Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'എടാ, കള്ളൻ ജോസേ, കള്ളൻ ജോയിയേ, നിങ്ങൾ നാട്ടുകാരുടേത് കട്ടോ, കുടുംബത്തുള്ളവരുടേത് കക്കണ്ട; ഇവർ ഈ ഭൂമി മലയാളം കണ്ട ഏറ്റവും വലിയ .... ; പഫ്... നീ കുടിച്ച് കൂത്താടി നടന്നു; കട നോക്കിയത് ഞാനാണ്; എന്നിട്ടും ജോസേ നീ എന്റെ ലക്ഷങ്ങൾ തട്ടി'; ജോസ്-ജോയ് ആലുക്കകൾക്കുനേരെ അസഭ്യവർഷവുമായി സഹോദരൻ പോൾ; ആലുക്കാസിൽ കലഹം ഒരു പണത്തൂക്കം മുന്നിൽ!

'എടാ, കള്ളൻ ജോസേ, കള്ളൻ ജോയിയേ, നിങ്ങൾ നാട്ടുകാരുടേത് കട്ടോ, കുടുംബത്തുള്ളവരുടേത് കക്കണ്ട; ഇവർ ഈ ഭൂമി മലയാളം കണ്ട ഏറ്റവും വലിയ .... ; പഫ്... നീ കുടിച്ച് കൂത്താടി നടന്നു; കട നോക്കിയത് ഞാനാണ്; എന്നിട്ടും ജോസേ നീ എന്റെ ലക്ഷങ്ങൾ തട്ടി'; ജോസ്-ജോയ് ആലുക്കകൾക്കുനേരെ അസഭ്യവർഷവുമായി സഹോദരൻ പോൾ; ആലുക്കാസിൽ കലഹം ഒരു പണത്തൂക്കം മുന്നിൽ!

എം റിജു

കോഴിക്കോട്: കേരളത്തിലെ ഏറ്റവും പ്രശസ്തമായ ജൂവലറി ഗ്രൂപ്പുകളിൽ ഒന്നാണ് ആലുക്കാസ് ഗ്രൂപ്പ്. 8000 കോടിയിലേറെ ആസ്തിയുള്ള ജോയ് ആലുക്കാസും, 5000 കോടിയോളം ആസ്തിയുള്ള ജോസ് ആലുക്കാസും, വർഷങ്ങളായി കേരളത്തിലെയും ഗൾഫിലെയും ഗോൾഡ് -ഡയമണ്ട് വിൽപ്പന രംഗത്ത് സജീവമാണ്. 1964ൽ തൃശൂരിലെ എ.ജെ വർഗീസ് തുടങ്ങിയ ഒറ്റമുറിയിലെ സ്വർണ്ണക്കടയിൽനിന്ന്, ലോകമാകെ പടർന്ന് പന്തലിച്ച കഥയാണ് ആലുക്കാസിന് പറയാനുള്ളത്. 2002ൽ ആലുക്കാസ് കുടുംബം ഭാഗം വെച്ചതോടെ, ജോസ് ആലുക്കാസ്, പോൾ ആലുക്കാസ്, ജോയി ആലുക്കാസ്, ഫ്രാൻസിസ് ആലുക്കാസ് എന്ന നാലു ഗ്രൂപ്പുകൾ ആയാണ് ഇവർ മുന്നോട്ടുപോയിക്കൊണ്ടിരിക്കുന്നത്.

ഇതിൽ മൂത്ത സഹോരനായ ജോസിന്റെയും, മൂന്നാമത്തെയാളായ ജോയിയുടെ സ്ഥാപനങ്ങളാണ് ശതകോടികളുടെ പ്രാജക്റ്റുമായി മുന്നോട്ടുപോകുന്നത്. എന്നാൽ ഇവർക്കിരെ അതിശക്തമായി രംഗത്ത് എത്തിയിരിക്കയാണ്, രണ്ടാമത്തെ സഹോദരനായ, കൊച്ചുപാലു എന്ന പോൾ ആലുക്ക. വേൾഡ് വിഷൻ എന്ന യൂട്യൂബ് ചാനലിലെ 'തുറന്നു പറച്ചിലുകൾ' എന്ന തലക്കെട്ടിട്ട മോണോലോഗ് സംഭാഷണത്തിൽ, പോൾ തന്റെ സഹോദരന്മാർക്കെതിരെ ശരിക്കും തെറിയഭിഷേകമാണ് നടത്തുന്നത്. ഈ ഭൂമി മലയാളം കണ്ട ഏറ്റവും വലിയ കള്ളന്മാരാണ് ഈ രണ്ടുപേരുമെന്നാണ് പോൾ പറയുന്നത്. കുടുംബത്തിലെ പലരെയും ഇവർ കടക്കെണിയിൽ ആക്കിയിരിക്കയാണെന്നും, ജോസ് ആലുക്ക ഒരു മാഫിയാ നേതാവിനെപ്പോലെയാണ് പ്രവർത്തിക്കുന്നതെന്നും ഇദ്ദേഹം പറയുന്നു.

ഇതോടെ ആലുക്കാസ് കുടുംബത്തിലെ അന്തർ സംഘർഷങ്ങൾ പരസ്യമായിരിക്കയാണ്. കഴിഞ്ഞ കുറേക്കാലമായി കുടുംബത്തിലെ ഒരു പരിപാടിക്കും തന്നെ പങ്കെടുപ്പിക്കാറില്ലെന്നും, പാർട്ടീഷന്റെ സമയത്ത് തനിക്ക് കിട്ടേണ്ടിയിരുന്നു പണം, ജോസ് അടിച്ചുമാറ്റിയെന്നും പോൾ ആരോപിക്കുന്നു. കുടിച്ച് കൂത്താടി നടന്ന ജോസും ജോയിയും, അപ്പൻ എ.ജെ വർഗീസ് തൃശൂരിൽ ആദ്യ സ്വർണ്ണപീടിക തുറന്നപ്പോൾ ആ ഭാഗത്തേക്ക് തിരിഞ്ഞുനോക്കിയിട്ടിലെന്നും, താനാണ് എല്ലാ ഉത്തരാവാദിത്വവും ഏറ്റെടുത്തുതെന്നും അവസാനം ഇവർ തന്നെ ചതിച്ചുവെന്നും പോൾ ആരോപിക്കുന്നു. ജോസ് ആലുക്കക്ക് എഴുത്തും വായനയും പോലും അറിയില്ലെന്നുള്ള അതിഗുരുതരമായ ആരോപണവും പോൾ ഉന്നയിക്കുന്നുണ്ട്.

അതേസമയം മറ്റ് രണ്ട് ഗ്രൂപ്പുകളെപ്പോലെ ഉയരാൻ കഴിയാത്തതിന്റെ കൊതിക്കെറുവാണ് പോളിന് ഉള്ളതെന്നുമാണ് ഇവരുമായി ബന്ധപ്പെട്ടവർ പറയുന്നത്. കൊച്ചിയിലും, കൊടുങ്ങല്ലൂരിലും, പാലക്കാട്ടും ജൂവലറികൾ ഉണ്ടായിരുന്നു പോൾ ആലുക്ക ഗ്രൂപ്പ് ഇപ്പോൾ റിയൽ എസ്റ്റേറ്റ് മേഖലയിലാണ് കൂടതൽ ശ്രദ്ധിക്കുന്നത്. ഈ വിഷയുമായി ബന്ധപ്പെട്ട് ജോസ്- ജോയി ആലുക്ക ഗ്രൂപ്പുമായി മറുനാടൻ മലയാളി ബന്ധപ്പെട്ടിരുന്നെങ്കിലും ഇപ്പോൾ പ്രതികരിക്കുന്നില്ല എന്ന മറുപടിയാണ് ലഭിച്ചത്.



കുടിച്ച് കൂത്താടിയ ജോസ് ആലുക്ക

പോൾ ആലുക്കയുടെ വാക്കുകളുടെ പ്രസക്ത ഭാഗങ്ങൾ ഇങ്ങനെയാണ്.-''ഞാൻ കൊച്ചുപാലു എന്ന പോൾ ആലുക്ക. എനിക്ക് ഇപ്പോൾ 68 വയസ്സായി. എന്നെക്കാൾ പത്തുവയസ്സിന് മൂത്തതാണ് ജോസേട്ടൻ ( ജോസ് ആലുക്ക) . ഞാൻ എറണാകളുത്ത് 94ൽ വന്നതാണ്. 96ൽ ജോസേട്ടന് ഷേക്ക് ഹാൻഡ് കൊടുത്ത് ഞാൻ പിരിഞ്ഞു. അവന്റെ അട്ടഹാസവും പെലയാട്ടും പോരാഞ്ഞിട്ട്, എന്നെ കൈവെക്കാൻ വന്നപ്പോഴാണ്, ഞാൻ 'മതിയെടാ ജോസെ' എന്ന് പറഞ്ഞ് അവസാനിപ്പിച്ചത്. 'ഇന്നലെ വരെ ഞാൻ നിന്റെ ശമ്പളക്കാരനായിരുന്നു, ഇന്ന് ഞാൻ മുതലാളിയാണ്' എന്ന് പറഞ്ഞിട്ടാണ് ഞാൻ സ്വന്തമായിട്ട് മാറിയത്.

എന്റെ 14 വയസ്സുതൊട്ട്, 1968 മുതൽ ഞാൻ പീടികയിൽ ഫുൾ എൻഗേജ്ഡ് ആണ്. ജോസിന് എഴുത്തും വായനയും അറിഞ്ഞുകൂടാ. അപ്പോൾ അവന് പീടികയിലെ ഒരു കാര്യങ്ങളും അറിയില്ല. ബന്ധവും ഇല്ല. കാലത്ത് പത്ത് പത്തരക്ക് വന്നാൽ 12 മണിക്ക് അവന് ഫസ്റ്റ് റൗണ്ട് കുടിക്കാൻ പോകണം. മൊട്ട ആന്റു എന്ന് പറയുന്ന സിറ്റി ആന്റുവാണ്, അവന്റെ ലീഡർ. 12 മണിയാവുമ്പോൾ ആന്റു മോട്ടോർ സൈക്കിളിൽ ജനതാ ബ്രാണ്ടി ഷാപ്പിലേക്ക് പോവും. ഫസ്റ്റ് റൗണ്ട് കുടി തുടങ്ങും. അപ്പോൾ അവന്റെ കൂടെ പോയില്ലെങ്കിൽ, അവൻ കുപ്പി തെറ്റിക്കഴിക്കും. അതുകൊണ്ട് ജോസും ഓടും പിന്നാലെ. അതുകഴിഞ്ഞാൽ പിന്നെ അവൻ എല്ലാ ഈ രണ്ട് മണിക്കൂറിലും ചാർജ് ചെയ്യും. അങ്ങനെ എട്ട് ഒമ്പത് ചാർജ് കഴിഞ്ഞിട്ടാണ്, രാത്രി ഒരു മണി രണ്ടുമണിയോടെയാണ്, സാധാരണ നിലക്ക് ,ജോസ് വീട്ടിലെത്താറുള്ളത്.

ഫസ്റ്റ് ചാർജ് കഴിഞ്ഞ് അവൻ പീടികയിൽ വന്നാൽ, ജിംനേഷ്യം ബേബി, വൈറ്റ്മാത്തു, പിന്നെ നിരപ്പ്, കിരപ്പ്, നെടു, കിടൂ, ഇങ്ങനെ വേണ്ടുവോളം ഇവന്റെ ആൾക്കാരും ഗ്യാങ്ങും വന്ന് നിറയും. പിന്നെ അവരുടെ തേർ വാഴ്ചയാണ്. സിറ്റി ആന്റു എന്ന് പറയുന്ന മൊട്ട ആന്റുവാണ് ലീഡർ. അവനെ കഴിഞ്ഞിട്ടേ ജോസ് നിൽക്കുള്ളൂ എല്ലാകാര്യത്തിനും. അവൻ പീടികയിൽ വന്നാൽ കൽപ്പിക്കും. 'എടുക്കടാ, വണ്ടി, വിടടാ എറണാംകുളത്തേക്ക്'. 'ഈ ആഴ്ച നിന്റെ വക, അടുത്താഴ്ച നിന്റെ വക. പിന്നെത്ത ആഴ്ച അവന്റെ വക'. അതിരാവിലെ കാറ് തൃശൂരിൽനിന്ന് പോകും. പക്ഷേ എറണാംകുളത്ത് എത്തുമ്പോഴേക്കും വൈകുന്നേരമാവും. കാരണം പലയിടത്തും 'ഒപ്പിട്ട് ഒപ്പിട്ട്' വേണം പോവാൻ.

ഒരു പരമ്പര കൂടെയുണ്ടാവും. എന്നിട്ട് പാതിരാക്കളി കഴിഞ്ഞിട്ട് പിറ്റേ ദിവസമാണ് അവർ തിരിച്ച് ഇവിടെ ലാൻഡ് ചെയ്യുക. അങ്ങനെ രണ്ടു പ്രാവശ്യം പോയി. മൂന്നാമത്തെ പ്രാവശ്യം ആയപ്പോഴേക്കും, കൂത്തിൽ പോളുമായിട്ട് ചുട്ട ഇടിയായി. അതോടുകൂടി ആ പര്യടനം നിർത്തി. ഈ മൊട്ട ആന്റു 74 ഒക്ടോബറിൽ 31ാമത്തെ വയസ്സിൽ പഴുത്തു ചത്തു. പഴുക്കുക എന്ന പറഞ്ഞാൽ സൂപ്പർലേറ്റീവ് ഡിഗ്രിയാണ്. സാധാരണ ഡിഗ്രിയല്ല. പിഎച്ച്ഡി എടുത്തവരേ പഴുക്കുകയുള്ളൂ. അതുകാരണം ജോസ് രക്ഷപ്പെട്ടു. മൊട്ട ആന്റു പഴുത്തില്ലെങ്കിൽ ജോസ് മാക്സിമം 35. അവനും പഴുത്ത് ചത്തേനെ.''- പോൾ ആലുക്ക പറയുന്നു.

ജോസിന് കടയുമായി ഒരു ബന്ധവുമില്ല

കടയുമായി യാതാരു ബന്ധവുമില്ലാത്ത ജോസ് ആലുക്ക ഇപ്പോൾ ആലുക്കാസിന്റെ പിതൃത്വം ഏറ്റെടുക്കാൻ ശ്രമിക്കായാണെന്നും പോൾ ആരോപിക്കുന്നു. അദ്ദേഹത്തിന്റെ വാക്കകുൾ ഇങ്ങനെ- ''ഇവന്റെ ( ജോസ് ആലുക്കയുടെ) ആട്ടും കുത്തും പെലയാട്ടും മൊത്തം സഹിച്ച്, ഞാൻ മാത്രമേ അവന്റെ അടുക്കളപ്പണി ചെയ്തിട്ടുള്ളൂ. 27 കൊല്ലം. ഈ കഴിഞ്ഞ ഞായറാഴ്ച സ്റ്റാഫിന്റെ ഒരു മീറ്റിങ്ങ് ഉണ്ടായിട്ട്, എല്ലാവരും കൂടി. അപ്പോൾ അവൻ അവിടെ കുറേക്കാര്യങ്ങൾ സ്റ്റേജിൽ കയറി പറഞ്ഞു. ഒക്കെ കളവാണ്. കാരണം ഇവന് പീടികയുമായിട്ട് ഒരു ബന്ധവുമില്ല.

64ലാണ് ഞങ്ങളുടെ അപ്പൻ എ.ജെ വർഗീസ്, പീടിക തുടങ്ങിയത്. സെൻട്രൽ എക്സൈസ്, 14 കാരറ്റ് കൺട്രോൾ എടുത്തു കളഞ്ഞപ്പോൾ. അപ്പൻ പറഞ്ഞു ഇവനെ ഇരുത്താൻ. ഇവൻ എന്റെ കൂടെ ഇരുന്നാൽ, നേരെയാവില്ലെന്നും അപ്പൻ പറഞ്ഞു. അങ്ങനെ സ്വന്തമായിട്ട് ഒരു പീടിക, അന്ന് റേഡിയോ കടയുണ്ടായിരുന്നത് നിർത്തി, അത് ഡെക്കറേറ്റ് ചെയ്തിട്ടാണ് സ്വർണ്ണപീടിക, എന്ന് പറയുന്ന വെള്ളിപ്പീടിക തുടങ്ങിയത്. അതിന് ബോർഡ് കൊണ്ടുവന്ന് വെച്ചു. ആലുക്കാസ് ജൂവലറി എന്ന് എഴുതി. ഈ ബോർഡ് കണ്ട് അപ്പനൊക്കെ സന്തോഷിച്ച് നിൽക്കുമ്പോൾ ജോസ് വന്ന് ഒരു പെലയാട്ട്. ഇത് ഡയമണ്ട് ജൂവലറി എന്നോ, ഗോൾഡൻ ജൂവലറി എന്നോ ആണ് എഴുതേണ്ടത്. 'ആലുക്കാസ് ജൂവലറി, ഓ' എന്നായിരുന്നു ജോസിന്റെ പരിഹാസം. ഇതിലും ഭേദം 'തലവെട്ടി ജൂവലറി' എന്ന് എഴുതിക്കൂടെ എന്ന് പറഞ്ഞ് അട്ടഹസിച്ചവനാണ് ഇവൻ.

അന്ന് ഇവൻ അറിയപ്പെടുന്നത് തലവെട്ടി എന്നാണ്. ആ പേര് മാറാനാണ് ഞാൻ ഇത് ചെയ്യുന്നത് എന്ന് പറഞ്ഞിട്ടാണ് അപ്പൻ പീടിക തുടങ്ങിയത്. അന്ന് അപ്പൻ കൊണ്ടുവന്ന സണ്ണി എന്ന് പറഞ്ഞ ആളാണ് കട നടത്തിയത്. ഇവൻ പീടികയിൽ ഇരിക്കലുമില്ല, വരലുമില്ല. ഇടക്ക് വരും പോകും എന്നല്ലാതെ ഒന്നുമില്ല. അങ്ങനെ ഇരിക്കുമ്പോഴാണ് മൊട്ട ആന്റു എന്ന് പറയുന്ന സിറ്റി ആന്റു, 68ലാണ്, അപ്പനോട് വന്ന് ചോദിച്ചു, അയാളെ ഒന്ന് പീടികയിൽ ഇരുത്തുമോ എന്ന്. അപ്പോൾ അപ്പൻ പറഞ്ഞു, നിന്നെ ഒന്നും കൊണ്ട് നടക്കുന്നതിനുള്ള കഴിവ് ഞങ്ങൾക്കില്ല. എന്നാലും കൊഴപ്പമില്ല എന്ന് പറഞ്ഞ് അവൻ വന്നിരുന്നു. അങ്ങനെ കച്ചവടം നടന്നു.

69ൽ അവൻ ഒരു തട്ടാൻ വാസുവിനെ പിടിച്ച് ലൈസൻസ് എടുത്ത് സിറ്റി ജൂവലറി, എന്ന കട തുടങ്ങി. അവൻ വടക്കേ അറ്റത്തും, അലുക്കാസ് തെക്കേ അറ്റത്തും. അവിടെ അവന്റെ കടയിൽ ഭയാനക സെയിൽ. അവൻ കാലത്തുതൊട്ട് ബിയർ അടിക്കും, പിന്നെ സ്മോൾ അടിക്കും. അവൻ നമ്മുടെ കടയിൽ വന്നിട്ട് ലക്ചർ അടിക്കും. അപ്പോൾ അവൻ വെല്ലുവിളിച്ചിട്ടുള്ളതാണ് ഇതിന് ലൈസൻസ് കിട്ടിയാൽ എന്റെ കൈയിന്റെ അടിയിൽനിന്ന് രോമം പറിച്ചു തരാമെന്ന്. ജോസും അവന്റെ പിന്നാലെയാണ്. അപ്പോൾ എ.ജെ വർഗീസ് എന്ന എന്റെ അപ്പൻ പറഞ്ഞു, ലൈസൻസ് മേടിക്കുമെന്ന്.

അങ്ങനെ ലൈസൻസിന് റിക്വസ്റ്റ് ചെയ്തു. അങ്ങനെ പ്രീമിയം ഔസേപ്പേട്ടന്റെ പേരിൽ അയാൾക്ക് പാരമ്പര്യ സർവീസ് ഉണ്ടെന്ന പേരിൽ ലൈസൻസ് കൊടുത്തു. ഇതിന്റെ പേരിൽ റിട്ട് കൊടുക്കുന്നത് ജോസല്ല എ.ജെ വർഗീസാണ്. അങ്ങനെ റിട്ട് ഫയൽ ചെയ്തിട്ടാണ് ഞങ്ങൾക്ക് ലൈസൻസ് കിട്ടുന്നത്. 71 സെപ്റ്റംമ്പറിൽ. ജോസിന് എന്നാണ് പീടിക തുടങ്ങിയത് എന്നോ, എങ്ങനെയാണ്, എവിടെയാണ് എന്ന് ഒന്നും അറിയില്ല. കാരണം പീടികയുമായിട്ട് യാതൊരു ബന്ധവും ഇല്ല. അവൻ വിളിച്ചു പറയുന്നത് മുഴുവൻ കളവാണ്.

അത് കഴിഞ്ഞിട്ട് 80 മാർച്ച് പതിനെട്ടിനാണ് എം ഒ റോഡിൽ പീടിക തുടങ്ങുന്നത്. അപ്പോഴാണ് ഒരു പീടിക എന്ന അർഥത്തിൽ വലിയ പീടിക തുടങ്ങിയത്. അപ്പോഴും ഇവൻ 12മണി ഒരു മണിയാവുമ്പോഴാണ് വീട്ടിൽ എത്താറുള്ളത്. വായ നിറച്ച് പെലയാട്ടും. എനിക്ക് പീടികയുടെ അപ്പുറത്തും ഇപ്പുറത്തുമുള്ള രണ്ട് പെട്ടിക്കടയിൽനിന്ന് മാത്രമേ എനിക്ക് ചായ കുടിക്കാനുള്ള അധികാരം ഉണ്ടായിരുന്നുള്ളൂ. പുറത്തുപോയി ചായ കുടിക്കാൻ പാടില്ല. ഒരു ദിവസം പുറത്തുപോയി ഞാൻ കാപ്പികുടിച്ച് വന്നതിന്, ഇവൻ തെറിപ്പാട്ട് പാടി. 'എന്റെ ഫ്രണ്ടസ് ഒക്കെ അഞ്ചുമണിക്ക് വരും എന്നും എനിക്ക് പോകണം എന്ന് നിനക്കറിയില്ലെടാ പട്ടീ' എന്ന് പറഞ്ഞാണ് തെറി. ''

'നിനക്ക് എഴുത്തുവായനയും അറിയാമോ'

''ഇവന് പീടികയുമായി യാതൊരു ബന്ധമില്ലാത്തതുകൊണ്ട് വരവോ സ്റ്റോക്കോ എടുത്തുവെക്കലോ, എലികൊണ്ടുപോകലോ ഒന്നും ഇവന് അറിയേണ്ട കാര്യമില്ല. എനിക്ക് അന്ന് 17-18 വയസ്സേ ഉള്ളൂ. അപ്പോൾ ഈ പൊതി സ്വർണം പീടികയിൽ വെക്കാൻ പാടില്ല. വീട്ടിൽ മാത്രമേ വെക്കാൻ പാടുള്ളൂ. ഞാനാണ് മാറ്റിവെക്കുന്നത്. അതിന് ഒരു കണക്കുമില്ല. പിന്നിലുകൊണ്ടുപോയിട്ട്, ഈ കുട പീടികയുടെ ഇടയിൽ കൊണ്ടുപോയി വെക്കും, ഓരോ പൊതിയും. പിന്നെ അതിൽ നിന്ന് എന്തോരം പോയി എന്നോ. പത്തുദിവസം കഴിഞ്ഞ് നോക്കുമ്പോൾ പൊതി കാണാനില്ല. അപ്പോൾ ഞാൻ വിചാരിച്ചു. അത് എടുത്തിട്ടുണ്ടാവും. ഓർമ്മയില്ലാഞ്ഞിട്ട് ആവും. എഴുതിവെക്കാറൊന്നുമില്ല.

ഇവന് ഈ സ്റ്റോക്കിനെപ്പറ്റിയോ, പീടികയെപ്പറ്റിയോ ഒന്നും, അറിയേണ്ട യാതൊരു കാര്യവുമില്ലല്ലോ. അവന് കുടിക്കണം, പിന്നെ പെടക്കണം. പിന്നെ 'കുത്തണം'. തേവിടീസ് അടിക്കണം. ചോദിക്കാൻ ആളില്ല. അപ്പൻ എന്ന് പറഞ്ഞാൽ അവന് രോമത്തിന് വിലയില്ല. അപ്പൻ ഇവനോട് മിണ്ടുകയുമില്ല. കാരണം ഇവൻ പെലയാടും. കുഞ്ഞച്ചൻ എന്ന് പറയുന്ന ഒരാളുണ്ടായിരുന്നു. അവനാണ് പീടികയിലെ അധികവും അടിച്ച് മാറ്റിയിട്ടുള്ളത്. ജോസ് അരക്കുപ്പി കുടിച്ചിച്ച് ബാക്കി പീടികക്ക് അകത്ത് ഒളിപ്പിച്ചുവെക്കും. അതിൽനിന്നും ഈ കുഞ്ഞച്ചൻ എടുത്ത് അടിക്കും. അങ്ങനെ ഒരു ദിവസം പകുതി കുടിച്ച് ഇവൻ മൂത്രം ഒഴിച്ചുവെച്ചു. അതും കുഞ്ഞച്ചൻ അടിച്ചു! ഞാൻ ഈ പൊതിവെക്കൽ നിർത്തി എന്ന് പറഞ്ഞപ്പോൾ പിറ്റേ ദിവസം, ഈ കള്ളൻ റിസൈൻ ചെയ്ത് പോയി. അതാണ് കുഞ്ഞച്ചൻ.

ഇത്രയൊക്കെ ജോലി ചെയ്തിട്ടും ഒരു നല്ലവാക്ക് ഈ ജോസ് ജീവിത്തിൽ പറഞ്ഞിട്ടില്ല. ഞാൻ 94ലാണ് എറണാംകുളത്തേക്ക് പോന്നത് എന്ന് പറഞ്ഞല്ലോ. ഇവന് ഫണ്ടിനെ പറ്റിയൊന്നും ഒരു ധാരണയില്ല. ഇവൻ കൈയും കാലും ഇട്ട് അടിച്ചാൽ കാഷ് വരണം. പണയം വെക്കോനോ ബ്ലേഡിന്നോ മേടിക്കണം. ഇവന് ഒന്നും അറിയേണ്ട കാര്യമില്ല. കാരണം ഇവൻ, തമ്പ്രാനാണ്.

എനിക്ക് അറിയാൻ മേലാഞ്ഞിട്ട് ചോദിക്കയാണ്, ജോസേ. ഈ സ്വർണം കണ്ടുപിടിച്ചത് ആരാണ്. ഈ സ്വർണ്ണപ്പീടിക തുടങ്ങിയത് ആരാ. നീയാണോ, നിന്റെ പീടികയാണണോ, പഫ്......( മുഖമടച്ച് ആട്ടുന്നു), നിനക്ക് പീടികയിൽ ഒരു അധികാരവും ഇല്ല. നിനക്ക് എഴുത്തും വായനയും അറിയാത്തതുകൊണ്ട് നീ തെണ്ടാൻ നടന്നു. മുഴുവൻ ഉത്തരവാദിത്വവും ഞാനാണ് നോക്കിയത്. ഞാൻ നിന്നെപ്പോലെ തേവിടിയിരുന്നെങ്കിൽ പീട്യ എന്ന സാധനം ഇല്ല. നിനക്ക് അറിയില്ലേ. നീയ് തള്ളുവണ്ടി വലിക്കും.

ജോസ് തള്ളുവണ്ടിയും വലിച്ചിട്ടുണ്ട്. എനിക്കും ജോസിനും മാത്രമേ അത് അറിയൂ. അത് 67ലാണ്. അപ്പോൾ അപ്പൻ പറയും നിനക്ക് ഇതുതന്നെയാണ് യോഗം എന്ന്. ആ യോഗത്തിൽനിന്ന് നിന്നെ രക്ഷിച്ചത് ഞാനാണ്. നിന്റെ അടുക്കളപ്പണിക്ക് ഒരു പട്ടികളും, ഫ്രാൻസീസോ, ജോയിയോ ഒന്നും ഇരുന്നിട്ടില്ല. എന്റെ ഒരു നാലഞ്ചുകൊല്ലം പോയി. അപ്പോഴേക്കും അവന് മതിയായി. ഫ്രാൻസീസോ, ജോയിയോ ആണ് നിന്റെ അടുക്കളപ്പണിക്ക് നിന്നിരുന്നെങ്കിൽ ഈ ഇത്ര തെവിടയാവുമായിരുന്നില്ല. നീ കാര്യങ്ങൾ പഠിച്ചേനേ. പക്ഷേ നിനക്ക് പീടികയും കാണില്ല.

അങ്ങനെ എം ഒ റോഡിൽ പീടിക വന്നു. അതുകഴിഞ്ഞിട്ട് 82 സെപ്്റ്റമ്പറിലാണ് കോഴിക്കോട് പീടിക വരുന്നത്. അപ്പോൾ സ്റ്റാർട്ടിങ്ങിൽ സ്റ്റോക്ക് 15 കിലോയാണ്. അന്ന് ബ്ളേഡ് കമ്പനിയിൽ പണം എടുത്താണ് കട തുടങ്ങുന്നത്. മൂന്നുനാലു കമ്പനികളിൽ നിന്ന് പണം മേടിച്ചു. 250, 300 വച്ചാണ് ഡെയിലി അടക്കുന്നത്. ഒന്നരക്കൊല്ലം കഴിഞ്ഞപ്പോൾ ഈ പതിനഞ്ച് കിലോ എന്ന് പറയുന്നത് കുറഞ്ഞ് കുറഞ്ഞ്, 11, 12 ആയി. പക്ഷേ പലിശ കൂടിക്കൂടി വന്നു. നാലുമണിയാവുമ്പോൾ ബ്ലേഡ് പിരിവുകാർ വരും. അവർ കടുന്നുവരുമ്പോൾ തന്നെ ജോസ് നാളെ നാളെ എന്ന് പറയും. അങ്ങനെ പലിശ കൂടിയതോടെ നാലുമണിയാവുമ്പോഴേക്കും ജോസ് മുങ്ങാൻ തുടങ്ങി. പിന്നെ അവൻ തേവിടിത്തരത്തിന് പോയി.

അങ്ങനെ ഇരിക്കേ ഞാനാണ് ഒരു 'പത്തേ രണ്ട്' പരസ്യം കൊടുക്കുന്നത്. ഡെപ്പോസിറ്റുകൾ സ്വീകരിക്കും. 24 ശതമാനം. അത് ഭയങ്കര ഇംപാക്റ്റ് ഉണ്ടാക്കി. എല്ലാ ആഴ്ചയും ഒരോന്നിട്ടു. മൂന്നുനാലുമാസം കൊണ്ട് 58 ലക്ഷം രൂപ കളക്റ്റ് ചെയ്തു. അങ്ങനെ 11,12 കിലോ ആയിരുന്ന സ്റ്റോക്ക് 22 കിലോ ആയി. ബ്ലേഡ്കാരെയൊക്കെ പറഞ്ഞുവിട്ടു. അങ്ങനെ ഇരിക്കുമ്പോഴാണ് ഫ്രാൻസീസ് ( നാലാമത്തെ സഹോദരൻ) 'ഇനി ഞാൻ ഇവിടെ ഇരിക്കുന്നില്ല' എന്ന് പറഞ്ഞ് കോഴിക്കോട്ടെക്ക് ഓടിയത്. അവൻ ഓടിയതുകൊണ്ടെന്നും പീടിക തുടങ്ങില്ല. ഞാൻ കാശുണ്ടാക്കിയതുകൊണ്ടാണ്. കാശില്ലാതെയൊന്നും സ്വർണ്ണ പീടിക തുടങ്ങില്ല ജോസേ. അത് നിന്റെ വ്യാമോഹമാണ്. ഫ്രാൻസിസിനോടും പറയുകയാണ്. അവൻ അവിടെ ഡാൻസ് ബാർ തുടങ്ങാനാണ് പോയത്. അതിന് സ്ഥലവും എടുത്തതാണ്. സ്വർണ്ണപ്പീടിക തുടങ്ങാൻ കാരണം ഞാനാണ്.''- പോൾ ആലുക്ക തുറന്നടിക്കുന്നു.''

'ജോയി ആലുക്ക എന്റെ 50ലക്ഷം കട്ടു'

ഇന്ന് 8000 കോടിയുടെ ആസ്തിയുള്ള ജോയ് ആലുക്കയും ഭൂലോക കള്ളനാണെന്നാണ് പോൾ ആലുക്ക പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ- ''85ൽ റെയ്ഡ് കഴിഞ്ഞിട്ട് അവിടെ കേസുണ്ടായി. അത് കഴിഞ്ഞിട്ടാണ് ദുബായിക്ക് ഈ ജോയ് ( ജോയ് ആലുക്ക) എന്നു പറയുന്ന കള്ളനെ വിട്ടത്. അവൻ ജോസിന്റെ ഡിറ്റോ ആണ്. പീടികയിൽ കയറിയിട്ടില്ല. കയറ്റുകയുമില്ല. അപ്പുറത്ത് കള്ളുഷാപ്പുണ്ട്. ബാറുണ്ട്. അവിടെയുണ്ടാവും. എന്നിട്ട് രണ്ടെണ്ണം വിട്ട്, കുറേ തേവിടികൾ ഉണ്ട്, അവരുടെ കുടെ തേവിടിയാട്ടം നടത്തുകയാണ് അവന്റെയും സ്ഥിരം പണി. ജോസിന്റെ ഡിറ്റോ. പക്ഷേ ഇവൻ 'കുത്താൻ' പോവാറില്ലെന്ന് മാത്രം. അങ്ങനെയാണ് ഈ പേടിനെ പിടിച്ച് ഞങ്ങൾ ദുബായിക്ക് വിടുന്നത്.

അങ്ങനെ 88 ജനുവരി ഒന്നാം തീയതിയാണ് അബുദാബിയിൽ ജൂവലറി തുടങ്ങിയത്. ഈ ഭൂമി മലയാളത്തിൽ ഇതുപോലെ ഒരു ചെറ്റ, ഭൂലോക ചെറ്റ ഈ കള്ളൻ ജോയിയാണ്. എന്റെ 50 ലക്ഷം രൂപ കട്ടിട്ടുണ്ട്. അതുകൊണ്ടാണ് ഞാൻ കള്ളൻ ജോയി എന്ന് പറയുന്നത്.'' -പോൾ പറയുന്നു.

'തലവെട്ടി ജോസ് നീതി പാലിക്കുക'

''ഈ ജോസും കക്കാൻ പോയിട്ടുണ്ട്. അത് 72ലാണ് ഉണ്ടായത്. അന്ന് ജോസിന് 29 വയസ്സേ ഉള്ളൂ. കട്ടതുതന്നേ ഓർമ്മയുള്ളൂ. ഇടീ എന്നു പറഞ്ഞാൽ ഇങ്ങനത്തെ ഒരു ഇടിയുണ്ടോ. നിർത്തെടാ എന്ന് പറഞ്ഞ് ഇവൻ കരഞ്ഞ് ഓടി. പുത്തൻ പള്ളിക്ക് നേരെ മുമ്പിലാണ്. ഇവന്റെ നിലവിളി കേട്ട് പള്ളിമേടയിൽനിന്ന് കൊച്ചച്ചൻ ഇറങ്ങിവന്നു. ഞാൻ ചെല്ലുമ്പോൾ ജോസ് ഇറങ്ങി വരുന്നുണ്ട്. എന്റെ പൊന്നേ....ചോരയുടെ കളിയാണ്. പിന്നാലെ ഒരു പത്ത് നൂറ് തട്ടാന്മാരും. ഞങ്ങളെ തൊട്ടാൽ ഞങ്ങളും തട്ടും. തലവെട്ടി ജോസ് നീതിപാലിക്കുക. ഒരു ഒന്നൊര മണിക്കൂർ പീടികയുടെ മുന്നിൽ പെലയാട്ടും തെറിപ്പാട്ടും ബഹളവും. അങ്ങനെയാണ് ജോസിന് ഈ പേരുവീണത്.

അതിനുശേഷമാണ് കാഞ്ചനയുടെ വഞ്ചന. അവൻ കാഞ്ചന ജൂവലറിയിൽപ്പോയി കംപ്ലീറ്റ് സ്റ്റോക്കും കട്ടു. ഇവൻ തേവിടയാണെല്ലോ. ഒരു മാസത്തിനുള്ളിൽ കാഞ്ചനയുമില്ല, വീടും പോയി സാധനവും പോയി. അവൻ കെട്ടിത്തൂങ്ങാൻ രണ്ടുപ്രാവശ്യം കയർ ഇട്ടയതാണ്. പിന്നെ ജോസ് അവന് തട്ടാൻ പണി കൊടുത്ത് രക്ഷപ്പെടുത്തുകയായിരുന്നു. ഞാൻ ജോസിന് കൈ കൊടുത്തിട്ട് 26 കൊല്ലമായി. ഈ കാലയളവിൽ ഈ കുടുംബത്തിലും സ്ഥാപനത്തിലും പലകാര്യങ്ങളും ഉണ്ടായിട്ടുണ്ട്. ഒരു കാര്യത്തിലും ഈ ജോസോ ബാക്കി തേവിടികളോ എന്നെ വിളിച്ചിട്ടില്ല. ജോസിന്റെ മൂന്ന് മക്കളുടെയും കല്യാണം കഴിഞ്ഞു. അവൻ എന്നെ അറിയിച്ചിട്ടില്ല. എന്റെ മൂന്ന് പിള്ളാരുടെ കല്യാണം കഴിഞ്ഞപ്പോൾ ജോസ് വന്ന് ഞണ്ണി തിന്നിട്ടുണ്ട്. അത് വേറെ കാര്യം.

അങ്ങനെ ഞാൻ ഒരു ദിവസം ജോസിനെ കാണാൻ പോയി. അന്ന് ജോൺസൻ വളപ്പിലയെയും കൂട്ടിയാണ് പോയത്. ഒരു ആറുകൊല്ലം മുമ്പ്. ഞാൻ അവന്റെ ഔദാര്യം തിന്നാൻ പോയതല്ല. ഞാൻ എന്റെ മോന്റെ കാര്യം പറയാണ് പോയത്. ഞാൻ ഇത് പറഞ്ഞ് തൊടങ്ങിയപാടെ, ജോസ് അങ്ങോട്ട് എഴുനേറ്റ് നിന്ന് മുണ്ടുപൊക്കിയിട്ട് 'ഹിഹിഹി' എന്ന് പറഞ്ഞ് തുള്ളിക്കളിക്കയായിരുന്നു. ( എണീറ്റ് നിന്ന് പാൻസ് പൊക്കി തുള്ളുന്നു) കു-ജോസ് എന്നാണ് അവന്റെ പഴയകാലത്തെ പേര്. അവൻ തുള്ളി, എന്റെ മുന്നിൽ. അന്ന്, ഞാൻ അവന്റെ മോന്തേമ്മൽ ഒന്ന് നെരങ്ങിയിരുന്നെങ്കിൽ അവൻ ഇത്ര പെലയാടി ആവില്ലായിരുന്നു.

ഞാനും പെണ്ണും ഒരിക്കൽ ഇവന്റെ, തമിഴ്‌നാട്ടിലെ ഒരു കടയിൽപോയി.  എന്നെ തടഞ്ഞു അവിടെ. അകത്ത് കയറ്റിയില്ല. അതുകഴിഞ്ഞ് രണ്ടാഴ്ച കഴിഞ്ഞപ്പോൾ, ഇവൻ എന്റെ പാലക്കാട്ടെ പീടികയിൽ കക്കാൻ കയറി. ഈ കള്ളൻ ജോസ് അവിടെനിന്ന് അമ്പതിനായിരം രൂപ കട്ടു. എന്നിട്ട് കുറേ നടത്തിയിട്ടാണ് എനിക്ക് ആ കാശു തന്നത്. അതാണ് കള്ളൻ ജോസ്.

അപ്പോൾ, ഇത് നിന്റെ പീടികയാണേന്നോ, ഇത് നീ ഉണ്ടാക്കിയ പീടികയാണെന്നോ, മേലാൽ നീ പറയരുത്. ഈ ഇത് ഇനി നാട്ടിൽ ആരോടെങ്കിലും പറഞ്ഞാൽ, എടാ കള്ളൻ ജോസേ നിന്റെ ചെകിള ഞാൻ അടിച്ച് പൊളിക്കും. മനസ്സിലായോടാ മൈ.....
നീ എഴുത്തും വായനയും അറിയാത്ത - ആണ്. ഞാനാണ് പീടിക നടത്തിയത് കേട്ടോ. നിനക്ക് വല്ല സംശയവും ഉണ്ടെങ്കിൽ എന്റെ മുഖത്ത് നോക്കി ചോദിക്ക്. ഞാൻ പറഞ്ഞു താരാം. നിന്നെപോലെ ഞാൻ ജീവിതത്തിൽ മരുന്നുകൾ ഒന്നും കഴിച്ചിട്ടില്ല. മെന്റലും അല്ല. എടാ ജോസെ, ഞാൻ കണക്കുപറയാതെയാണ് പോന്നത്. എനിക്ക് തരാനുണ്ടായിരുന്ന 80 കിലോ സ്വർണം നീ കട്ടു.''- പോൾ വികാരധീനനാവുന്നു.

'കുടുംബത്തുള്ളവരുടേത് കക്കരുത്'

''കുടുംബത്തുള്ളവരുടെത് നീ കക്കണ്ട. നാട്ടുകാരുടേത് കട്ടോ. ആ ബ്രോക്കർ റാഫിയുടെ രണ്ടുകോടി ഇവൻ ( ജോസ് ആലുക്ക) കട്ടു. പിന്നെ ആ വർഗീസ് ബ്രോക്കർ ഉണ്ട് അവന്റെ 50 ലക്ഷം കട്ടു. അതൊക്കെ ഇവന്റെ സ്ഥിരം പതിവാണ്. ചോദിക്കാൻ വന്നാൽ തെറിപ്പാട്ടും, പിന്നെ ഇവൻ കൈവെക്കും. അങ്ങനെ അഞ്ചുപത്തുപേരെ ഇവൻ കൈവെച്ചിട്ടുണ്ട്. ഓഫീസിൽ വെച്ചിട്ട്. ഒരു അഞ്ചാറ് എണ്ണം തിരിച്ചും കിട്ടിയിട്ടുണ്ട്. അവന് നാണമൊന്നുമില്ല.

അപ്പോൾ ജോസെ, എന്റെ കുടുംബത്തിൽ ഒരാളുണ്ട്. അവൻ ഇപ്പോൾ വീടുപോയി, പീടികപോയി, ഇപ്പോൾ ഫുട്പാത്തിലാണ്. അവനും അവന്റെ പിള്ളേരും ഡിപ്രസ്ഡ് ആണ്. നീ അവന്റെ കൈയും കാലും പിടിച്ച് കരഞ്ഞ് കരഞ്ഞ് അവന്റെ നാലു സ്ഥലവും മേടിച്ചു. എടാ മൈ... ജോസേ, മാർക്കറ്റ് റേറ്റ് കൊടുക്കാൻ നിനക്ക് ഉത്തരവാദിത്വമുണ്ട്. നീ എണ്ണായിരം കോടി ആസ്ഥിയുള്ള വലിയ ദാദാ തമ്പുരാൻ ആയിരിക്കും. പക്ഷേ ഇങ്ങനെ ഒരു ഭൂലോക ദുഷ്ടൻ ഈ ഭൂമി മലയാളത്തിൽ ജനിച്ചിട്ടുണ്ടാവില്ല. അത്രക്ക് തേവിടി. നീ കുടുംബത്തിൽ ഉള്ളവരെ ഊമ്പിക്കേണ്ടെടാ. 15 കോടി രൂപ നീ കട്ടിട്ടുണ്ട്. നീ മീഡിയേറ്റർ ആയിട്ട്, ആ ഭീമയുടെ അവിടുത്തെ സ്ഥലം 12കോടി 80 ലക്ഷം വിലയുള്ളത്, ഇവൻ കരഞ്ഞ് ചാവാൻ പോവുമ്പോൾ നീ എഴുകോടി രൂപയാണ് വിലയിട്ടത്്. അത് കക്കൽ തന്നെയാണ്. ഈ കുടുംബത്തുള്ളവരെ കക്കേണ്ട. നാട്ടുകാരെ കട്ടോ. ഇതിന്റെ ശാപം നീ അനുഭവിക്കും. ഇല്ലെങ്കിൽ നിന്റെ ഏഴുതലമുറ അനുഭവിക്കുമെന്ന്, ഞാൻ പറയുന്നു. 

പിന്നെ ഒരു കള്ളൻ ജോയിയുണ്ട്. അവനും കരഞ്ഞ് കരഞ്ഞ് ഇതുപോലെ മുന്നാല് സ്ഥലം മേടിച്ചിട്ടുണ്ട്. അവനും ഏഴ് എട്ടുകോടി രുപ ഇവന് കൊടുക്കാനുണ്ട്. അന്നത്തെ പർച്ചേസ് വാല്യൂ വിലയിട്ട് നീ അതുകൊടുക്കേടാ കള്ളൻ ജോയിയേ.  ഇങ്ങനെ അതിരൂക്ഷമായ വിമർശനം നടത്തിയാണ് പോൾ ആലുക്ക തന്റെ സംഭാഷണം അവസാനിപ്പിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP