Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കലാഭവൻ മണി മെമോറിയൽ ചാരിറ്റബിൾ ആൻഡ് എഡ്യൂക്കേഷണൽ സൊസൈറ്റിയുടെ മൂന്നാമത് ഗ്ലോബൽ എക്‌സലെൻസി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

കലാഭവൻ മണി മെമോറിയൽ ചാരിറ്റബിൾ ആൻഡ് എഡ്യൂക്കേഷണൽ സൊസൈറ്റിയുടെ മൂന്നാമത് ഗ്ലോബൽ എക്‌സലെൻസി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കലാഭവൻ മണി മെമോറിയൽ ചാരിറ്റബിൽ & എഡൂക്കേഷണൽ സൊസൈറ്റിയുടെ മൂന്നാമത് ഗ്ലോബൽ എക്‌സലെൻസി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മാധ്യമ പ്രവർത്തന മേഖലയിൽ ഉൾപ്പടെ വിവിധ മേഖലകളിൽ മികവ് തെളിയിച്ച 30 പ്രതിഭകൾക്കാണ് പുരസ്‌കാരങ്ങൾ നൽകുന്നത്. കേരള സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവ് ഡോ. എം.എ കരീം, മുതിർന്ന മാധ്യമ പ്രവർത്തകൻ ശേഖരൻ നായർ എന്നിവർ ജൂറി ചെയർമാന്മാരായും, യൂണിവേഴ്‌സിറ്റി അക്കാദമിക് വിദഗ്ദ്ധൻ ഡോ. സുരേഷ് കുമാർ, മാധ്യമ പ്രവർത്തകയും ട്രാൻസ് വുമണുമായ നദിയ മെഹറിൻ എന്നിവരാണ് അവാർഡ് ജൂറിയിലെ മറ്റ് അംഗങ്ങൾ.

പുരസ്‌കാര വിതരണങ്ങൾ 14-03-2022 ന് വൈകുന്നേരം 4 മണിക്ക് തിരുവനന്തപുരം മന്നം മൊമ്മോറിയൽ ഹാളിൽ നടക്കുന്ന ഗംഭീര ചടങ്ങിൽ വെച്ച് ബഹു. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനും, ബഹു. തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിലും ചേർന്ന് നിർവഹിക്കും. പുരസ്‌കാരദാന ചടങ്ങിൽ പ്രതിപക്ഷ നേതാവ് VD സതീശൻ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മേയർ ആര്യ രാജേന്ദ്രൻ, ശശി തരൂർ MP,K മുരളീധരൻ MP എന്നിവർ പങ്കെടുക്കും. സംസ്ഥാന തലത്തിൽ കഴിഞ്ഞ നാല് വർഷമായി പ്രവർത്തിക്കുന്ന ജീവകാരുണ്യ
സംഘടനയാണ് കലാഭവൻ മണി മെമോറിയൽ ചാരിറ്റബിൽ & എഡൂക്കേഷണൽ സൊസൈറ്റി.

ജൂറി തെരെഞ്ഞടുത്ത പുരസ്‌കാരങ്ങൾ.

1) മികച്ച ജനപ്രതിനിധികൾ
a) Adv. M വിൻസന്റ് MLA, b) പ്രതിഭാ ഹരി MLA, (രണ്ട് പേർക്കും നിയമ സഭയ്ക്ക് പുറത്തെ ജനകീയ ഇടപെടൽ മുൻ നിർത്തിയാണ്) c) ഷാഫി പറമ്പിൽ MLA. (നിയമസഭയ്ക്കകത്തെ മികച്ച ഇടപെടൽ)

2) മികച്ച പ്രവാസി സേവന പുരസ്‌കാരം
a) അശ്‌റഫ് താമരശ്ശേരി (വിദേശത്ത് മരണമടഞ്ഞ പതിനായിരത്തോളം ഇന്ത്യക്കാരെ നാട്ടിലെത്തിച്ചു) b) ഹാജരാബീ വലിയകത്ത്. (ദുബൈയിൽ നഴ്‌സായ ഇവർ ഒഴിവു സമയങ്ങളിൽ ലേബർ ക്യാമ്പുകളിൽ ചെന്നുള്ള സേവന പ്രവർത്തനം)
c) മുഹമ്മദ് നിജ. (വിവിധ സേവന മേഖലകളിൽ പ്രവാസികളുടെ പ്രശനങ്ങളിലെ ഇടപെടലുകൾ)

3) മികച്ച ചാനൽ ന്യൂസ് റീഡർ. a) ഹാഷിമി താജ് ഇബ്രാഹീം (മാതൃഭൂമി ന്യൂസ്)
b) S. രജ്ഞിത് (ജയ്ഹിന്ദ് ചാനൽ) c) ഗോപകുമാർ. (മംഗളം ന്യൂസ് ചാനൽ)

4) മികച്ച ചാനൽ റിപ്പോർട്ടർ a) R അരുൺ രാജ് (റിപ്പോർട്ടർ ചാനൽ) b) S. ഷീജ (കൈരളി ചാനൽ) c) അൽ അമീൻ M. തോട്ടുമുക്ക് ( ന്യൂസ് 24 ചാനൽ) മൂന്ന് പേരുടെയും സാമൂഹിക പ്രതിബദ്ധതയോടെയുള്ള മികച്ച റിപ്പോട്ടുകൾക്കാണ് പുരസ്‌കാരം.

5) ആരോഗ്യ മേഖല പുരസ്‌കാരം, a) ഡോ. സുന്ദർ രാജ് P.K (തിരുവനന്തപുരം മെഡിക്കൽ കോളേജ് മുൻ ഓർത്തോ പ്രൊഫസർ)
b) ഡോ. ഗോപിനാഥ്.
(കഴിഞ്ഞ 30 വർഷത്തെ ആരോഗ്യ മേഖലയിലെ പ്രവർത്തനം)

6) കലാ സാഹിത്യ പുരസ്‌കാരം.
a) കവിതാ വിശ്വനാഥ്. (നോവലുകൾ, കഥകൾ, ചെറുകഥകൾ, തിരക്കഥകൾ എന്നിവയിലെ മികവ്)

b) സൗമ്യ സാജിദ്.
(സാഹിത്യ മേഖല, ഗായിക, സ്ത്രീ ശാക്തീകരണ മേഖല എന്നിവയിലെ മികവ്)

7) മികച്ച സാമൂഹിക ഇടപെടൽ പുരസ്‌കാരം.
a) TVS സലാം നിലമ്പൂർ.
(പാവപ്പെട്ട പെൺകുട്ടികളുടെ വിവാഹങ്ങൾക്കായി ഭക്ഷണം നൽകാനുള്ള റൈസ് ബാങ്ക് പദ്ധതിക്ക് കേരളത്തിൽ ആദ്യമായി തുടക്കമിട്ട വ്യക്തി)
b) മുഹമ്മദ് റസീഫ്.
(മദ്യ നിർമ്മാർജന സമിതിയുടെ പേരിൽ സ്‌കൂൾ വിദ്യാർത്ഥികൾക്കായി അഞ്ഞൂറോളം ക്ലാസുകൾ)

8) മികച്ച പത്ര റിപ്പോർട്ടർ പുരസ്‌കാരം.
a) റഷീദ് ആനപ്പുറം. (ദേശാഭിമാനി)
(അന്വേഷണാത്മകവും, രാഷ്ട്രീയ നിരീക്ഷണവും)
b) അനീഷ് അയിലം
(ജന്മഭൂമി)
(അന്വേഷണാത്മകവും, സാമൂഹിക നിരീക്ഷണവും)

9) മികച്ച ചാനൽ ന്യൂസ് റിപ്പോർട്ടർ പുരസ്‌കാരം.
a) സൈഫ് സൈനുലാബ്ദീൻ. (മീഡിയാ വൺ ചാനൽ)
b) അശ്വതി. KS
(ന്യൂസ് 18 കേരളം)
(മികച്ച അവതരണ ശൈലിയും, സാമൂഹിക പ്രതിബദ്ധതയും പരിഗണിച്ചാണ്)

10) മികച്ച ലൈഫ് മോട്ടിവേറ്റർ പുരസ്‌കാരം.
a) ഷൈജു കല്ലട.
(ബസ് ക്ലീനർ ആയിരുന്നു. വർഷങ്ങൾക്ക് മുൻപുണ്ടായ ബസപകടത്തിൽ അരയ്ക്ക് താഴെ തളർന്നു പോയിട്ടും, തന്റെ ചികിത്സയ്ക്കും, കുടുംബം പുലർത്താനുമായി പ്രത്യേകം നിർമ്മിച്ച ഓട്ടേറിക്ഷ ഓടിക്കുന്നു)
b) ശ്രുതി സിതാര
ജീവിതത്തിൽ നിരവധിയായ പ്രശനങ്ങളെ അതിജീവിച്ച്, ആൺകുട്ടിയിൽ നിന്നും പെൺക്കുട്ടിയിലേക്ക് മാറി, ട്രാൻസ് വുമണായി. 2021-ൽ സുന്ദരിപ്പട്ടം ലഭിക്കുന്ന ആദ്യ ഇന്ത്യൻ ട്രാൻസ് വുമണായി.

11) മികച്ച സാമൂഹിക പ്രവർത്തന പുരസ്‌കാരം.
a) PMA സലാം.
b) ഫാറൂഖ് ചെറുപ്പുളശ്ശേരി.
C) ഷെഹീൻ കെ മൊയ്തീൻ.
d) നൗഷാദ് കൊച്ചി.
e) സജീർ പഴയന്നൂർ.
f) ജിൻഷാദ് കല്ലൂർ.
(നവ മാധ്യമങ്ങളിലൂടെ കേരളത്തിലെ ചാരിറ്റി മേഖലയിൽ ചരിത്രം സൃഷ്ടിച്ചവർ.
പ്രളയത്തിലും, കൊറോണയിലും നൂറ് കണക്കിന് പേർക്ക് ആശ്വാസമേകിയവർ. ചികിത്സിക്കാൻ പണമില്ലാത്തവരെയും, വിധിയുടെ വിളയാട്ടത്തിൽ ഭൂമിയോ വീടോ ഇല്ലാതെ സുരക്ഷിതമല്ലാത്ത സാഹചര്യത്തിൽ കഴിയുന്നവരുൾപ്പടെ ആയിരക്കണക്കിന് പേരെ സഹായിച്ചവർ)

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP