Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കാർഷിക മേഖലയിലെ സബ്‌സിഡി വിതരണത്തിന്റെ ചുമതല; വിവിധ മേഖലകളിലെ ഇടപെടലിനായി അനുവദിച്ചത് 22.5 കോടി രൂപ; പ്രാഥമിക കാർഷിക സഹകരണസംഘങ്ങൾക്ക് ഏകീകൃത സോഫ്റ്റ് വെയർ നടപ്പാക്കാനും നിർദ്ദേശം; സഹകരണമേഖലയ്ക്ക് കൂടുതൽ കരുത്ത് പകർന്ന് സംസ്ഥാന ബജറ്റ്

കാർഷിക മേഖലയിലെ സബ്‌സിഡി വിതരണത്തിന്റെ ചുമതല; വിവിധ മേഖലകളിലെ ഇടപെടലിനായി അനുവദിച്ചത് 22.5 കോടി രൂപ;  പ്രാഥമിക കാർഷിക സഹകരണസംഘങ്ങൾക്ക് ഏകീകൃത സോഫ്റ്റ് വെയർ നടപ്പാക്കാനും നിർദ്ദേശം; സഹകരണമേഖലയ്ക്ക് കൂടുതൽ കരുത്ത് പകർന്ന് സംസ്ഥാന ബജറ്റ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരള സാമ്പത്തിക രംഗത്തിന്റെ പ്രധാന നാഡിവ്യൂഹങ്ങളിലൊന്നായ സഹകരണമേഖലയ്ക്കും ബജറ്റിൽ കൂടുതൽ കരുതൽ.മേഖലയെ ശക്തിപ്പെടുത്തുന്നതിനും ഉയർത്തിക്കൊണ്ടുവരുന്നതിനുമായി തുക അനുവദിച്ചതിനൊപ്പം തന്നെ മേഖലയുടെ പ്രാധാന്യവും ഉത്തരവാദിത്വവും വർധിപ്പിക്കുന്ന നിർദ്ദേശങ്ങളും ബജറ്റിൽ ഉണ്ടായി.കാർഷിക മേഖലയിലെ മൂല്യവർദ്ധിത പ്രവർത്തനങ്ങൾക്ക് ഉദാഹരണമായി ബജറ്റ് പ്രസംഗത്തിൽ ആമ്പല്ലൂർ സർവീസ് സഹകരണ സംഘത്തിന്റെ മഞ്ഞൾ കൃഷിയാണ് ധനമന്ത്രി ഉദ്ധരിച്ചത്. മഞ്ഞൾ കൃഷി നടത്തുക മാത്രമല്ല മൂല്യവർദ്ധിത ഉൽപ്പന്നമാക്കി മാറ്റി ഏക്കറിന് 17,000 രൂപയുടെ ലാഭം നേടാനും ആമ്പല്ലൂർ സഹകരണ സംഘത്തിനായിരുന്നു.

കൂട്ടായ പ്രവർത്തനത്തിന്റെ ഫലമായി സഹകരണ മേഖലയുണ്ടാക്കിയ നേട്ടം മാതൃകയാക്കി പിന്തുടരണമെന്നാണ് ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി വിശദീകരിച്ചത്. സഹകരണ സംഘങ്ങളുടെ പ്രവർത്തനങ്ങൾക്ക് പ്രോത്സാഹനം പകരുന്നതാണ് ഈ നടപടി. ജനോപകാരപ്രദമായ പദ്ധതികൾക്ക് കൂടുതൽ ധനസഹായം അനുവദിച്ച ബജറ്റിൽ പുതിയ പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്.സഹകരണ മേഖലയെ വിശ്വാസത്തിലെടുക്കാനും ധനമന്ത്രി തയ്യാറായിട്ടുണ്ട്. കാർഷിക മേഖലയിലെ സബ്‌സിഡി വിതരണത്തിന് പ്രാഥമിക കാർഷിക സഹകരണ സംഘങ്ങളെ ചുമതലപ്പെടുത്തുന്നതിനുള്ള നിർദ്ദേശം ഇതിന് ഉദാഹരണമാണ്.

കാർഷിക മേഖലയിൽ സഹകരണ സംഘങ്ങളുടെ വിജയകമായ ഇടപെടലിന് കൂടുതൽ കരുത്തു പകരുന്നതിനും ബജറ്റ് നിർദ്ദേശങ്ങൾ കാരണമാകും. കാർഷിക ഉൽപ്പന്നങ്ങളുടെ സംഭരണം, മൂല്യവർദ്ധിത ഉൽപ്പന്ന നിർമ്മാണം, വിപണനം എന്നിവയിൽ ഇടപെടാൻ സഹകരണ മേഖലയ്ക്ക് 22.5 കോടി രൂപയുടെ സഹായം ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്.പ്രാഥമിക കാർഷിക സഹകരണ സംഘങ്ങളുടെ പ്രവർത്തനങ്ങൾക്കായി ഏകീകൃത സോഫ്റ്റ് വെയർ സ്ഥാപിക്കുന്നതിന് പ്രത്യേക ഫണ്ടും അനുവദിച്ചിട്ടുണ്ട്. രണ്ടാം നൂറു ദിന കർമ്മ പരിപാടിയുടെ ഭാഗമായി പ്രഖ്യാപിച്ച 14 പട്ടികജാതി പട്ടികവർഗ സഹകരണസ സംഘങ്ങൾക്ക് 14 കോടി രൂപയും അനുവദിച്ചു.

കാർഷിക മേഖലയിലെ സബ്‌സിഡി യഥാർത്ഥ അവകാശികൾക്ക് ലഭിക്കാത്ത സാഹചര്യം അവസാനിപ്പിക്കാൻ സബ്‌സിഡി വിതരണം പ്രാഥമിക കാർഷിക സഹകരണ സംഘങ്ങൾ വഴി വിതരണം ചെയ്യാൻ തീരുമാനിച്ചു. ഇതിനായി സഹകരണ സംഘങ്ങൾക്ക് 77.2 കോടി രൂപയാണ് അനുവദിച്ചത്.2021 -22 സാമ്പത്തിക വർഷത്തെ ബജറ്റിൽ സഹകരണ മേഖലയ്ക്ക് മികച്ച പരിഗണന ലഭിച്ചതിൽ സഹകരണം, രജിസ്‌ട്രേഷൻ മന്ത്രി വി.എൻ. വാസവനും നന്ദി അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP