പഞ്ചാബ് 'കൈ'വിട്ടതിൽ രോഷം കെ സിക്കെതിരെ; കെ സി വേണുഗോപാലിന്റെ ചാണക്യ തന്ത്രത്തിൽ കോൺഗ്രസ് 'ആറാടി'യെന്ന് പരിഹാസം; കേരളത്തിലെ ഗ്രൂപ്പു നേതാക്കളും സൈബർ കോൺഗ്രസുകാരും കെസിക്കെതിരെ; രാഹുലുമായുള്ള അടുപ്പം കണ്ട് കെ സി ഗ്രൂപ്പിലേക്ക് മാറിയവർ അങ്കലാപ്പിൽ
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: പഞ്ചാബ് കൂടി കൈവിട്ടതോടെ കോൺഗ്രസ് ഭരണമുള്ള സംസ്ഥാനങ്ങളുടെ എണ്ണം രണ്ടായി ചുരുങ്ങിയിരക്കയാണ്. ഛത്തീസ്ഗഡ്, രാജസ്ഥാൻ സംസ്ഥാനങ്ങളിൽ മാത്രമാണ് ഇനി കോൺഗ്രസ് സാന്നിധ്യം അവശേഷിക്കുന്നത്. ഈ രണ്ടു സംസ്ഥാനങ്ങളും ഉടൻ തന്നെ നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുകയും ചെയ്യും. ഇതോടെ കോൺഗ്രസ് മുക്ത ഭാരതം എന്ന സങ്കൽപ്പം അധികം അകലെയല്ലെന്നാണ് ബിജെപിയുടെ കണക്കുകൂട്ടൽ. ഇനിയും തിരിച്ചു കയറാൻ കഴിയാത്ത വിധത്തിൽ കോൺഗ്രസ് തകർന്നടിയുമ്പോൾ കോൺഗ്രസിന്റെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ സി വോണുഗോപാൽ എന്ന മലയാളിയാണ്.
കെ സി വേണുഗോപാലിന്റെ തന്ത്രങ്ങൾ അടക്കം പഞ്ചാബിൽ നിർണായകയമായിരുന്നു. എന്നിട്ടും പാർട്ടി തകർന്നടിഞ്ഞു. ഇതോടെ കെ സി വേണുഗോപാലിന്റെ തല ഉരുളുമോ എന്ന ചോദ്യം ഉയർന്നു കഴിഞ്ഞു. മലയാളം സൈബർ ഇടത്തിൽ അടക്കം കെ സി വേണുഗോപാലിനെ കുറ്റപ്പെടുത്തി കൊണ്ടുള്ള പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു. ഹൈക്കമാൻഡ് പ്രതിനിധിയായി കേരളത്തിൽ സ്വന്തം ഗ്രൂപ്പുണ്ടാക്കാൻ ഇറങ്ങിത്തിരിച്ച കെ സിക്ക് ഹൈക്കമാൻഡിൽ പിടി അയഞ്ഞാൽ അത് ഇവിടുത്തെ ഗ്രൂപ്പുകൾ ശക്തിപ്പെടുമെന്ന കാര്യം ഉറപ്പാണ്. അതിന്റെ അനുരണനങ്ങളാണ് ഇപ്പോൾ സൈബർ ഇടത്തിൽ ഉണ്ടായിരിക്കുന്നത്.
രാഹുൽ ഗാന്ധിക്ക് കെ സി വേണുഗോപാൽ നൽകുന്ന തെറ്റായ ഉപദേശങ്ങളാണ് പാർട്ടിയെ വഴിതെറ്റിക്കുന്നത് എന്ന വികാരം പൊതുവിൽ ശക്തമാണ്. കെ സിയുടെ ചാണക്യ തന്ത്രത്തിൽ കോൺഗ്രസ് 'ആറാടി'യെന്ന് പരിഹാസം സൈബർ ഇടങ്ങളിൽ ഉയരുന്നതും ഇതു കൊണ്ട് തന്നെയാണ്. കെ സി വേണുഗോപാലിനെതിരെ വിമർശനം ശക്തമാകുമ്പോൾ കെ സി അനുകൂലികളായ നേതാക്കളും പ്രശ്നത്തിലാണ്. അവർ സൈബർ ഇടത്തിൽ സ്വയം പ്രതിരോധം തീർത്ത് കെസിക്കൊപ്പം എന്നു പറഞ്ഞു രംഗത്തുണ്ട്. ചിലർ കവർ ഇമേജും പ്രൊഫൈൽ ചിത്രങ്ങളും മാറ്റി പ്രതിരോധിക്കുന്നുണ്ട്.
കേരളത്തിൽ അടക്കം കെസിയുടെ നീക്കങ്ങൾക്ക് ഇനി വില കിട്ടാൻ സാധ്യത കുറവാണ്. ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും അടക്കമുള്ളവർക്ക് കെ സി വേണുഗോപാലിനോട് വലിയ താൽപ്പര്യമില്ലാത്ത അവസ്ഥയാണ്. ഇപ്പോഴത്തെ നിലയിൽ ദേശീയനേതൃത്വത്തിന്റെ ഇടപെടൽ കേരളത്തിൽ ഉണ്ടായാലും അത് അംഗീകരിക്കപ്പെടാനുള്ള സാധ്യതയും കുറവാണ്. ഉത്തർപ്രദേശിൽ കോൺഗ്രസ് പതനം ഏറെക്കുറെ പ്രതീക്ഷിച്ചതാണെങ്കിലും ഗോവ, ഉത്തരാഖണ്ഡ്, പഞ്ചാബ് സംസ്ഥാനങ്ങളിൽ പാർട്ടി വലിയ പ്രതീക്ഷ വച്ച് പുലർത്തിയിരുന്നു. ഇതിൽ പഞ്ചാബിലെ തോൽവിയാണ് കോൺഗ്രസിന് കനത്തി തിരിച്ചടിയുണ്ടാക്കിയത്. പഞ്ചാബിൽ ചരൺജിത്ത് സിങ് ഛന്നിയെ മുഖ്യമന്ത്രിയാക്കി പിന്നാക്ക വിഭാഗത്തിന്റെ പിന്തുണയോടെ വീണ്ടും അധികാരത്തിലെത്താമെന്നായിരുന്നു കോൺഗ്രസ് പ്രതീക്ഷ.
നേരത്തെ തിരഞ്ഞെടുപ്പു ഫലം വരുന്നതിന് മുമ്പ് ഗ്രൂപ്പ് 23 നേതാക്കളെയും കെ സി വേണുഗോപാൽ പരിഹസിച്ചിരുന്നു. ഗ്രൂപ്പു 23കാരൊക്കെ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ എന്നായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം. അച്ചടക്കലംഘനം പാർട്ടി അനുവദിക്കില്ല.വിമർശനം അതിര് കടന്നാൽ ഇടപെടുക തന്നെ ചെയ്യുമെന്നും എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ അന്ന് പറഞ്ഞിരുന്നു. പാർട്ടി വിട്ടവരുടെ നില ഭദ്രമാണോയെന്ന ചോദ്യവും എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ഉന്നയിച്ചു. സോണിയ ഗാന്ധി മുഴുവൻ സമയ അധ്യക്ഷ തന്നെയാണെന്നും എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പറഞ്ഞു. എ ഐ സി സി ജനറൽ സെക്രട്ടറിയായി താൻ തുടരണോയെന്നത് പാർട്ടി തീരുമാനിക്കട്ടെയെന്നും കെ സി വേണുഗോപാൽ പറയുകയുണ്ടായി. ഇപ്പോഴത്തെ തോൽവിയുടെ പശ്ചാത്തലത്തിൽ കെ സി വേണുഗോപാലിനെതിരെ മുതിർന്ന നേതാക്കളും രംഗത്തുറങ്ങാൻ സാധ്യതയുണ്ട്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- കാറിൽ മറ്റൊരാൾക്കൊപ്പം ഭാര്യയെ കണ്ടത് പ്രകോപനമായി; ചില്ല് തകർത്ത് യുവതിയെ കാറിൽനിന്ന് വലിച്ചിറക്കി ഭർത്താവിന്റെ ക്രൂരമർദനം; ബേസ് ബോൾ ബാറ്റ് ഉപയോഗിച്ച് തല്ലിച്ചതച്ചു; വീഡിയോ ദൃശ്യങ്ങൾ പുറത്ത്
- പെൻഷൻ ക്യൂവിൽ നിൽക്കെ മോൻസൺ മാവുങ്കലിന്റെ ഭാര്യ കുഴഞ്ഞ് വീണ് മരിച്ചു; മരണം ചേർത്തല ട്രഷറിയിൽ പെൻഷൻ വാങ്ങാൻ എത്തിയപ്പോൾ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിയായ മുൻ സിഐ തൂങ്ങിമരിച്ച നിലയിൽ; സൈജുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത് എറണാകുളം അംബേദ്കർ സ്റ്റേഡിയം പരിസരത്തെ മരത്തിൽ; കേസിലെ മുൻകൂർ ജാമ്യം റദ്ദാക്കപ്പെട്ടതിന് പിന്നാലെ മരണം
- നരേന്ദ്ര മോദിയുടെ മൂന്നാം സർക്കാർ ഉറപ്പ്! എൻഡിഎ മുന്നണിക്ക് 400 സീറ്റ് ലഭിക്കില്ല, പരമാവധി 393 സീറ്റിൽ വരെ വിജയിക്കാം; ബിജെപി ഒറ്റയ്ക്ക് 343 സീറ്റിൽ വിജയിക്കും; ഹിന്ദി ഹൃദയഭൂമിയിലെ ക്ലീൻ സ്വീപ്പിനൊപ്പം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നില മെച്ചപ്പെടുത്തും; വീണ്ടും മോദീ ഭരണം പ്രവചിച്ച് ഇന്ത്യ ടിവി സർവേ
- കുടിയേറ്റ തൊഴിലാളികളുടെ കരുണയിൽ ബ്രിട്ടൻ; ബ്രിട്ടനിൽ ജനിച്ചവരേക്കാൾ വിദേശ രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികളുടെ വർദ്ധന കൊണ്ട് മാത്രം ചെറിയ സാമ്പത്തിക വളർച്ചയെന്ന് ഐ. എം. എഫ്; ബ്രിട്ടന്റെ സാമ്പത്തിക വളർച്ച വെറും 0.5 ശതമാനമെന്നും പ്രവചനം
- ഇറാനെതിരേ തിരിച്ചടിക്കുമെന്ന് പ്രഖ്യാപിച്ചു ഇസ്രയേൽ സൈനിക മേധാവി; തിരിച്ചടി യുദ്ധവ്യാപനത്തിലേക്ക് മാറരുതെന്ന മുന്നറിയിപ്പമായി യുഎസ്; ഇസ്രയേൽ ആക്രമണം ഭയന്ന് ആണവനിലയങ്ങൾ അടച്ച് ഇറാൻ; തിരിച്ചടിക്കാൻ ഇറാൻ തിരഞ്ഞെടുക്കുക വ്യോമാക്രമണമോ അതോ രഹസ്യ ഓപ്പറേഷനോ?
- ഇറാനും ഇസ്രയേലും തമ്മിലുള്ള ടെൻഷൻ മുറുകുന്നതിനിടയിൽ 2024- ൽ മൂന്നാം ലോകമഹായുദ്ധം നടക്കുമെന്ന അന്ധ പ്രവാചകയുടെ പ്രവചനം ചർച്ചയാകുന്നു; 27 വർഷം മുൻപ് മരണപ്പെട്ട ബാബ വാംഗ എന്ന ബൾഗേറിയൻ പ്രവാചക വേൾഡ് ട്രേഡ് സെന്റർ ആക്രമണവും കോവിഡ് മഹാമാരിയും പ്രവചിച്ചു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- 'കത്തി താഴെയിടാൻ': ഉറച്ച ശബ്ദവുമായി നേർക്കുനേരെ നിന്ന വനിതാ പൊലീസ് ഓഫീസറെ ആക്രമിക്കാൻ കുതിച്ച് അക്രമി; അടുത്ത നിമിഷം നെഞ്ചിൽ തറച്ച ഒറ്റവെടിയുണ്ട കൊണ്ട് വകവരുത്തി; സിഡ്നി ഷോപ്പിങ് മാളിൽ അക്രമിയെ ഒറ്റയ്ക്ക് നേരിട്ട വനിതാ ഓഫീസറെ വാഴ്ത്തി സോഷ്യൽ മീഡിയ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍