Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജയിച്ചുകഴിഞ്ഞ് മണ്ഡലത്തിലേക്കു തിരിഞ്ഞുനോക്കാതെ നടന്ന ആളാണ് രാഹുൽ ഗാന്ധി; അമേഠിയിൽ സ്ഥിരമായി ജനങ്ങൾ ജയിപ്പിച്ചുകൊള്ളുമെന്നാണ് അദ്ദേഹം കരുതിയത്; രൂക്ഷ വിമർശനവുമായി ടി.പത്മനാഭൻ

ജയിച്ചുകഴിഞ്ഞ് മണ്ഡലത്തിലേക്കു തിരിഞ്ഞുനോക്കാതെ നടന്ന ആളാണ് രാഹുൽ ഗാന്ധി; അമേഠിയിൽ സ്ഥിരമായി ജനങ്ങൾ ജയിപ്പിച്ചുകൊള്ളുമെന്നാണ് അദ്ദേഹം കരുതിയത്; രൂക്ഷ വിമർശനവുമായി ടി.പത്മനാഭൻ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തോൽവിയെ തുടർന്ന് കോൺഗ്രസിന് ഇത് ആത്മപരിശോധനയുടെ കാലമാണ്. പാർട്ടിയുടെ വേദിയിൽ രാഹുൽ ഗാന്ധി അടക്കമുള്ള കോൺഗ്രസ് നേതൃത്വത്തെ കഥാകൃത്ത് ടി. പത്മനാഭൻ ശക്തമായി വിമർശിച്ചു. കൊച്ചിയിൽ കോൺഗ്രസ് ഡിസിസി ഓഫീസിൽ ഒരുക്കിയ ലൈബ്രറി ഉദ്ഘാടനം ചെയ്യുന്ന വേദിയിലായിരുന്നു പത്മനാഭൻ ആഞ്ഞടിച്ചത്.

കോൺഗ്രസിനെ തോൽപ്പിക്കാൻ ആർക്കും കഴിയില്ല. പക്ഷേ, ഒരു കൂട്ടർക്കു കോൺഗ്രസിനെ തോൽപിക്കാൻ കഴിയും, അതു കോൺഗ്രസുകാർക്കു തന്നെയാണ്. കോൺഗ്രസുകാർ തന്നെയാണ് പാർട്ടിയെ തോല്പിക്കുന്നത്.

അട്ടയെപ്പോലെ ചിലർ അധികാരത്തിൽ പിടിച്ചിരിക്കുകയാണ്. അവർ പാർട്ടിയെ നശിപ്പിക്കുന്നുവെന്നും കഥാകൃത്ത് കുറ്റപ്പെടുത്തി. രാഹുൽ ഗാന്ധിയെയും പത്മനാഭൻ വെറുതെ വിട്ടില്ല. ജയിച്ചുകഴിഞ്ഞു മണ്ഡലത്തിലേക്കു തിരിഞ്ഞുനോക്കാതെ നടന്ന ആളാണ് രാഹുൽ ഗാന്ധിയെന്നായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. അമേഠിയിൽ സ്ഥിരമായി ജനങ്ങൾ ജയിപ്പിച്ചുകൊള്ളുമെന്നാണ് അദ്ദേഹം കരുതിയത്. അവസാനം ജയിക്കാനായി അദ്ദേഹത്തിനു വയനാട്ടിലേക്കു വരേണ്ടി വന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP