Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മുൻ എംഎൽഎ വിജയൻ പിള്ളയുടെ മകൾക്ക് സ്ത്രീധനമായി നൽകിയത് മൂന്ന് കോടി രൂപയും 500 പവനും! എന്നിട്ടും സ്ത്രീധനം കുറവെന്ന് പറഞ്ഞ് ഭർതൃവീട്ടുകാരുടെ പീഡനം; ലക്ഷ്മിയുടെ പരാതിയിൽ ഗവ. പ്ലീഡറായ എസ് അംബികാദേവിക്കെതിരെ കേസ്; സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നവരും നിയമ വിരുദ്ധമായ നാട്ടിൽ സംഭവിക്കുന്നത്

മുൻ എംഎൽഎ വിജയൻ പിള്ളയുടെ മകൾക്ക് സ്ത്രീധനമായി നൽകിയത് മൂന്ന് കോടി രൂപയും 500 പവനും! എന്നിട്ടും സ്ത്രീധനം കുറവെന്ന് പറഞ്ഞ് ഭർതൃവീട്ടുകാരുടെ പീഡനം; ലക്ഷ്മിയുടെ പരാതിയിൽ ഗവ. പ്ലീഡറായ എസ് അംബികാദേവിക്കെതിരെ കേസ്; സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നവരും നിയമ വിരുദ്ധമായ നാട്ടിൽ സംഭവിക്കുന്നത്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സ്ത്രീധനം കൊടുക്കുന്നതും വാങ്ങുന്നതും നിയമവിരുദ്ധമായ നാടാണ് കേരളം. മകൾക്ക് സ്ത്രീധനം കടുത്തതതിന്റെ പേരിൽ നിയമ നടപടികൾ അടക്കം നേരിടേണ്ടി വന്നിട്ടുണ്ട് കേരളത്തലെ ചില രാഷ്ട്രീയക്കാർ. എന്നാൽ, എത്രയൊക്കെ സ്ത്രീധന വിരുദ്ധനയം സ്വീകരിച്ചാലും നമ്മുടെ നാട്ടിൽ സ്ത്രീധനം കൊടുക്കുകയും വാങ്ങുകയും ചെയ്യുന്ന പതിവ് ഇപ്പോഴും തുടരുന്നുണ്ട്. സ്ത്രീധന പീഡനങ്ങളിലേക്ക് നിരന്തരം നയിക്കപ്പെടുന്നതും ഇപ്പോഴും തുടർന്നു പോരുന്ന കാര്യങ്ങളാണ്.

ഉന്നതർക്കിടയിൽ കിലോ കണക്കിന് സ്വർണം സ്ത്രീധനമായി വാങ്ങുന്നവരും കൊടുക്കുന്നവരും ഇപ്പോഴുമുണ്ട്. ഇവർക്കെതിരെ ആരും ചോദ്യങ്ങൾ ഉന്നയിക്കാൻ തയ്യാറാകുന്നുമില്ല. ഉത്തരയുടെയും വിസ്മയയുടെ മാതാപിതാക്കൾ മകൾക്ക് സ്ത്രീധനം കൊടുത്തു എന്ന കാരണത്താൽ ഏറെ വിമർശനം കേരള സമൂഹത്തിൽ നിന്നും കേട്ടതാണ്. കേരളത്തിലെ നടക്കുന്നു സ്ത്രീധന പീഡന പരാതി കൂടിയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

സ്ത്രീധന പീഡന പരാതിയിൽ ഹൈക്കോടതിയിലെ സ്‌പെഷ്യൽ ഗവ. പ്ലീഡർക്കും കുടുംബാംഗങ്ങൾക്കുമെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു എന്നതാണ് വാർത്ത. സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ കേസുകളിൽ ഹാജരാവുന്ന സ്‌പെഷ്യൽ ഗവ. പ്ലീഡർ എസ് അംബിക ദേവി, ഭർത്താവ് അഡ്വ. രാധാകൃഷ്ണ പിള്ള, മക്കളായ ജയകൃഷ്ണൻ, ജ്യോതി കൃഷ്ണൻ എന്നിവർക്കെതിരെയാണ് പൊലീസ് കേസ് എടുത്തത് എന്നതാണ് ഈ കേസിൽ ഏറെ പ്രാധാന്യം അർഹിക്കുന്നത്.

അംബിക ദേവിയുടെ മൂത്തമകൻ ജയ് കൃഷ്ണന്റെ ഭാര്യ ലക്ഷ്മിയുടെ പരാതിയിലാണ് കേസ്. ചവറ മുൻ എംഎൽഎ അന്തരിച്ച എൻ വിജയൻ പിള്ളയുടെ മകളാണ് ലക്ഷ്മി. കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ടു പ്രതികൾ നാളുകളായി മാനസികവും ശാരീരികവുമായി പീഡിപ്പിക്കുന്നതായി ചൂണ്ടികാട്ടിയുള്ള പരാതിയിലാണ് പൊലീസ് കേസ് എടുത്തത്. വിവാഹസമയം നൽകിയ അഞ്ഞൂറ് പവൻ സ്വർണാഭരണങ്ങൾ പ്രതികൾ ധൂർത്തടിച്ചതായും മൂന്നു കോടിയോളം രൂപ ഇതിനോടകം സ്ത്രീധനമെന്ന പേരിൽ വാങ്ങിയെടുത്തതായും പരാതിയിൽ പറയുന്നു.

കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് പ്രതികൾ നാളുകളായി മാനസികവും ശാരീരികവുമായി പീഡിപ്പിക്കാറുണ്ടെന്നും പരാതിയിൽ പറയുന്നു. ഇതിന് പുറമേ കുട്ടികളെ സംരക്ഷിക്കാത്തതിന് ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരമുള്ള ജാമ്യമില്ലാ വകുപ്പും പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്. സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ബാധ്യതപ്പെട്ട ഗവൺമെന്റ് പ്ലീഡർക്കെതിരെയാണ് പരാതി എന്നതും ശ്രദ്ധേയമാണ്. നിലവിലെ ചവറ എംഎൽഎ സുജിത്തിന്റെ സഹോദരി കൂടിയാണ് ലക്ഷ്മി. സ്ത്രീധനം കൊടുക്കലും വാങ്ങലും നിയമവിരുദ്ധമായ നാട്ടിലാണ് ഇത്തരമൊരു പരാതി ഉയർന്നിരിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് സ്ത്രീധന പരാതികൾ ഇനി ഒറ്റ ക്ലിക്കിൽ സമർപ്പിക്കാൻ വേണ്ടി പോർട്ടർ സംസ്ഥാന സർക്കാർ ഒരുക്കിയത്. വനിതാ ശിശുവികസനവകുപ്പ് തയ്യാറാക്കിയ ഓൺലൈൻ പോർട്ടലാണ് ഈ സൗകര്യമൊരുക്കിയത്. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് മുഖ്യമന്ത്രി പോർട്ടൽ നാടിന് സമർപ്പിക്കുകയും ചെയ്തിരുന്നു. പരാതിയിലെ വിവരങ്ങൾ വിവരങ്ങൾ രഹസ്യസ്വഭാവത്തോടെ സൂക്ഷിക്കും. അപേക്ഷ ലഭിച്ച് മൂന്ന് പ്രവൃത്തി ദിവസത്തിനകം ഡൗറി പ്രൊഹിബിഷൻ ഓഫീസറുടെ പ്രതിനിധി പരാതിക്കാരുമായി ബന്ധപ്പെടും.

സംസ്ഥാനത്ത് സ്ത്രീധനം തുടച്ചുമാറ്റാൻ സൗകര്യം പ്രയോജനപ്പെടുത്തണമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞത്. അതേസമയം സ്വന്തം പാർട്ടിക്കാരുടെ കാര്യത്തിൽ അടക്കം സ്ത്രീധനം നൽകുന്നത് പ്രശ്‌നമല്ലേ എന്ന ചോദ്യം വിജയൻ പിള്ളയുടെ മകളുടെ കാര്യം ചൂണ്ടിക്കാട്ടി വിമർശനമായി ഉയർന്നു കഴിഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP