Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

റെക്കിറ്റ് ബെൻകീസറിൽ നിന്നുള്ള ഉന്നതതല സംഘം യൂണിയൻകോപ് സന്ദർശിച്ചു

റെക്കിറ്റ് ബെൻകീസറിൽ നിന്നുള്ള ഉന്നതതല സംഘം യൂണിയൻകോപ് സന്ദർശിച്ചു

സ്വന്തം ലേഖകൻ

ദുബൈ: പ്രമുഖ അന്താരാഷ്‍ട്ര ബ്രാൻഡായ റെക്കിറ്റ് ബെൻകീസറിൽ നിന്നുള്ള ഉന്നതതല പ്രതിനിധി സംഘം യുഎഇയിലെ ഏറ്റവും വലിയ കൺസ്യൂമർ കോഓപ്പറേറ്റീവ് സ്ഥാപനമായ യൂണിയൻകോപ് സന്ദർശിച്ചു. ചില്ലറ വിപണന രംഗത്തെ മുൻനിര കമ്പനികളുമായുള്ള സഹകരണം  ശക്തമാക്കാനും അന്താരാഷ്‍ട്ര മാനദണ്ഡങ്ങൾ പ്രകാരം അവർ അനുവർത്തിക്കുന്ന പ്രവർത്തന രീതികളും ഭാവിയിലെ വിപുലീകരണ പദ്ധതികളും മനസിലാക്കാനും അടുത്തറിയാനുമുള്ള യൂണിയൻകോപിന്റെ ശ്രമങ്ങളുടെ ഭാഗമായായിരുന്നു സന്ദർശനം.

റെക്കിറ്റ് ബെൻകീസർ സിഇഒ ലക്ഷമൺ നരസിംഹൻ, ആഫ്രിക്ക & മിഡിൽ ഈസ്റ്റ് സീനിയർ വൈസ് പ്രസിഡന്റ് താഹിർ മാലിക്, മിഡിൽ ഈസ്റ്റ് റീജ്യണൽ ഡയറക്ടർ തൗസീഫ് ഫൈസൽ, യുഎഇ സെയിൽസ് ഡയറക്ടർ മുഹമ്മദ് കാംബ്രിസ്, യുഎഇ മോഡേൺ ട്രേഡ് ഹെഡ് ജൊനാഥൻ റൈറ്റ്, ബിസിനസ് മാനേജർ തിറു എന്നിവരായിരുന്നു റെക്കിറ്റ് ബെൻകീസറിൽ നിന്ന് യൂണിയൻ കോപിൽ എത്തിയത്.

യൂണിയൻകോപ് സിഇഒ ഖാലിദ് ഹുമൈദ് ബിൻ ദിബാൻ അൽ ഫലാസി, ട്രേഡിങ് ഡിവിഷൻ ഡയറക്ടർ മാജിറുദ്ദീൻ ഖാൻ, ട്രേഡ് ഡെവലപ്‍മെന്റ് സെക്ഷൻ മാനേജർ സന ഗുൾ എന്നിവർ ചേർന്നാണ് അർ വർഖ സിറ്റി മാളിൽ റെക്കിറ്റ് സംഘത്തെ സ്വീകരിച്ചത്. ഇരുഭാഗത്തു നിന്നുമുള്ള ജീവനക്കാരും സന്നിഹിതരായിരുന്നു.

ഉപഭോക്താക്കൾക്ക് യൂണിയൻകോപ് നൽകുന്ന പ്രധാന സേവനങ്ങൾ, ഫുഡ് റീട്ടെയിലിങ്, ഡെലിവറി, കസ്റ്റമർ ഹാപ്പിനെസ് സർവീസസ്, വിപുലീകരണ പദ്ധതികൾ, ചില്ലറ വിപണന രംഗത്തെ ഡിജിറ്റൽ സങ്കേതങ്ങൾ എന്നിങ്ങനെ വിവിധ മേഖലകളിൽ യൂണിയൻകോപ് പിന്തുടരുന്ന മികച്ച പ്രവർത്തന രീതികൾ എന്നിവയെക്കുറിച്ചെല്ലാം യൂണിയൻകോപ് സിഇഒ, റെക്കിറ്റ് സംഘത്തിന് വിവരിച്ചു നൽകി. ഒപ്പം ചില്ലറ വിപണന രംഗത്ത് യൂണിയൻകോപ് പിന്തുടരുന്ന വാണിജ്യ സംസ്‍കാരവും ഉപഭോക്താക്കൾക്ക് ഉത്പന്നങ്ങൾ എത്തിക്കാൻ സ്വീകരിക്കുന്ന ഡിജിറ്റൽ സംവിധാനങ്ങളും പരിചയപ്പെടുത്തി. സമീപഭാവിയിൽ രണ്ട് സ്ഥാപനങ്ങളും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്താനുള്ള സാധ്യതകളും അവർ ചർച്ച ചെയ്‍തു.

തുടർന്ന് ട്രേഡിങ് ഡിവിഷൻ ഡയറക്ടർ മാജിറുദ്ദീൻ ഖാൻ, ട്രേഡ് ഡെവലപ്‍മെന്റ് സെക്ഷൻ മാനേജർ സന ഗുൾ എന്നിവരുടെ നേതൃത്വത്തിൽ സംഘത്തെ അൽ‌ വർഖ സിറ്റി മാളിലെ യൂണിയൻകോപ് ഹൈപ്പർമാർക്കറ്റ് പരിചയപ്പെടുത്തുകയും ചെയ്‍തു. സാധനങ്ങൾ പ്രത്യേക വിഭാഗങ്ങളായി തിരിക്കുന്നതിന്റെയും അവ സജ്ജീകരിക്കുന്നതിന്റെയും പ്രവർത്തനങ്ങൾ, ഉപഭോക്താക്കളെ സന്തോഷിപ്പിക്കുന്നതിന്  വിവിധ പങ്കാളികളുമായി സഹകരിച്ച് പ്രത്യേക ആനുകൂല്യങ്ങൾ നൽകന്നതിന്റെയും വിൽപന നടത്തുന്നതിന്റെയും നടപടിക്രമങ്ങൾ എന്നിവയും പരിചയപ്പെടുത്തി. ഇവയ്‍ക്ക് പുറമെ യൂണിയൻകോപ് ബ്രാഞ്ചുകളിലും ശാഖകളിലും ഉത്പന്നങ്ങൾ പ്രദർശിപ്പിക്കുകയും വിൽപന നടത്തുകയും ചെയ്യുന്ന വിവിധ ബ്രാൻഡുകളുടെയും ഷോപ്പുകളുടെയും വിവരങ്ങളും സംഘത്തെ അറിയിച്ചു.

 

തങ്ങൾക്ക് ഒരുക്കിയ സ്വീകരണത്തിന് റെക്കിറ്റ് സിഇഒ ലക്ഷ്‍മൺ നരസിംഹൻ യൂണിയൻകോപിന് നന്ദി അറിയിച്ചു. ചില്ലറ വിപണന രംഗത്തെ യൂണിയൻകോപിന്റെ പ്രവർത്തനങ്ങൾ,  ഉപഭോക്തൃ സംരക്ഷണം, പ്രൊജക്ട് മാനേജ്‍മെന്റ് രംഗങ്ങളിലെ വിജയകരമായ പാരമ്പര്യം, വിതരണക്കാരുമായുള്ള ഇടപാടുകൾ, ചില എമിറേറ്റുകളിലെ കൺസ്യൂമർ കോഓപ്പറേറ്റീവുകളുടെ മേൽനോട്ടം എന്നിവയിലെല്ലാം അദ്ദേഹം യൂണിയൻകോപിനെ പ്രശംസിച്ചു. കൊമേഴ്‍സ്യൽ സെന്ററുകളിൽ പ്രാതിനിധ്യം അറിയിക്കുന്നതിനായി ബ്രാൻഡുകളെ ക്ഷണിക്കുന്നതിലുള്ള ദീർഘകാല അനുഭവ പരിചയത്തിന് പുറമെ, അന്താരാഷ്‍ട്ര നിലവാരത്തിലുള്ള രൂപകൽപനകളം മാനദണ്ഡങ്ങളും മുതൽ, വർക്ക് - ഡെലിവറി മെക്കാനിസം, വ്യാപാര രംഗത്തെ ആധുനിക സാങ്കേതിക വിദ്യയുടെ ഉപയോഗം, പ്രമോഷനുകൾ, ഷോറൂമുകളിൽ പ്രദർശിപ്പിക്കുന്ന ഉത്പന്നങ്ങൾ എന്നിവയിലൂടെ ചില്ലറ വ്യാപാര, നിക്ഷേപ രംഗങ്ങളിൽ വ്യത്യസ്തമായൊരു മാതൃകയായി യൂണിയൻകോപ് മാറിയെന്നും അദ്ദേഹംപറഞ്ഞു. വ്യക്തമായ കാഴ്‍ചപ്പാടുകളോടും ഉപഭോക്താക്കളെ ആകർഷിക്കുന്നതിനുള്ള പദ്ധതികളോടും കൂടിയാണ് യൂണിയൻകോപ് പ്രൊമോഷനുകൾ സംഘടിപ്പിക്കുന്നത്. ദുബൈ എമിറേറ്റിലെ സ്റ്റോറുകളുടെ വൈവിദ്ധ്യത്തിന് പുറമെ കൊമേഴ്‍സ്യൽ സെന്ററുകളിൽ എല്ലാ അവശ്യ സേവനങ്ങളും ലഭ്യമാക്കുന്നതിനെയും അദ്ദേഹം പ്രശംസിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP