Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മരണത്തിലേക്കടുക്കുന്നു എന്ന് തിരിച്ചറിഞ്ഞ് എലിസബത്ത് രാജ്ഞി; മിക്ക പരിപാടികളും റദ്ദുചെയ്യുന്നു; ഭർത്താവിന്റെ ഓർമ്മദിനത്തിലും വീട്ടിലിരിക്കും; എന്നിട്ടും ഭരണമൊഴിയാതെ ബ്രിട്ടീഷ് രാജ്ഞി

മരണത്തിലേക്കടുക്കുന്നു എന്ന് തിരിച്ചറിഞ്ഞ് എലിസബത്ത് രാജ്ഞി; മിക്ക പരിപാടികളും റദ്ദുചെയ്യുന്നു; ഭർത്താവിന്റെ ഓർമ്മദിനത്തിലും വീട്ടിലിരിക്കും; എന്നിട്ടും ഭരണമൊഴിയാതെ ബ്രിട്ടീഷ് രാജ്ഞി

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: ഇനി മുതൽ സുപ്രധാന പൊതുപരിപാടികളിലൊന്നും തന്നെ എലിസബത്ത് രാജ്ഞിയുടെ സാന്നിദ്ധ്യം ഉണ്ടാകാൻ ഇടയില്ല. കൊട്ടാരവുമായി അടുത്ത ചില വൃത്തങ്ങളിൽ നിന്നും അറിയുന്നത്, എലിസബത്ത് രാജ്ഞി പൊതുപരിപാടികൾ ഒഴിവാക്കുന്നു എന്നാണ്. 95 കാരിയായ രാജ്ഞി പക്ഷെ രോഗ ബാധിതയല്ലെന്നും തന്റെ ചുമതലകൾ അവർ നിർവഹിക്കുന്നുണ്ടെന്നും കൊട്ടാരം വൃത്തങ്ങൾ പറയുന്നു. അതേസമയം, ഈ മണ്ണ് വിട്ടുപോകേണ്ട സമയമായി എന്ന കാര്യം രാജ്ഞിയൂം ഏതാണ്ട് അംഗീകരിച്ചിരിക്കുന്ന മട്ടാണ്.

രാജ്ഞി പങ്കെടുക്കേണ്ട പൊതുപരിപാടികളിലെല്ലാം രാജ്ഞിയെ പ്രതിനിധീകരിച്ച് ചാൾസ് രാജകുമാരനോ വില്യം രാജകുമാരനോ ആയിരിക്കും പങ്കെടുക്കക. മാനസികമായി രാജ്ഞി ഇപ്പോഴും നല്ല രീതിയിൽ തന്നെയാണെന്ന് ചില കൊട്ടാരം ജീവനക്കാർ പറയുന്നു. എന്നാൽ ശാരീരികമായി ഏറെ ക്ഷീണിച്ചിരിക്കുകയാണ്. എന്നാൽ, രാജ്ഞിയുടെ ആരോഗ്യനിലയെ കുറിച്ച് ബക്കിങ്ഹാം കൊട്ടാരം ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

ഇന്നലെ നടന്ന കോമൺവെൽത്ത് ഡേ സർവ്വീസിൽ രാജ്ഞി പങ്കെടുക്കാതിരുന്നതോടെയാണ് രാജ്ഞിയുടെ ആരോഗ്യം വീണ്ടും ചർച്ചകളിൽ എത്തുന്നത്. അതിനുപകരമായി രാജ്ഞിയെ പ്രതിനിധീകരിച്ച് ചാൾസ് രാജകുമാരനാണ് ഇതിൽ പങ്കെടുത്തത്. കഴിഞ്ഞ ശരത്ക്കാലം മുതൽ തന്നെ ആരോഗ്യനിലയിൽ കാര്യമായ പ്രശ്നങ്ങൾ അഭിമുഖീകരിക്കുകയായിരുന്നു രാജ്ഞി. ഇഷ്ടമില്ലാഞ്ഞിട്ടുകൂടി ഊന്നു വടി ഉപയോഗിച്ച നടക്കേണ്ടുന്ന ഒരു അവസ്തയും സംജാതമായിരുന്നു.

മാർച്ച് മാസത്തിൽ മൂന്ന് പൊതുപരിപാടികളിലായിരുന്നു രാജ്ഞി പങ്കെടുക്കാൻ നിശ്ചയിച്ചിരുന്നത്. അതിലൊന്ന് ആനുവൽ ഡിപ്ലൊമാറ്റിക് റിസപ്ഷൻ ആയിരുന്നു. യുക്രെയിൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ആ പരിപാടി റദ്ദ് ചെയ്തിരുന്നു. പിന്നീടുള്ളതായിരുന്നു ഇന്നലത്തേത്. അതിൽ രാജ്ഞി പങ്കെടുത്തില്ല. ഇനിയൊരു പരിപാടി നിശ്ചയിച്ചിരുന്നത് ഭർത്താവ് ഫിലിപ്പ് രാജകുമാരന്റെ ഓർമ്മദിനമാണ്. അതിലും രാജ്ഞി പങ്കെടുക്കാൻ സാധ്യതയില്ലെന്നാണ് അറിയാൻ കഴിയുന്നത്.

കോവിഡ് വന്ന ഭേദമായതിനു ശേഷം വിൻഡ്സർ കാസിലിൽ വെച്ച് രാജ്ഞി കനേഡിയൻ പ്രസിഡണ്ട് ജസ്റ്റിൻ ട്രുഡേവിനെ കണ്ടിരുന്നു. രാജ്ഞി നല്ല ആരോഗ്യവതിയായി ഇരിക്കുന്നു എന്നും ഊന്നുവടി ഉപയോഗിച്ചിരുന്നില്ല എന്നുമായിരുന്നു കനേഡിയൻ പ്രസിഡണ്ടിനൊപ്പം ഉണ്ടായിരുന്നവർ പറഞ്ഞത്. മാത്രമല്ല, കഴിഞ്ഞമാസം രാജ്ഞിയെ സാൻഡ്രിങ്ഹാമിൽ കണ്ട മറ്റൊരു വ്യക്തിയും പറഞ്ഞത് രാജ്ഞി നല്ല ആരോഗ്യവതിയായിരുന്നു എന്നുതന്നെയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP