Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്ഥാനാർത്ഥിയായി ഇറങ്ങിയ പാടേ, എതിരാളികൾ ബിക്കിനി പടങ്ങൾ വൈറലാക്കി; രണ്ടുതൊഴിലുകൾ കൂട്ടിക്കുഴയ്ക്കരുതെന്ന് അഭ്യർത്ഥിച്ച് നോക്കിയിട്ടും ആരും ഗൗനിച്ചില്ല; കോൺഗ്രസ് യുപിയിലെ ഹസ്തിനപുരിൽ ഇറക്കിയ മിസ് ബിക്കിനി അർച്ചന ഗൗതം എട്ടുനിലയിൽ പൊട്ടി

സ്ഥാനാർത്ഥിയായി ഇറങ്ങിയ പാടേ, എതിരാളികൾ ബിക്കിനി പടങ്ങൾ വൈറലാക്കി; രണ്ടുതൊഴിലുകൾ കൂട്ടിക്കുഴയ്ക്കരുതെന്ന് അഭ്യർത്ഥിച്ച് നോക്കിയിട്ടും ആരും ഗൗനിച്ചില്ല; കോൺഗ്രസ് യുപിയിലെ ഹസ്തിനപുരിൽ ഇറക്കിയ മിസ് ബിക്കിനി അർച്ചന ഗൗതം എട്ടുനിലയിൽ പൊട്ടി

മറുനാടൻ മലയാളി ബ്യൂറോ

 ലക്‌നൗ: രാഷ്ട്രീയത്തിൽ ഒരുകൈ നോക്കാൻ ഇറങ്ങിയതാണ് നടിയും മോഡലുമായ അർച്ചന ഗൗതം. 2018 ലെ മിസ് ഇന്ത്യ ബിക്കിനിയായിരുന്നു അർച്ചന. കഴിഞ്ഞ വർഷം കോൺഗ്രസിൽ ചേർന്നു. മീററ്റിലെ ഹസ്തിനപുർ സീറ്റും കിട്ടി. ഇതോടെ, എതിരാളികൾ വെറുതെയിരുന്നില്ല. അർച്ചന, ബിക്കിനി ധരിച്ച ചിത്രങ്ങൾ ഓൺലൈനിൽ നിറഞ്ഞു. രണ്ടുജോലിയും തമ്മിൽ കൂട്ടിക്കുഴയ്ക്കരുത് എന്നൊക്കെ അർച്ചന പറഞ്ഞു നോക്കി.ഒരു കലാകാരി രാഷ്ട്രീയ പ്രവർത്തനത്തിന് ഇറങ്ങണമെന്ന് ആഗ്രഹിച്ചാൽ അതിലെന്താണ് തെറ്റെന്നായിരുന്നു കോൺഗ്രസ് പ്രതികരണം.

ഏതായാലും ഹസ്തിനപുർ മണ്ഡലത്തിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ അർച്ചന എട്ടുനിലയിൽ പൊട്ടുന്ന ലക്ഷണമാണ്. അർച്ചനയ്ക്ക് ഇതുവരെ 270 വോട്ടുകളാണ് ലഭിച്ചത്. സിറ്റിങ് എംഎൽഎയും ബിജെപി സ്ഥാനാർത്ഥിയുമായ ദിനേഷ് ഖതിക് 20,438 വോട്ടുകൾക്ക് മുന്നിലാണ്. എസ്‌പി സ്ഥാനാർത്ഥി യോഗേഷ് വർമ ഇതുവരെ 13,546 വോട്ടുകളും ബിഎസ്‌പിയുടെ സഞ്ജീവ് കുമാർ 2,683 വോട്ടുകളും നേടി.

2017ൽ ബിജെപിയുടെ ദിനേഷ് ഖതിക് ആണ് ജയിച്ചത്. 99,436 വോട്ട് നേടിയായിരുന്നു ജയം. 2012ൽ 46,742 വേട്ടുകൾക്ക് എസ്‌പിയുടെ പ്രഭു ദയാൽ ബാൽമികി ആയിരുന്നു ജയിച്ചത്. മിസ് ബിക്കിനി വിജയിയായ അർച്ചന ഗൗതമിന് കോൺഗ്രസ് സ്ഥാനാർത്ഥിത്വം നൽകിയതിനെ ബിജെപി വിമർശിച്ചിരുന്നു.

2014 ൽ മിസ് ഉത്തർപ്രദേശായിരുന്നു അർച്ചന. 2018 ൽ മിസ് കോസ്‌മോ വേൾഡായി തിരഞ്ഞെടുക്കപ്പെട്ടു. താൻ ജയിച്ചാൽ, വികസന പ്രവർത്തനങ്ങളിലും ടൂറിസത്തിലും ആയിരിക്കും ശ്രദ്ധ ഊന്നുക എന്ന് അർച്ചന പറഞ്ഞിരുന്നു.

2015 ലായിരുന്നു ബോളിവുഡ് പ്രവേശം. ഗ്രേറ്റ് ഗ്രാൻഡ് മസ്തി. പിന്നീട്, ഹസീന പാർക്കർ, ബാരാത്ത് കമ്പനി, ജങ്ഷൻ വാരാണസി എന്നീ ചിത്രങ്ങളിൽ വേഷമിട്ടു. തമിഴ്-തെലുഗു ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ഡൈനമിറ്റ്, നാഷ സ്യാദ, തുടങ്ങിയ വീഡിയോകളിലൂടെ മ്യൂസിക് വീഡിയോ രംഗത്തും സജീവമാണ്. എന്തായാലും ഈ കലാകാരിയെ വോട്ടർമാർ ഗൗരവത്തോടെ എടുത്തില്ല എന്ന് വേണം തിരഞ്ഞെടുപ്പ് ഫലത്തിൽ നിന്ന് മനസ്സിലാക്കാൻ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP