Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് വനിതാപുസ്തകോൽസവം ഇന്ന് സമാപിക്കും; പുസ്തകങ്ങൾ 40 ശതമാനം വിലക്കിഴിവിൽ സ്വന്തമാക്കാം

ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് വനിതാപുസ്തകോൽസവം ഇന്ന് സമാപിക്കും; പുസ്തകങ്ങൾ 40 ശതമാനം വിലക്കിഴിവിൽ സ്വന്തമാക്കാം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് സമം പദ്ധതിയുടെ ഭാഗമായി അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് ആരംഭിച്ച വനിതാപുസ്തകോൽസവം ഇന്ന് (മാർച്ച് 10 വ്യാഴാഴ്ച) സമാപിക്കും. തിരുവനന്തപുരം ടാഗോർ തിയേറ്റർ, തിരുവനന്തപുരം നാളന്ദ, തിരുവനന്തപുരം സ്റ്റാച്യു പുസ്തകശാല, എറണാകുളം മറൈൻഡ്രൈവിലെ റവന്യൂ ടവർ, കോട്ടയം വൈ.എം.സി.എ റോഡ്, തൃശൂർ പാലസ് റോഡ് സാഹിത്യ അക്കാദമിക്ക് എതിർവശം, കോഴിക്കോട് ഇ.എം.എസ് സ്റ്റേഡിയം, കണ്ണൂർ റെയിൽവേ സ്റ്റേഷനടുത്തുള്ള പ്ലാസ ജംഗ്ഷൻ എന്നീ പുസ്തകശാലകളിലാണ് മേള നടക്കുന്നത്. വനിതകൾ എഴുതിയതും വനിതകളെക്കുറിച്ചുമുള്ള പുസ്തകപ്രദർശനത്തിൽ പുസ്തകങ്ങൾ 40 ശതമാനം വിലക്കിഴിവിൽ സ്വന്തമാക്കാം. മറ്റു പുസ്തകങ്ങളുടെ വിൽപനയും മേളയിലുണ്ടാവും. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് തുടക്കം മുതൽ പ്രസിദ്ധീകരിച്ച എഴുത്തുകാരികളുടെ പുസ്തകങ്ങൾ പൊതുജനങ്ങൾക്ക് കാണുന്നതിനുള്ള പ്രത്യേക അവസരവും ടാഗോർ തിയേറ്ററിലുണ്ട്.

സംസ്ഥാനതല ഉൽഘാടനം ചൊവ്വാഴ്ച ടാഗോർ തിയേറ്ററിൽ മന്ത്രി സജിചെറിയാൻ നിർവഹിച്ചു. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. പി. എസ്. ശ്രീകല അധ്യക്ഷത വഹിച്ചു. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിന് പുസ്തകം നൽകി ആദ്യവിൽപ്പന നടത്തി. മലയാളം മിഷൻ ഡയറക്ടർ മുരുകൻ കാട്ടാക്കട, ശ്രീനാരായണഗുരു അന്തർദേശീയ പഠനകേന്ദ്രം ഡയറക്ടർ ഡോ. ബി. സുഗീത, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് അസി. ഡയറക്ടർമാരായ ഡോ. ഷിബു ശ്രീധർ, ഡോ. പ്രിയ വർഗീസ്, വിജ്ഞാനകൈരളി എഡിറ്റർ ജി.ബി. ഹരീന്ദ്രനാഥ് എന്നിവർ സന്നിഹിതരായി. എറണാകുളത്ത് എഴുത്തുകാരി ഡോ.എം. ലീലാവതി പുസ്തകമേള ഉൽഘാടനം ചെയ്തു.

തിരുവനന്തപുരം നാളന്ദയിലെ പുസ്തകശാലയിൽ നവകേരളം മിഷൻ കോഓർഡിനേറ്ററും മുൻ. എംപിയുമായ ഡോ. ടി. എൻ. സീമ ഉൽഘാടനം ചെയ്തു. തിരുവനന്തപുരം സ്റ്റാച്യു പുസ്തകശാലയിൽ സംസ്ഥാന യുവജന കമ്മീഷൻ അധ്യക്ഷ ഡോ. ചിന്തജെറോം ഉൽഘാടനം ചെയ്തു. ഡയറക്ടർ ഡോ. പി. എസ്. ശ്രീകല ഡോ. ചിന്തജെറോമിന് പുസ്തകം നൽകി. കണ്ണൂർ പുസ്തകശാലയിൽ കണ്ണൂർ സർവകലാശാല സിണ്ടിക്കേറ്റംഗം എൻ.സുകന്യ ഉൽഘാടനം ചെയ്തു. ഷോപ്പ് മാനേജർ അരവിന്ദാക്ഷൻ അധ്യക്ഷത വഹിച്ചു. കോട്ടയത്ത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമല ജിമ്മി ഡി. ശശികുമാറിന് പുസ്തകം നൽകി ഉൽഘാടനം ചെയ്തു. തൃശൂർ പുസ്തകശാലയിൽ എഴുത്തുകാരിയും പ്രസാധകരംഗത്തെ പെൺകൂട്ടായ്മയായ സമതയുടെ ചെയർപേഴ്‌സണുമായ അജിത ടി.ജി കേരള വർമകോളെജിലെ ഗവേഷകവിദ്യാർത്ഥി വിദ്യ എം. വിക്ക് പുസ്തകം നൽകി ഉൽഘാടനം ചെയ്തു. ഷോപ്പ് മാനേജർ രാഹുൽ അധ്യക്ഷത വഹിച്ചു. കോഴിക്കോട് പുസ്തകശാലയിൽ കോർപ്പറേഷൻ കൗൺസിലർ ഡോ. എസ്. ജയശ്രീ ഉൽഘാടനം ചെയ്തു. കോഴിക്കോട് പ്രാദേശിക കേന്ദ്രം അസി. ഡയറക്ടർ എൻ. ജയകൃഷ്ണൻ അധ്യക്ഷത വഹിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP