Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കാട്ടുപോത്തിനെ വേട്ടയാടി കൊന്നു; ഇറച്ചി മുറിച്ച കടത്തിയെന്ന കേസിൽ രണ്ടുപേർ കൂടി പിടിയിൽ; പ്രതിയുടെ കൈയിൽ നിന്നും കഞ്ചാവ് കണ്ടെടുത്തു; കേസിൽ ഇതുവരെ അറസ്റ്റിലായത് പത്ത് പേർ

കാട്ടുപോത്തിനെ വേട്ടയാടി കൊന്നു; ഇറച്ചി മുറിച്ച കടത്തിയെന്ന കേസിൽ രണ്ടുപേർ കൂടി പിടിയിൽ; പ്രതിയുടെ കൈയിൽ നിന്നും കഞ്ചാവ് കണ്ടെടുത്തു; കേസിൽ ഇതുവരെ അറസ്റ്റിലായത് പത്ത് പേർ

പ്രകാശ് ചന്ദ്രശേഖർ

അടിമാലി: കാട്ടുപോത്തിനെ വേട്ടയാടി കൊന്ന് ഇറച്ചി മുറിച്ച കടത്തിയ കേസിൽ രണ്ടുപേർ കൂടി പിടിയിൽ. തോപ്രാംകുടി പൂമറ്റത്തിൽ ബിനു, തോപ്രാംകുടി മേരിഗിരി വെള്ളാകുന്നേൽ സജു എന്നിവരെയാണ് വനംവകുപ്പ് അധികൃതർ അറസ്റ്റ് ചെയ്തത്. ഇതോടെ ആകെ അറസ്റ്റിലായവരുടെ എണ്ണം പത്തായി.

കഴിഞ്ഞ ദിവസം നെല്ലിപ്പാറകുടിയിൽ വിഷ്ണു, ഒഴുവത്തടം കട്ടേലാനിക്കൽ ഭാസി എന്നിവർ പിടിയിലായിരുന്നു. നെല്ലിപ്പാറ ഭാഗത്ത് നടത്തിയ തിരച്ചിലിൽ പ്രതി വിഷ്ണുവിന്റെ പക്കൽ നിന്നും 200 ഗ്രാം കഞ്ചാവും 8 കഞ്ചാവ് ചെടികളും കണ്ടെത്തിയിരുന്നു.

കാട്ട് പോത്തിന്റെ മാംസം വ്യാപകമായി വിൽപ്പന നടത്തിയവരെയും മാംസം വാങ്ങിയവരേക്കുറിച്ചും ഊർജ്ജിതമായ അന്വേഷമാണ് നടന്ന് വരുന്നത്.മച്ചിപ്ലാവ് സ്റ്റേഷൻ ഡപ്യൂട്ടി റെയ്ഞ്ച് ഓഫീസർ ആർ.ബിനോജ്, എസ്എഫ്ഒ സന്തോഷ് പി.ജി, സജീവ് ബിഎഫ്ഒ ബെന്നി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി, റിമാന്റ് ചെയ്തു.

മുഖ്യപ്രതി രാമകൃഷ്ണന്റെ ഏലത്തോട്ടത്തിൽ നിന്ന് കാട്ടുപോത്തിന്റെ ജഡാവശിഷ്ടങ്ങൾ കുഴിച്ചിട്ട നിലയിലും കണ്ടെത്തിയിട്ടുണ്ട്. നായാട്ടിൽ ഉൾപ്പെട്ട മുഴുവൻ പ്രതികൾക്കുമായി മൂന്നാർ ഡി.എഫ്.ഒ രാജു ഫ്രാൻസിസിന്റെ നേതൃത്വത്തിൽ തിരച്ചിൽ ഊർജിതമാക്കി. കാട്ടുപോത്തിനെ കുരുക്കുവച്ച് പിടിച്ച ശേഷം ഇറച്ചി മുറിച്ചെടുക്കുകയും തല അടക്കമുള്ള അവശിഷ്ടങ്ങൾ ഇവിടെ തന്നെ ഉപേക്ഷിക്കുകയുമായിരുന്നു.

ഫെബ്രുവരി 15നാണ് മച്ചിപ്ലാവ് സെക്ഷനിലെ നെല്ലിപ്പാറ വനവാസി കോളനിയോട് ചേർന്ന് കാട്ടുപോത്തിന്റെ തലയും തോലുമടക്കമുള്ള അവശിഷ്ടങ്ങൾ കണ്ടെത്തിയത്. കേസിൽ നേരത്തെ മാമലക്കണ്ടം അഞ്ചുകുടി സ്വദേശി രാധാകൃഷ്ണൻ (കണ്ണൻ- 32), അടിമാലി നെല്ലിപ്പാറ സ്വദേശികളായ രാമകൃഷ്ണൻ (58), ശക്തിവേൽ (22), ഒഴുവത്തടം സ്വദേശി രഞ്ചു (മനീഷ്- 39), പത്താംമൈൽ സ്വദേശി സ്രാമ്പിക്കൽ ആഷിഖ് (26), മാങ്കുളം സ്വദേശി ശശി (58), കൊരങ്ങാട്ടികുടി സ്വദേശികളായ സന്ദീപ് (35), സാഞ്ചോ (36) എന്നിവർ പിടിയിലായിരുന്നു. ഇതിൽ രാധാകൃഷ്ണന്റെ മകനാണ് കഴിഞ്ഞ ദിവസം പിടിയിലായ വിഷ്ണു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP