Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഡൽഹിക്ക് പുറമേ പഞ്ചാബിലും ആം ആദ്മി പാർട്ടി അധികാരം പിടിച്ചതോടെ കേന്ദ്രസർക്കാരിന്റെ നിർണായക നീക്കം; ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ ഖോഡാ പട്ടേൽ ഡൽഹി ലഫ്റ്റനന്റ് ഗവർണറാകുമോ? കെജ്രിവാളിന്റെ ട്വീറ്റിൽ ചർച്ച മുറുകുന്നു

ഡൽഹിക്ക് പുറമേ പഞ്ചാബിലും ആം ആദ്മി പാർട്ടി അധികാരം പിടിച്ചതോടെ കേന്ദ്രസർക്കാരിന്റെ നിർണായക നീക്കം; ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ ഖോഡാ പട്ടേൽ ഡൽഹി ലഫ്റ്റനന്റ് ഗവർണറാകുമോ? കെജ്രിവാളിന്റെ ട്വീറ്റിൽ ചർച്ച മുറുകുന്നു

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ശനിയാഴ്ച ആശയക്കുഴപ്പം ഉണ്ടാക്കുന്ന ഒരുപോസ്റ്റിട്ടു ലക്ഷദ്വീപ് അഡ്‌മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡാ പട്ടേൽ ഡൽഹി ലെഫ്റ്റനന്റ് ഗവർണർ സ്ഥാനമേറ്റെടുക്കുമോ എന്നാണ് ട്വീറ്റ്. കൂടുതലായി ഒന്നും ട്വീറ്റിൽ ഇല്ല. ഡൽഹിക്ക് പുറത്ത് പഞ്ചാബിലേക്ക് ആപ്പിന്റെ ജയം വ്യാപിപ്പിച്ച പശ്ചാത്തലത്തിലെ ട്വീറ്റ് ശ്രദ്ധേയമായി.

ലക്ഷദ്വീപിൽ വിവാദ നിയമങ്ങൾ നടപ്പിലാക്കി മാധ്യമ ശ്രദ്ധ പിടിച്ചുപറ്റിയ വ്യക്തിയാണ് പ്രഫുൽ ഖോഡാ പട്ടേൽ. കെജ്രിവാളിന്റെ ട്വീറ്റോടെ പുതിയ ലെഫ്റ്റനന്റ് ഗവർണറെ കുറിച്ചുള്ള ചർച്ച സജീവമായി. ഇതോടെ സോഷ്യൽ മീഡിയയിലും വലിയ ചർച്ചകൾക്ക് തുടക്കമായിട്ടുണ്ട്. നിലവിൽ എസ്.എച്ച് അനിൽ ബൈജാലാണ് ലെഫ്റ്റനന്റ് ഗവർണർ

ബിജെപിയുടെ പ്രമുഖ നേതാവായിരുന്ന പ്രഫുൽ ഖോഡാ പട്ടേൽ 2020 ഡിസംബറിലാണ് ലക്ഷദ്വീപ് അഡ്‌മിനിസ്ട്രേർ സ്ഥാനം ഏറ്റെടുക്കുന്നത്. പിന്നാലെ അദ്ദേഹം നടപ്പിലാക്കിയ നിയമപരിഷ്‌കാരങ്ങൾ ദ്വീപിൽ ജനകീയ പ്രക്ഷോഭത്തിന് വഴിവെച്ചിരുന്നു. ബിജെപിയുടെ നയങ്ങൾ നടപ്പിലാക്കുകയാണ് പ്രഫുൽ എന്നായിരുന്നു അന്ന് ഉയർന്ന പ്രധാന വിമർശനം. നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രി ആയിരിക്കെ ആഭ്യന്തര മന്ത്രി ആയിരുന്നു പ്രഫുൽ ഖോഡാഭായി പട്ടേൽ. നിലവിലെ ഡൽഹ് ലഫ്റ്റനന്റ് ഗവർണർ അനിൽ ബൈജാൽ 1969 ബാച്ചിലെ യുടി കേഡർ ഉദ്യോഗസ്ഥനാണ്. 2016 ലായിരുന്നു നിയമനം.

ഡൽഹി മുനിസിപ്പൽ കോർപറേഷൻ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് പ്രഫുൽ പട്ടേലിന്റെ വരവെന്നും ഊഹാപോഹമുണ്ട്. മാർച്ച് 9 നാണ് എംസിഡി തിരഞ്ഞെടുപ്പ് തീയതി തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കാൻ ഇരുന്നത്. എന്നാൽ, കേന്ദ്ര സർക്കാരിൽ നിന്ന് ഒരറിയിപ്പ് കിട്ടിയതിന്റെ അടിസ്ഥാനത്തിൽ ഒരാഴ്ചത്തേക്ക് തീയതി പ്രഖ്യാപനം മാറ്റുക ആണെന്ന് അവസാന നിമിഷം കമ്മീഷൻ പറഞ്ഞു.

ഈ ഇടപെടൽ ഭരണഘടനാ വിരുദ്ധവും ജനാധിപത്യ വിരുദ്ധവും ആണെന്ന് കെജ്രിവാൾ കുറ്റപ്പെടുത്തിയിരുന്നു. ഡൽഹിയിലെ മൂന്നു മുനിസിപ്പൽ കോർപറേഷനുകൾ കൂടി ഒന്നാക്കാനാണ് കേന്ദ്ര സർക്കാരിന്റെ താൽപര്യമെന്നും, കഴിഞ്ഞ ഏഴ്്-എട്ട് വർഷം അധികാരത്തിലിരുന്നിട്ടും ചെയ്യാത്ത കാര്യം അവസാന നിമിഷം ആലോചിച്ചത് എന്തിനെന്നും കെജ്രിവാൾ ചോദിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP