട്ടും; ഞങ്ങൾ പറയുന്നു, ഇനി കളിച്ചാൽ ഇനിയും കിട്ടും; കെ-റെയിലിനെതിരേ നടക്കുന്നത് ഇവന്റ് മാനേജ്മെന്റ് സമരമെന്നും ഷംസീർ; ആര് എതിരു നിന്നാലും മുന്നോട്ട് പോകുമെന്നും പ്രതികരണം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കെ റെയിലിന്റെ തൂണ് പറിച്ചാൽ ഇനിയും അടികിട്ടുമെന്ന് എ.എൻ. ഷംസീർ എംഎൽഎ. സിൽവർ ലൈൻ സംബന്ധിച്ച അടിയന്തര പ്രമേയ ചർച്ചയിൽ പ്രതിപക്ഷത്തിന്റെ വിമർശനങ്ങളോട് പ്രതികരിച്ച് സംസാരിക്കുമ്പോഴായിരുന്നു ഷംസീറിന്റെ വെല്ലുവിളി. കെ റെയിലിന് എതിരെ ഇപ്പോൾ നടക്കുന്നത് ഇവന്റ് മാനേജ്മെന്റ് സമരമാണെന്നും ഷംസീർ ആരോപിച്ചു.

കെ റെയിലിന്റെ പേരിൽ കേരള പൊലീസിന്റെ ഗുണ്ടായിസമാണ് നടക്കുന്നതെന്ന പി.സി വിഷ്ണുനാഥിന്റെ പരാമർശത്തിനുള്ള മറുപടിയായിട്ടാണ് ഷംസീർ ഇങ്ങനെ പറഞ്ഞത്. കേരളത്തിന്റെ സമ്പദ് ഘടന മെച്ചപ്പെടുത്താൻ കേരളത്തിനുള്ള സാധ്യത ടൂറിസമാണെന്നും അതിന് അനിവാര്യമാണ് കെ റെയിലെന്നും ഷംസീർ പറഞ്ഞു.

(കെ റെയിൽ) തൂൺ പറിക്കുന്ന പണിയാണിപ്പോൾ ചിലർക്കെന്ന് അദ്ദേഹം പറഞ്ഞു. 'എന്നിട്ട് പൊലീസിന്റെയടുത്തുനിന്ന് അടി കിട്ടിയെന്ന് പറയുന്നു. തൂണൊക്ക പറിച്ചാൽ അടിയൊക്കെ കിട്ടും.ഞങ്ങൾ പറയുന്നു, ഇനിയും കളിച്ചാൽ ഇനിയും കിട്ടും' -പ്രതിപക്ഷ നിരയെ നോക്കി ഷംസീർ പറഞ്ഞു. ഇടതുപക്ഷം നടത്തുന്ന വികസനത്തിന് തടസ്സംനിൽക്കാൻ ആര് ശ്രമിച്ചാലും സർക്കാർ പദ്ധതിയുമായി മുന്നോട്ടുപോകും, ഷംസീർ പറഞ്ഞു.

കേരളത്തിന്റെ സാധ്യത ടൂറിസത്തിലാണെന്നും അതിന് കെ റെയിൽ വേണമെന്നും അദ്ദേഹം പറഞ്ഞു. 2023 ആകുമ്പോൾ രാജസ്ഥാനും ചത്തിസ്ഗഡും കോൺഗ്രസിന് നഷ്ടമാകുമെന്നും അപ്പോൾ നിങ്ങൾ (കോൺഗ്രസ്) ഞങ്ങൾക്ക് (സിപിഎമ്മിന്) പിന്നിലാകുമെന്നും ഷംസീർ പ്രതിപക്ഷത്തോട് പറഞ്ഞു.

കേരളത്തിന്റെ സമ്പദ് ഘടന മെച്ചപ്പെടുത്താൻ കേരളത്തിനുള്ള സാധ്യത ടൂറിസമാണ്. അതിനുള്ള മാർഗമാണ് കെ റെയിൽ. വിദേശ ടൂറിസ്റ്റുകൾ വരുന്നതിന് ഏറ്റവും അത്യാവശ്യം കണക്ടിവിറ്റിയാണ്. വിദേശികൾക്ക് വരാനും മടങ്ങിപ്പോകാനും അതിവേഗ റെയിൽപാത അത്യാവശ്യമാണ്. ഗതാഗതക്കുരുക്കും വാഹനാപകടങ്ങളും വർധിച്ചുവരികയാണ്. കേരളത്തിൽ ഓടുന്ന ട്രയിനുകളുടെ പരമാവധി വേഗത 52 കിമീ ആണ്. ഇതൊക്കെക്കൊണ്ടാണ് സിൽവർ ലൈനിലേക്ക് സർക്കാർ എത്തിയത്.

പരിസ്ഥിതിയേക്കുറിച്ച് ഏറ്റവും മികച്ച കാഴ്ചപ്പാടുള്ളത് ഇടതുപക്ഷത്തിനാണ്. കെ റെയിൽ വന്നാൽ ഉരുൾ പൊട്ടുമെന്നാണ് ചിലർ പറയുന്നത്. ഉരുൾ എല്ലായിടത്തും പൊട്ടില്ലേ. പ്രളയം ഉണ്ടാകാതെ ചാലുകീറി വെള്ളം ഒഴുകിപ്പോകാനുള്ള സംവിധാനം ഉണ്ടാക്കാം. വെള്ളത്തിന്റെ ഒഴുക്ക് എവിടെയും തടയപ്പെടുന്നില്ല. 537 കിലോമീറ്റർ കെ റെയിലിൽ 137 കിലോമീറ്റർ തൂണുകളിലൂടെയും ടണലുകളിലൂടെയുമാണ്. ഒരുതരത്തിലും പരിസ്ഥിതിയെ ബാധിക്കുന്നില്ല. കന്നുകാലിയോ മറ്റു ജീവികളോ പ്രവേശിക്കാതിരിക്കുന്നതിനാണ് ഫെൻസിങ്.

ഗ്രാമങ്ങളിൽ നാലിരട്ടിയും പട്ടണങ്ങളിൽ രണ്ടിരട്ടിയും വിലനിശ്ചയിച്ചാണ് നഷ്ടപരിഹാരം കൊടുക്കുന്നത്. എല്ലാ തരത്തിലും ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിച്ചുകൊണ്ടാണ് സർക്കാർ മുന്നോട്ടുപോകുന്നത്. ഇവിടെ ഇപ്പോൾ നടക്കുന്നത് ഇവന്റ് മാനേജ്മെന്റ് സമരമാണ്. ദേശീയപാതയെയും ഉൾനാടൻ ജലഗതാഗതത്തെയും കെറെയിലിനെയും എല്ലാം എതിർക്കുന്നത് ഇവന്റ് മാനേജ്മെന്റാണ്. ആ ഇവന്റ് മാനേജ്മെന്റിൽ ഒരു ടീമാണ് കോൺഗ്രസും ലീഗും അടങ്ങുന്ന യുഡിഎഫും പിന്നെ ബിജെപിയും സാമുദായിക മൗദൂദിസ്റ്റുകളുമെന്നും ഷംസീർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP