Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വെള്ളിമൂങ്ങയെ ആക്രമിച്ചു കാക്കക്കൂട്ടം; അവശനിലയിലായ മൂങ്ങയെ രക്ഷിച്ചു ഓഫ് റോഡ് ജീപ്പ് ഡ്രൈവർമാർ

വെള്ളിമൂങ്ങയെ ആക്രമിച്ചു കാക്കക്കൂട്ടം; അവശനിലയിലായ മൂങ്ങയെ രക്ഷിച്ചു ഓഫ് റോഡ് ജീപ്പ് ഡ്രൈവർമാർ

മറുനാടൻ മലയാളി ബ്യൂറോ

നെടുങ്കണ്ടം: രാമക്കൽമേടിൽ അവശ നിലയിൽ കണ്ടെത്തിയ വെള്ളിമൂങ്ങക്ക് കല്ലാർ സെക്ഷൻ ഓഫീസലെ ഉദ്യോഗസ്ഥർ രക്ഷകരായി. ശനിയാഴ്‌ച്ച രാമക്കൽമേട് ഓഫ് റോഡ് ജീപ്പ് സ്റ്റാൻഡിന് സമീപമാണ് കാക്കക്കൂട്ടം ആക്രമിക്കുന്ന വെള്ളിമൂങ്ങയെ കണ്ടെത്തിയത്. ഓഫ് റോഡ് ജീപ്പ് ഡ്രൈവർമാരാണ് വെള്ളിമൂങ്ങയെ കാക്കകൂട്ടത്തിൽ നിന്നും രക്ഷിച്ചത്.

തുടർന്ന് സമീപത്തെ കടയിൽ ഒരു ബോക്സിനുള്ളിലാക്കിയ ശേഷം വിവരം വനംവകുപ്പിന്റെ കല്ലാർ സെക്ഷൻ ഓഫിസിൽ അറിയിച്ചു. കല്ലാർ സെക്ഷൻ ഫോറസ്റ്റ് ഓഫിസർ കെ ജി മുരളി, ബീറ്റ് ഫോറസ്റ്റ് ഓഫിസർ ടി എസ് സുനീഷ് എന്നിവരടങ്ങിയ സംഘമെത്തി വെള്ളിമൂങ്ങയെ വനംവകുപ്പ് ഓഫിസിലേക്ക് മാറ്റി.

വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലാണ് വെള്ളിമൂങ്ങ. പഴം അടക്കമുള്ള വിഭവങ്ങൾ നൽകി. ആരോഗ്യ പ്രശ്നങ്ങളില്ലെന്നും അസ്വസ്ഥത പ്രകടിപ്പിച്ചാൽ വനംവകുപ്പിന്റെ റസ്‌ക്യൂ ഹോമിലേക്ക മാറ്റുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. കാര്യമായ പ്രശ്നമില്ലെങ്കിൽ സ്വഭാവിക അവാസ വ്യവസ്ഥയിലേക്ക് വെള്ളിമൂങ്ങയെ മാറ്റുമെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP